ജുമുഅ മസ്ജിദ്ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് മസ്ജിദ് അഥവാ മുസ്‌ലിം പള്ളി. (അറബി: مسجد ,ഇംഗ്ലീഷ്: Mazjid). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. ജുമുഅ മസ്ജിദ്, എന്നും പറയാറുണ്ട്. ജുമുഅ എന്ന വാക്കിൻറെ അറബി ഭാഷാഅർഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നമസ്കാരം നടക്കുന്നത് വെള്ളിയാഴ്ചകളിൽ ഉച്ചക്കാണ്. അന്നേ ദിവസം മസ്ജിദുകളിൽ ഖുതുബ നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ ഖതീബ് എന്ന് വിളിക്കുന്നു. ജുമുഅ നമസ്കാരം ഉള്ള മുസ്‌ലിം ആരാധനാലയത്തെ ജുമുഅ മസ്ജിദ് എന്നു വിളിക്കുന്നു.( ചില സ്ഥലങ്ങളിൽ ജുമുഅ നമസ്കാരം ഇല്ലാത്ത ചെറിയ മസ്ജിദുകളും ഉണ്ട് ) നമസ്കാരം അറബി: صلاة, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. ഇമാം പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്.[അവലംബം ആവശ്യമാണ്] ഏതാണ്ട് 3 കോടിയിലധികം വരും ഇത്.[അവലംബം ആവശ്യമാണ്] പേരിനു പിന്നിൽഅറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് സാഷ്ടാംഗം ചെയ്യുന്ന സ്ഥലം എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം[1]. മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്തുകാർ ജ എന്നത് ഗ എന്നാണ് ഉച്ചരിക്കാറുള്ളത്. ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.[1]. യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്, മസ്കി, മോസ്കി, മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.[2] ചരിത്രംഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്‌ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു.[അവലംബം ആവശ്യമാണ്] പ്രവാചകന്റെ മസ്ജിദ് (മസ്ജിദുന്നബവി) ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു. പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്‌ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ ഇസ്‌ലാമിക വാസ്തുവിദ്യ വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു. നിർമ്മാണ ശൈലിമിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന ഇസ്‌ലാമിക വാസ്തുവിദ്യ പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ. കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്. പലരീതിയിലുള്ള വാസ്തുശൈലികൾ പള്ളികളിൽ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുണ്ട്. നമസ്കാരസ്ഥലംനമസ്കാരത്തിനായി അണിയായി നിൽക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിത്. മിഹറാബ്![]() നമസ്കാരത്തിനായി ഇമാം നേതൃത്വം നൽകുന്ന സ്ഥലം. മക്കയ്ക്കഭിമുഖമായി(ഖിബല) നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കൻ അർധവൃത്താകൃതിയിലാണ് നിർമ്മിക്കുന്നത്. മിംബർവെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം ഖുതുബ ഓതാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്. ഹൗദ്നമസ്കാരത്തിനായി അംഗശുദ്ധി (വുദു) വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകളും ഉപയോഗിച്ചുവരുന്നു. ചിത്രശാലMosques എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കൂടുതൽ വായനക്ക്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia