ഷെർലി മക്ലെയ്ൻ
ഷെർലി മക്ലെയ്ൻ (ജനനം: ഷേർളി മക്ലീൻ ബീറ്റി; ഏപ്രിൽ 24, 1934) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ, നാടക നടി, ഗായിക, നർത്തകി, ആക്ടിവിസ്റ്റ്, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. ഓസ്കാർ പുരസ്കാര ജേതാവായ മക്ലെയ്ൻ 2012 ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 40-ാമത് AFI ലൈഫ് അച്ചീവ്മെൻറ് അവാർഡ് നേടുകയും കൂടാതെ 2013-ൽ വിവിധ പ്രകടന കലകളിലൂടെ അമേരിക്കൻ സംസ്കാരത്തിന് നൽകിയ ആജീവനാന്ത സംഭാവനകളുടെപേരിൽ അവർക്ക് കെന്നഡി സെന്റർ ബഹുമതികളും ലഭിച്ചു. നവയുഗ വിശ്വാസം, ആത്മീയത, പുനർജന്മം എന്നീ വിഷയങ്ങളിലെ താൽപ്പര്യങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. ഈ വിശ്വാസങ്ങളെക്കുറിച്ച് വിവരിക്കുന്നതിനും തന്റെ ലോക പര്യടന യാത്രകൾ രേഖപ്പെടുത്തുന്നതിനും ഹോളിവുഡ് ജീവിതം വിവരിക്കുന്നതിനുമായി അവർ ആത്മകഥാപരമായ കൃതികളുടെ ഒരു പരമ്പരതന്നെ എഴുതിയിട്ടുണ്ട്. 1955 ൽ പുറത്തിറങ്ങിയ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദി ട്രബിൾ വിത്ത് ഹാരി ആയിരുന്നു അവരുടെ ആദ്യ ചിത്രം. ആറ് തവണ അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചിട്ടുള്ള മക്ലെയ്ൻ ദി അദർ ഹാഫ് ഓഫ് സ്കൈ: എ ചൈന മെമ്മോയർ (1975) എന്ന ഡോക്യുമെന്ററിയുടെപേരിൽ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നാമനിർദ്ദേശം നേടിയതോടൊപ്പം ടേംസ് ഓഫ് എൻഡിയർമെൻറ് (1983) എന്ന ചിത്രത്തിലെ വേഷത്തിന്റെപേരിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്നതിനുമുമ്പ്, സം കേം റണ്ണിംഗ് (1958), ദി അപ്പാർട്ട്മെന്റ് (1960), ഇർമ ലാ ഡൌസ് (1963), ദി ടേണിംഗ് പോയിൻറ് (1977) എന്നിവയിലെ വേഷങ്ങൾക്ക് മികച്ച നടിക്കുള്ള നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു. ആസ്ക് എനി ഗേൾ (1959), ദി അപ്പാർട്ട്മെന്റ് (1960) എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ മികച്ച വിദേശനടിക്കുള്ള ബാഫ്റ്റ അവാർഡ് നേടിയ അവർ 1976 ലെ ടിവി സ്‌പെഷലായ ജിപ്‌സി ഇൻ മൈ സോളിലെ അഭിനയത്തിന്റെ പേരിൽ മികച്ച കോമഡി-വെറൈറ്റി അല്ലെങ്കിൽ മ്യൂസിക് സ്‌പെഷലിനുള്ള എമ്മി അവാർഡ് നേടിയിരുന്നു. അഞ്ച് മത്സരാധിഷ്ടിത ഗോൾഡൻ ഗ്ലോബ് അവാർഡുകൾ (പത്തൊൻപത് നാമനിർദ്ദേശങ്ങളിൽ നിന്ന്) നേടിയിട്ടുള്ളതു കൂടാതെ, 1998 ലെ ചടങ്ങിൽ ഗോൾഡൻ ഗ്ലോബ് സെസിൽ ബി. ഡെമിൽ അവാർഡും നേടിയിരുന്നു. ആദ്യകാലംനടി ഷെർലി ടെമ്പിളിന്റെ (അക്കാലത്ത് ആറുവയസ്സായിരുന്നു) പേരു നൽകപ്പെട്ട ഷെർലി മക്ലീൻ ബീറ്റി 1934 ഏപ്രിൽ 24 ന് വിർജീനിയയിലെ റിച്ച്മണ്ടിൽ ജനിച്ചു. അവളുടെ പിതാവായിരുന്ന, ഇറാ ഓവൻസ് ബീറ്റി,[1] മനശാസ്ത്ര പ്രൊഫസർ, പൊതുവിദ്യാലയ അഡ്മിനിസ്ട്രേറ്റർ, റിയൽ എസ്റ്റേറ്റ് ഏജൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയും മാതാവ് കാത്‌ലിൻ കോറിൻ (മുമ്പ്, മക്ലീൻ) യഥാർത്ഥത്തിൽ കാനഡയിലെ നോവ സ്കോട്ടിയയിലെ വുൾഫ്വില്ലെയിൽനിന്നുള്ള ഒരു നാടക അദ്ധ്യാപികയുമായിരുന്നു. നടനും എഴുത്തുകാരനും സംവിധായകനുമായി അറിയപ്പെട്ടിരുന്ന മക്ലെയ്‌നിന്റെ ഇളയ സഹോദരൻ വാറൻ ബീറ്റി; ഒരു നടനായി മാറിയപ്പോൾ തന്റെ കുടുംബപ്പേരിലെ അക്ഷരവിന്യാസം മാറ്റിയിരുന്നു.[2] മാതാപിതാക്കൾ കുട്ടികളെ ബാപ്റ്റിസ്റ്റ് വിശ്വാസത്തിൽ വളർത്തി.[3] 1940 കളിൽ ഒന്റാറിയോ നിയമസഭയിലെ കമ്മ്യൂണിസ്റ്റ് അംഗമായിരുന്ന എ. എ. മക്ലിയോഡ് ആയിരുന്നു അവളുടെ അമ്മാവൻ.[4][5] മക്ലെയ്ൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ, ഇറാ ബീറ്റി തന്റെ കുടുംബത്തെ റിച്ച്മണ്ടിൽ നിന്ന് നോർഫോക്കിലേക്കും അവിടെനിന്ന് ആർലിംഗ്ടണിലേക്കും വേവർലിയിലേക്കും മാറ്റിപ്പാർപ്പിക്കുകയും, പിന്നീട് ആർലിംഗ്ടണിലേക്ക് തിരിച്ചുവന്ന് ഒടുവിൽ 1945 ൽ ആർലിംഗ്ടണിലെ തോമസ് ജെഫേഴ്സൺ ജൂനിയർ ഹൈസ്കൂളിൽ ജോലി നേടുകയും ചെയ്തു. മുഴുവൻ ആൺകുട്ടികളായുള്ള ഒരു ടീമിൽ ബേസ്ബോൾ കളിച്ചിരുന്ന മക്ലെയ്ൻ, മിക്ക ഹോം റണ്ണുകളുടെയും റെക്കോർഡ് സ്വന്തമാക്കിയതോടെ "പവർ ഹൌസ്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. 1950 കളിൽ ഈ കുടുംബം ആർലിംഗ്ടണിലെ ഡൊമിനിയൻ ഹിൽസ് വിഭാഗത്തിലാണ് താമസിച്ചിരുന്നത്.[6] അവലംബം
|
Portal di Ensiklopedia Dunia