ഗ്ലൂഓൺ
ശക്തബലത്തിന്റെ വാഹകരായ അടിസ്ഥാന കണങ്ങളാണു ഗ്ലൂഓണുകൾ. ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് കാരണക്കാരായ ഇവയാണ് പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിനുള്ളിൽ ബന്ധിപ്പിച്ചു നിർത്തുന്നത്. ഗ്ലൂഓണുകൾ വെക്ടർ ഗേജ് ബോസോണുകളാണ്. ഫോട്ടോണുകളെപ്പോലെത്തന്നെ ഇവയുടെ സ്പിൻ 1 ആണ്. എന്നാൽ ഇലക്ട്രിക് ചാർജ്ജില്ലാത്തതും അതിനാൽ വിദ്യുത്കാന്തികപ്രതിപ്രവർത്തനങ്ങളിൽ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകൾക്ക് കളർ ചാർജ്ജുണ്ട്. അതിനാൽ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്തബലമുപയോഗിച്ച് പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു.ഗ്ലൂഒാണുകളുടെ ഈ സവിശേഷത 'ക്വോണ്ടം ക്രോമോ ഡയനാമിക്സ്' പഠനം 'ക്വോണ്ടം ഇലക്ട്രോ ഡയനാമിക്സ്' പഠനത്തെക്കാൾ പ്രയാസമുള്ളത് ആക്കുന്നു. ഇവ പിണ്ഡമില്ലാത്ത കണികകളാണു. ക്വോണ്ടം ക്രോമോ ഡയനാമിക്സിൽ എട്ടു തരം ഗ്ലൂഓണുകൾ ഉണ്ട്. അവയുടെ കളർ ചാർജിനെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ് നടത്തിയിട്ടുള്ളത്. ഗ്ലൂഓണുകളുടെ നിലനില്പിന്റെ ആദ്യ പരീക്ഷണ തെളിവുകൾ ലഭിച്ചത് ഹാബർഗറിൽ നടന്ന പ്ലുടോ പരീക്ഷണ ശ്രിംഖലയിലാണ്. [6] അവലംബം
|
Portal di Ensiklopedia Dunia