തിരുനാവായ
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു തിരുനാവായ. സാമൂതിരി തിരുനാവായ പിടിച്ചടക്കിയപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിന് തലസ്ഥാനം തിരുനാവായയിൽ നിന്ന് തിരുവഞ്ചിക്കുളത്തേക്ക് മാറ്റേണ്ടിവന്നു. 1353-നും 1361-നും ഇടയ്ക്ക് സാമൂതിരി ചെറിയ നാട്ടുരാജ്യങ്ങളുമായി തിരുനാവായ യുദ്ധം എന്ന് അറിയപ്പെടുന്ന അനേകം യുദ്ധങ്ങൾ ചെയ്തു. തിരുനാവായ പിടിച്ചടക്കിയ സാമൂതിരി സ്വയം രക്ഷാപുരുഷനായി പ്രഖ്യാപിക്കുകയും അന്നുമുതൽ മാമാങ്കം നടത്താനുള്ള അവകാശം തനിക്കു മാത്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്. പേരിനു പിന്നിൽപ്രാകൃതഭാഷയായ പാലിയിലെ സിറിനാഹവാസ എന്ന പദത്തിൽ നിന്നാണ് തിരുനാവായ രൂപമെടുത്തത്. അർത്ഥം ശ്രീയുടെ യജമാനൻ വസിക്കുന്ന സ്ഥലം എന്നാണ്. [1] താമരപ്പൂകൃഷികേരളത്തിൽ താമരപ്പൂ കൃഷിക്ക് പേരു കേട്ട സ്ഥലമാണ് തിരുനാവായ. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ആവശ്യമുള്ള താമരപ്പൂ ഇവിടെ നിന്നാണ് കയറ്റി അയക്കുന്നത്. ഏകദേശം ഇരുപത് വർഷം മുമ്പാണ് ഈ കൃഷി തിരുനാവായയിൽ തുടങ്ങുന്നത്. ഓട് കമ്പനികൾക്കായി കളിമൺ കുഴിച്ച് എടുത്തിരുന്ന ഭാഗങ്ങൾ പിന്നീട് സ്ഥിരമായി വെള്ളം നിൽക്കുന്ന സ്ഥലമായി മാറിയത് കൃഷിക്ക് അനുകൂലമായി. തിരുനാവായയിലെ ഏതാനും മുസ്ലിം കുടുംബങ്ങളാണ് ഇതിന് തുടക്കമിട്ടത്.[2]
ഇതും കാണുകഅവലംബം
Tirunavaya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia