കൈയെത്തും ദൂരത്ത്
ഫാസിൽ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാള ഭാഷയിലെ റൊമാൻറിക് ചിത്രമാണ് കൈയെത്തും ദൂരത്ത്. മുഖ്യവേഷത്തിൽ ഫാസിൽസിന്റെ പുത്രനായ ഫഹദ് ഫാസിൽ (ഷാനു), നികിത തൂൽകൽ എന്നിവരാണ് വേഷമിട്ടത്. മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.[1] ഓണം റിലീസായിരുന്നു ഈ ചിത്രം.[2] ഫഹദ് ഫാസിലും നികിത തുക്രാലും അവതരിപ്പിച്ച വേഷങ്ങൾക്കായി പൃഥ്വിരാജ് സുകുമാരനും അസിനും ആദ്യം ഓഡിഷൻ നടത്തിയിരുന്നു.[3] കഥാസാരംഒരു ഹിൽ റിസോർട്ടിൽ വച്ചാണ് സച്ചിനും സുഷമയും കണ്ടുമുട്ടുന്നത്. സച്ചിൻ ഉടൻ പ്രണയത്തിലാകുന്നു, പക്ഷേ തന്റെ പ്രണയം സുഷമയോട് പറയാൻ അയാൾ മടിച്ചു. സുഷമയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും അവളുടെ വിവാഹം കിഷോറുമായി നിശ്ചയിച്ചിട്ടുണ്ടെന്നും പിന്നീട് അയാൾ മനസ്സിലാക്കുന്നു. എന്നാൽ വിവാഹശേഷം വേർപിരിയാൻ പോകുന്ന മാതാപിതാക്കളുടെ മുന്നിൽ തന്റെ പ്രതിശ്രുതവധുവായി അഭിനയിക്കാൻ സച്ചിനോട് സുഷമ ആവശ്യപ്പെടുന്നു. സച്ചിന്റെയും സുഷമയുടെയും സഹായത്തിനായി അഡ്വക്കേറ്റ് ഗോപിനാഥൻ വരുന്നതോടെ കഥ വഴിത്തിരിവാകുന്നു.[4] അഭിനേതാക്കൾ
സംഗീതംഎസ്. രമേശൻ നായരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകി.
അവലംബം
|
Portal di Ensiklopedia Dunia