ജഗതി എൻ.കെ. ആചാരി
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എൻ.കെ. ആചാരി (1924–1997) എന്ന ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരി. മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്. ജീവിതരേഖ1924 മെയ് 7ന് ജനിച്ചു. അച്ഛൻ: നാരായണാചാരി. അമ്മ: പൊന്നമ്മാൾ. ജഗതി ഗവ. യു പി സ്കൂൾ, കിള്ളിപ്പാലം സ്കൂൾ, നാഗർകോവിൽ, തിരുവനന്തപുരം യുണിവേഴ്സിറ്റിക്കോളേജ്, എറണാകുളം ലോക്കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവിതാംകൂർ കൊട്ടാരത്തിലെ ജോലിയ്ക്കിടയിൽ ലൈബ്രറിയിലെ പുസ്തകങ്ങളും ചരിത്രരേഖകളും വായനയുടെ ലോകത്തേക്കുള്ള വാതായനമൊരുക്കി. ആകാശവാണിയിൽ സ്ക്രിപ്റ്റെഴുത്ത്, പ്രോഗ്രാം എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ഇങ്ങനെ നീളുന്നൂ ആ കർമ്മകാണ്ഡം. പെൻഷൻ എന്ന നാടകത്തിലൂടെയായിരുന്നു ആകാശവാണിയിൽ തുടക്കം. അനവധി നാടകങ്ങൾക്കു പുറമേ, നാട്ടിൻപുറം, കണ്ടതും കേട്ടതും, ചിത്രീകരണം, പ്രഭാഷണം എന്നീ പരിപാടികൾക്കു പിന്നിലും പ്രവർത്തിച്ചു.[1] മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. രചിച്ച നാടകങ്ങൾ
പുരസ്കാരം
അവലംബം
|
Portal di Ensiklopedia Dunia