തിരുവനന്തപുരം ആകാശവാണി1937 സെപ്റ്റംബർ 30 നാണ് അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12നു അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് 5 കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിൽ സ്ഥാപിച്ചു. നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ സമയത്ത് വെള്ളിയാഴ്ചകളിൽ 2 മണിക്കൂർ സമയത്തേക്കു മാത്രമായിരുന്നു പ്രക്ഷേപണം. പിന്നീട്,ആഴ്ചയിൽ 4 ദിവസങ്ങളായി പ്രക്ഷേപണസമയം വർദ്ധിപ്പിച്ചു. 1950 ഏപ്രിൽ 1 തൊട്ട് ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷൻ ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി മാറി. ഇപ്പോൾ പ്രസാർഭാരതി എന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലാണ് ആകാശവാണിയും സഹോദരസ്ഥാപനമായ ദൂരദർശനും. ആകാശവാണിയുടെ മുദ്രാവാക്യം'ബഹുജന ഹിതായ ബഹുജന സുഖായ' എന്നതാണ്. ഓൾ ഇന്ത്യ റേഡിയോ, തിരുവനന്തപുരം1952ൽ ഓൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം പഴയ എം. എൽ. എ. ക്വാർട്ടേഴ്സിൽ നിന്നും ഇന്നത്തെ ഭക്തിവിലാസം കൊട്ടാരത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. 5 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ 10 കിലോവാട്ട് ആക്കി മാറ്റി. 1971 ജൂലൈ 17 നു ആലപ്പുഴയിൽ സ്ഥാപിച്ച 100 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരത്തെ പരിപാടികൾ ശക്തിയായി മധ്യകേരളത്തിൽ റിലേ ചെയ്തുവരുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ പ്രസരണിയാണിത്. അതിനാൽ വടക്കേ അറ്റത്തുള്ള കാസർകോടു വരെ വ്യക്തമായി കേൾക്കാൻ ഇതു സഹായിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്നു ആകാശവാണിയുടെ സാാന്നിധ്യമറിയുന്നുണ്ട്. 1994 നവംബർ 6നു 50 കിലോവാട്ടിന്റെ ഷോർട്ട് വേവ് പ്രസരണി ആരംഭിച്ചു. ഇതോടെ മലയാളപരിപാടികൾ ഇന്ത്യ മുഴുവനുമായി ലഭ്യമായിത്തുടങ്ങി. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും തിരുവനന്തപുരം ആകാശവാണിയുടെ പരിപാടികൾ ലഭ്യമാണ്. 2010 ഏപ്രിൽ 1നു തിരുവനന്തപുരം ആകാശവാണി 60താം പിറന്നാൾ ആഘോഷിച്ചു.[1]2015ലെ കേരളസംസ്ഥാനസർക്കാരിന്റെ ഹരിതമുദ്ര അവാർഡ് ലഭിച്ചു. ഈ വർഷത്തെ മികച്ച കാർഷിക മാധ്യമപ്രവർത്തനത്തിന് ആണീ അവാർഡ് നൽകുന്നത്. കേരളത്തിൽ ഇത്തരം അവാർഡ് ലഭിക്കുന്ന ആദ്യ റേഡിയോ നിലയമാണ് തിരുവനന്തപുരം ആകാശവാണി. വിവിധ വിഭാഗങ്ങൾ
50 വാട്ട് പ്രസരണിയാണിത്. 1994 നവംബർ 6നു തുടങ്ങി. ഇന്ത്യയിലും ഗൾഫ് നാടുകളിലും ലഭ്യമാണ്. 0020-0215 വരെയും 11.15-17.35 വരെയും 5010 KHzൽ ലഭ്യമാണ്. 0630-0900,വരെ 7290 KHz ലും ലഭിക്കുന്നു.
പ്രക്ഷേപണ സമയംരാവിലെ 05.55 മുതൽ രാത്രി 11.05 വരെയാണ് പ്രക്ഷേപണസമയം. രണ്ട് തവണയാണ് പ്രക്ഷേപണം നടത്തുന്നത്.
അകാശവാണിയുടെ കേരളത്തിലെ നിലയങ്ങൾ
2x5 കെ ഡബ്ലിയു എഫ്. എം 107.5 Mhz]] 10 കെ ഡബ്ലിയു 2x5 എഫ്. എം വിവിധ് ഭാരതി(തിരുവനന്തപുരം)101.9 Mhz
പരിപാടികൾആകാശവാണിയുടെ കൂടുതൽ പരിപാടികളും പ്രത്യേക കേൾവിക്കാരെ ഉദ്ദേശിച്ചാണ്. വാർത്താ- വാർത്താധിഷ്ടിത പരിപാടികൾ സംഗീത പരിപാടികൾ എന്നിവയാണ് ഏറ്റവും ജനകീയം. താഴെപ്പറയുന്നവയാണ് പ്രധാന പരിപാടികൾ വന്ദേമാതരം എന്ന ദേശീയ ഗീതത്തോടെ പരിപാടികൾ തുടങ്ങും.
തിരുവനന്തപുരത്തെ പ്രാദേശികവാർത്താവിഭാഗം തയ്യാറാക്കി അവതരിപ്പിക്കുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7.40 മുതൽ 7.55 വരെ വാർത്താതരംഗിണി പ്രക്ഷെപണം ചെയ്തുവരുന്നു.
തിങ്കൾ, ബുധൻ, വെള്ളി എന്നി ദിവസങ്ങളിൽ വൈകുന്നേരത്തെ പ്രാദേശിക വാർത്തകൾക്കുശേഷം വാർത്താവീക്ഷണം കേൾക്കാം. ഒരു വിഷയത്തെപ്പറ്റിയുള്ള ലേഖനമായിരിക്കുമത്. ഒരു പത്രപ്രതിനിധിയോ ആകാശവാണിപ്രതിനിധിയോ തയ്യാറാക്കിയ ലേഖനമാകും അവതരിപ്പിക്കുക.
എല്ലാ ദിവസവും ഓരൊ ജില്ലയെക്കുറിച്ചുമുള്ള പ്രത്യേക പരിപാടിയായ ജില്ലാവൃത്താന്തം 6.05നു കേൾക്കാം.
2017 വയലും വീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു. മെയ് മാസം 03, 04 തീയതികളിൽ നടന്ന ആഘോഷം കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ കേരള ഗവർണ്ണർ ശ്രീ. ജസ്റ്റിസ് പി. സതാശിവം ഉദ്ഘാടനം ചെയ്തു. 1965ൽ പത്തു റേഡിയോനിലയങ്ങലിൽ വയലും വീടും എന്ന പേരിൽ കാർഷിക പ്രക്ഷേപണ പരിപാടി തുടങ്ങാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. 1966 ആഗസ്തിൽ കേരളത്തിൽ തൃശൂർ നിലയത്തിൽ വയലും വീടും തുടങ്ങി. 1972ൽ കോഴിക്കോട് നിലയത്തിലും 1986ൽ തിരുവനന്തപുരം നിലയത്തിലും ഈ പരിപാടി തുടങ്ങി.
1974 ഏപ്രിൽ 14നു ആരംഭിച്ചു. അന്നത്തെ കൃഷിമന്ത്രിയായിരുന്ന വക്കം പുരുഷൊത്തമൻ ആദ്യ കാർഷികവാർത്തകൾ തിരുവനന്തപുരം ആകാശവാണിനിലയത്തിൽ നേരിട്ടെത്തി വായിച്ചു. കൃഷികാര്യങ്ങൾക്കും അറിയിപ്പുകൾക്കുമായി 5 മിനുട്ട് പരിപാടി. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സഹകരണത്തോടെ ആരംഭിച്ച കാർഷികമേഖലാവാർത്തകൾ എല്ലാ ദിവസവും രാവിലെ 7.00 മണിക്കു പ്രക്ഷേപണം ചെയ്തുവരുന്നു. ഇപ്പോൾ വൈകുന്നേരം 7.35നു 5 മിനുട്ട് ദൈർഖ്യമുള്ള കാർഷിക ഗ്രാമക്ഷേമ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നു. കൃഷി ഗ്രാമീണ പരിപാടികൾക്കായി തിരുവനന്തപുരം നിലയം ഒരാഴ്ചയിൽ 4 മണിക്കൂർ 40 മിനുട്ട് പ്രക്ഷേപണസമയം നീക്കിവച്ചിരിക്കുന്നു.
പരിപാടികൾപരിപാടികൾ മുൻകൂർ തന്നെ നിശ്ചയിക്കുന്നു. പട്ടികപ്പെടുത്തി പ്രേക്ഷകരെ അറിയിക്കുന്നു.[3] സംഗീതപരിപാടികൾമുൻപു ആകാശവാണിയുടെ പരിപാടികൾ ശ്രോതക്കൾ കേൾക്കുക മാത്രമേ ചെയ്തിരുന്നുള്ളു.എന്നാൽ ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ഫോൺ ഇൻ പരിപാടികളിലൂടെ ശ്രോതാക്കളുമായി തത്സമയം സംസാരിച്ച് വേണ്ട പാട്ടുകൾ കേൾപ്പിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്ന നൂതന രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതു റേഡിയോയെ വളരെയധികം ജനപ്രിയമാക്കിയിരിക്കുന്നു.പൂന്തേനരുവി അത്തരത്തിലുള്ളതാണ്.ഇതു കൂടാതെ പഴയ പാട്ടുകൾക്കായി ഓർമച്ചെപ്പു, എസ്. എം. എസ്. ഇ-മെയിൽ ഇവ ഉപയോഗിച്ചുള്ള ചലച്ചിത്രഗാന പരിപാടിയായ മധുരഗാനം ഡോട് കോം, ഹലൊ ആകാശവാണി, ഇംഗ്ലീഷ് പാട്ടുകൾക്കായി സൺഡെ സിലക്ഷൻ, തുടങ്ങി ഒട്ടു വളരെ ചലച്ചിത്രഗാനപരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ശാസ്ത്രീയ സംഗീത പാഠം, ലളിതഗാനപാഠം, വയലിൻ പാഠം, ദേശഭക്തിഗാനപാഠം തുടങ്ങിയവയുമുണ്ട്. സംഗീതക്കച്ചേരികൾ ദേശീയ സംഗീതപരിപാടികൾ ഇവയും പ്രക്ഷേപണം ചെയ്തുവരുന്നു. ചലച്ചിത്രഗാനപരിപാടികൾ
'റേഡിയോ നാടകങ്ങൾ നാടകകൃത്തുക്കൾഅഭിനേതാക്കൾ
വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും
രാവിലെ 06.45 നു പ്രാദേശികവാർത്തകൾ ഉണ്ട്. 07.20 നു ഡെൽഹി വാർത്തകളും. 12.30 നും വൈകിട്ട് 6.20 നും പ്രാദേശിക വാർത്തകളുണ്ട്.ഉച്ചക്കും വൈകീട്ടും ദേശീയ വർത്തകൾ ഡെൽഹിയിൽ നിന്നും പ്രക്ഷേപണം ചെയ്തു വരുന്നു,കൂടാതെ, വാർത്താവീക്ഷണം, വാർത്താതരംഗിണി, കാർഷികവാർത്തകൾ, കൗതുകവാർത്തകൾ എന്നിവയും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് വാർത്തകൾ ദിവസവും നാലുപ്രാവശ്യം പ്രക്ഷേപണം ചെയ്യുന്നു. സംസ്കൂതം വാർത്തകൾ രണ്ടു പ്രാവശ്യം കേൾപ്പിക്കുന്നുണ്ട്. അനന്തപുരി എഫ്. എം ലും വർത്തകൾ കേൾക്കാം. (സമയക്രമം: 06:00am, 07:00am, 08:00am, 09:00am, 10:00am, 11.00am, 01:00pm, 03:00pm, 05:00pm, 06:00pm and 08:00pm.) 1957 ഓഗസ്റ്റ് 15നാണ് തിരുവനന്തപുരത്തുനിന്നും പ്രാദേശിക വാർത്താപ്രക്ഷേപണം ആരംഭിച്ചത്. മലയാള വാർത്ത ഡൽഹിയിൽനിന്നും 1949 ജനുവരി 1നു സമ്പ്രേക്ഷണം തുടങ്ങി. 2017 ഏപ്രിൽ 24 മുതൽ കഴിഞ്ഞ 69 വർഷമായി ഡൽഹി നിലയത്തിൽനിന്നും പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന മലയാളം വാർത്തകൾ തിരുവനന്തപുരം നിലയത്തിൽനിന്നും പ്രക്ഷെപണം ചെയ്തുതുടങ്ങി. ഉച്ചയ്ക്ക് 12.30നും വൈകിട്ട് 6.20നും 10 മിനുട്ട് ദൈർഘ്യമുള്ള പ്രാദേശിക വാർത്തകൾ സമ്പ്രേക്ഷണം ചെയ്തുവരുന്നു. ഫോൺ വഴി വാർത്തകൾ കേൾക്കാനുള്ള സംവിധാനവുമുണ്ട്.2006 മെയ് 17 നാണിതു തുടങ്ങിയത്. +91-0471-2335700 , +91-0471-2335702. എന്നീ നമ്പറുകളിൽ ഇതു ലഭിക്കും. എസ്. എം. എസു വഴിയും വാർത്തകൾ ലഭിച്ചുവന്നിരുന്നു. 2013ൽ യു. പി. എ സർക്കാരിന്റെ കാലത്തുതുടങ്ങിയ ഈ സേവനം, ഇപ്പോഴത്തെ സർക്കാർ 16 ഭാഷകളിൽ ഏർപ്പെടുത്തി. പക്ഷെ, കഴിഞ്ഞവർഷം ഇതിന്റെ ചിലവ്, 10 കോടി കവിഞ്ഞു. ഇതു താങ്ങാനാവാതെ പ്രസാർ ഭാരതി ഈ സേവനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. 2016 ഏപ്രിൽ മാസം മുതൽ ഈ സേവനം നിർത്തുകയുണ്ടായി. പകരം ചെലവു കുറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ ഇതിനായി തുടങ്ങിക്കഴിഞ്ഞു. എ. ഐ. ആർ വെബ്‌സൈറ്റ് ഡിജിറ്റൽ പ്ലാറ്റുഫോം ആയി പ്രവർത്തിച്ചുവരുന്നു. ഇംഗ്ലിഷിൽ, എസ്. എം. എസ് സേവനം, 2013 സെപ്റ്റംബറിൽ സൗജന്യമായാണു തുടങ്ങിയത്. 2014 സെപ്റ്റംബർ ആയപ്പോഴത്തേയ്ക്കും മൂന്നു ലക്ഷമായി ഇതിന്റെ ഡാറ്റാബേസ്. ഇംഗ്ലിഷ്, ഹിന്ദി, മറാത്തി, സംസ്കൃതം, ദോഗ്രി, നേപ്പാളി, അസാമീസ്, ഗുജറാത്തി, മലയാളം, തമിഴ്, ഉറുദു, ഒഡിയ, ബംഗാളി, കഷ്മീരി, പഞ്ചാബി, അരുണാചലി എന്നീ ഭാഷകളിലാണ് ഈ സേവനം നൽകിയിരുന്നത്. ഇതിന്റെ വരിക്കാർക്ക്, അവരുടെ ഇഷ്ടഭാഷയിൽ, ഒരു വാർത്താബുള്ളെറ്റിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം ദിവസവും സൗജന്യമായി എസ്. എം. എസ് ആയി നൽകിവന്നിരുന്നു. അതാണ് ഏപ്രിൽ 2016നു നിർത്തിയത്. [5] ഡി.റ്റി. എച്ച് വഴിയും തിരുവനന്തപുരം ആകാശവാണി ലോകത്തെമ്പാടും ലഭ്യമാണ്.
വാർത്താ സമയക്രമം
സമകാലീന സംഭവങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന പ്രഭാതഭേരി പ്രശസ്തമാണ്.ഇതിൽ പത്രവൃത്താന്തം പരിപടിയുമുണ്ട്. പത്രങ്ങളിലെ പ്രധാന തലക്കെട്ടുകളാണുണ്ടാവുക. ആകാശവാണിയുടെ ഓഡിയൻസ് റിസർച്ച് പ്രോഗ്രാംപ്രേക്ഷകരുടെ പ്രതികരണം അറിയാനായി ആകാശവാണി സർവെകളും മറ്റുപാധികളും ഉപയോഗിച്ചുവരുന്നു. Field survey, Telephone survey, Mail survey, Quick feed back study, Feed forward study, In-depth study എന്നിങ്ങനെ വിവിധ രീതികൾ ഇതിനായി ഉപയോഗിച്ചുവരുന്നു. 2011ൽ തിരുവനന്തപുരം ആകാശവാണിയുടെ പരിധിയിലുള്ള പത്തനംതിട്ടയിൽ നടത്തിയ സർവേഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിശദവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[7] [8] ആകാശവാണിയുടെ ഘടന[9] വിവിധ വിഭാഗങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് മുന്നോട്ടു പോകുന്നത്. സാങ്കേതികവിഭാഗം, പ്രൊഗ്രാം വിഭാഗം, ഭരണവിഭാഗം, വാർത്താവിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ഓരോ ആകാശവാണി നിലയത്തിന്റെയും മേധാവി സ്റ്റേഷൻ ഡയറക്ടർ ആകുന്നു. *
എന്നിവർ മുൻ സ്റ്റേഷൻ ഡയറക്ടർമാർ ആയിരുന്നു.
ആകാശവാണിയിലെ മറ്റു പ്രശസ്തരായ ഇപ്പോഴത്തെ പ്രവർത്തകർ
തിരുവനന്തപുരം ആകാശവാണി നിലയം നേടിയ പുരസ്കാരങ്ങൾ
നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അവാർഡ് (2017 ജനുവരി 1 ആലപ്പുഴ)
പ്രധാന നാഴികക്കല്ലുകൾ
അനന്തപുരി എഫ്. എംആൾ ഇന്ത്യ റേഡിയോയുടെ കീഴിലുള്ള അന്തഃപുരി എഫ്, എം അതിന്റെ വാണിജ്യവിഭാഗമാണ്. 1975 മെയ് 1നു 101.9 1 KW AM ട്രാൻസ്മിറ്ററിൽ തുടങ്ങി. മുംബൈ വിവിധ്ഭാരതിയിൽ നിന്നുമുള്ള പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു. തരംഗദൈർഖ്യത്തിൽ ഇതു ലഭിക്കുന്നു. പട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷേപണം. ഇപ്പോൾ 5.55 AM മുതൽ 11.00 PM വരെ ഇടതടവില്ലാതെ പരിപാടികൾ കേൾപ്പിച്ചുവരുന്നു. ആകർഷകവും വൈവിധ്യമാർന്നതുമായ പരിപാടികൾ കേൾപ്പിച്ചുവരുന്നു. കൂടാതെ തീവണ്ടി സമയം, ട്രാഫിക്ക് മറ്റങ്ങൾ, ജലവിതരണത്തിലെയും മറ്റും തടസങ്ങൾ ഇവയും സമയത്തിന് അറിയിച്ചുവരുന്നു. ചലച്ചിത്രഗാനാധിഷ്ടിതപരിപാടികൾക്കാണു