ഗ്ലെൻ ക്ലോസ്
ഗ്ലെൻ ക്ലോസ് (ജനനം: 1947 മാർച്ച് 19) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയും സിനിമാ നിർമ്മാതാവുമാണ്. 1974 ൽ ലവ് ഫോർ ലൗവ് എന്ന സ്റ്റേജ് നാടകത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ പ്രൊഫഷണൽ രംഗപ്രവേശം നടത്തി. 1970 കളിലും 1980 കളുടെ തുടക്കത്തിലും ഒരു ന്യൂയോർക്ക് സ്റ്റേജ് അഭിനേതാവായി കൂടുതൽ കാലവും പ്രവർത്തിച്ചു. നാടകങ്ങളിലും മ്യൂസിക്കലുകളിലും ഒരുപോല സാന്നിദ്ധ്യമായിരുന്ന അവർ 1980 കളിൽ ബ്രോഡ്‍വേ തീയേറ്ററിന്റെ ബർണം (1980) ദ റിയൽ തിങ്ങ് (1983) എന്നിവയിലും അഭിനയിക്കുകയും ഇതിലെ വേഷത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. 1982 ൽ ദ വേൾഡ് അക്കോഡിങ് ടു ഗാർപ്പിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തുകയും തുടർന്ന് ദ് ബിഗ് ചിൽ (1983), ദ നാച്ചുറൽ (1984) എന്നീ ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ മൂന്നു ചിത്രങ്ങളിലേയും വേഷങ്ങൾ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനു കാരണമായി. ഫിലിമോഗ്രഫിസിനിമ
ടെലിവിഷൻ
ഡോക്യുമെന്ററികൾ
Stage
അവലംബം
ബാഹ്യ ലിങ്കുകൾGlenn Close എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia