കൊടികുത്തിമല

കൊടികുത്തിമലയിൽ നിന്നുള്ള സാഹ്യാന ദൃശ്യം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല. 1921ലെ മലബാർ സർ‌‌വേയിൽ ഇതൊരു പ്രധാന സിഗ്നൽ സ്ഥലം ആയിരുന്നു[അവലംബം ആവശ്യമാണ്]. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുണ്ട് ഈ മലയ്ക്ക്. മലപ്പുറം ജില്ലയിലെ ഊട്ടി[1] എന്നാണ് ഈ മല അറിയപ്പെടുന്നത്. ചുറ്റുമുള്ള പ്രദേശം കാണുന്നതിനായി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) ഉണ്ട്.

പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ്‌ കൊടികുത്തിമല സ്ഥിതിചെയ്യുന്നത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ, തെക്ക് ഭാഗത്ത് കുന്തിപ്പുഴ. ഈ പ്രദേശങ്ങൾ മലമുകളിൽ നിന്ന് കാണാനാവും.

ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്. ഈ പ്രദേശത്തെ 70 ഏക്കറോളം സ്ഥലം വിവിധ പദ്ധതികൾക്കായി ടൂറിസം വകുപ്പ് നീക്കിവച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് മുതിർന്നവർ ₹40 കുട്ടികൾ ₹20 ക്യാമറ ₹150 വിദേശികൾ ₹100

രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം. തിങ്കൾ അവധി.

പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിരിക്കുന്നു

എത്തിച്ചേരാനുള്ള വഴി

പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം. ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്

അവലംബം

  1. "മാതൃഭൂമി വാർത്ത‍". Archived from the original on 2012-02-22. Retrieved 2013-02-09.

പുറത്തേക്കുള്ള കണ്ണികൾ

മാതൃഭൂമി ഫീച്ചർ കാഴ്ചക്കപ്പുറം Archived 2012-11-27 at the Wayback Machine

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia