സംവൃത സുനിൽ
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സംവൃത സുനിൽ.രസികൻ,നീലത്താമര,ചോക്ലേറ്റ്,വൈരം,അസുരവിത്ത്,റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ് എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിച്ചു. ![]() ജീവിതരേഖകണ്ണൂർ സ്വദേശിനിയാണ്. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 01-11-2012ൽ കണ്ണൂരിൽ വച്ചായിരുന്നു വിവാഹം[1] ചലച്ചിത്ര രംഗത്തേക്ക്രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു,. സംവൃത അഭിനയിച്ച ചിത്രങ്ങൾ2004
2005
2006
2007
2008
2009
2010
2011
2012
2019അവലംബംപുറമേയ്ക്കുള്ള കണ്ണികൾSamvrutha Sunil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സംവൃത സുനിൽ
|
Portal di Ensiklopedia Dunia