ഷെർ
ഒരു അമേരിക്കൻ ഗായികയും നടിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ ഏകദേശം അരനൂറ്റാണ്ടിലേറെക്കാലമായി പുരുഷ കേന്ദ്രീകൃതമായിരുന്ന സംഗീത രംഗത്തെ കുത്തക തകർത്ത ഒരു സാന്നിധ്യമാണ്. 10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആദ്യകാലം1946 മെയ് 20 ന് കാലിഫോർണിയയിലെ എൽ സെൻട്രോയിൽ ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.[1] മയക്കുമരുന്ന്, ചൂതാട്ട വ്യാപാരങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.[2][3] ശൈശവത്തിൽ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലെത്താറുണ്ടായിരുന്നുള്ളു.[4] ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[1] മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.[5] അവലംബം
|
Portal di Ensiklopedia Dunia