പ്രാമുഖ്യം. കൂടാതെ ഓരോ മണിക്കൂറിലും വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. തിരുവനതപുരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രധാന ഭാഗങ്ങളിലും അനന്തപുരി എഫ്. എം ലഭിക്കുന്നതാണ്. ഏതാണ്ട് 45 ലക്ഷം ജനങ്ങൾക്കുതകുന്നതരത്തിലാണ് പ്രക്ഷേപണം സജ്ജമാകിയിരിക്കുന്നത്. എഫ്. എം എന്ന പേർ സ്വീകരിച്ചത് 2005 നവംബർ ഒന്നിനാണ്. [10] കൂടാതെ കൊച്ചി (107.5) ദേവികുളം, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലും എഫ്. എം പ്രക്ഷേപണമുണ്ട്. ആകാശവാണി എഫ് എം ഡയറക്റ്റർ പി. സി. സതീഷ്ചന്ദ്രൻ 2011 ജനുവരി 22നു അന്തരിച്ചു. റേഡിയോ അമ്മാവൻ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നു. നാടകപ്രവർത്തകനും സംവിധായകനും ആയിരുന്നു. അദ്ദേഹം ഹാസ്യറോളുകളും കൈകാര്യംചെയ്തു.
പ്രധാനപരിപാടികൾചില ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ. [11] പരസ്യങ്ങൾ1985ൽ ആണ് ആകാശവാണിയിൽ ആദ്യമായി പരസ്യങ്ങൾ ആരംഭിച്ചത്. 15.08.1999ൽ 2 x 5 KW FM ട്രാൻസ്മിറ്റർ കമ്മീഷൻ ചെയ്യുകയും ചെയ്തു. ആകാശവാണിക്ക് പരസ്യവരുമാനത്തിനായി ഒരു മാർക്കറ്റിങ്ങ് വിഭാഗം നിലവിലുണ്ട്. എങ്കിലും പൊതുവെ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ചു വളരെക്കുറച്ചു പരസ്യമെ വരാറുള്ളൂ. ആകാശവാണിയെപ്പറ്റി2016 ജൂൺ 17നു വെള്ളിയാഴ്ചയാഴ്ച, തിരുവനന്തപുരത്തെ ആകാശവാണിയുടെ ശ്രീകാര്യത്തെ മൺവിളയിലുള്ള 122 മീറ്റർ ഉയരമുള്ള ടവർ കാറ്റിൽപ്പെട്ട് തകരുകയും അങ്ങനെ പ്രക്ഷേപണം നിലയ്ക്കുകയുമുണ്ടായി. [12]ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. മൂന്നു മാസംകൊണ്ടേ ഇതു പുനർനിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ സമയത്ത് അനന്തപുരി എഫ്. എം നിലയം ഉപയോഗിച്ച് തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി മേഖലയിൽ പ്രക്ഷേപണം തുടർന്നു. 20 കിലോവാട്ട് ആണ് ഈ ടവറിന്റെ ശക്തി. 1937 സെപ്റ്റംബർ 30നാണ് ഈ നിലയത്തിൽനിന്നും പ്രക്ഷേപണം തുടങ്ങിയത്. [13]എന്നാൽ ചെന്നൈയിലെ വിദഗ്ദ്ധർ, പുതിയ ടവർ സ്ഥാപിക്കുകയും പ്രക്ഷേപണം ഒരാഴ്ചകൊണ്ടുതന്നെ പുനഃസ്ഥാപിക്കുകയുംചെയ്തു. [14][15] അവലംബം
ഇതും കാണുകപുറം കണ്ണി |
Portal di Ensiklopedia Dunia