ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് നികിത തുക്രാൽ (ജനനം: 1981 ജൂലൈ 6). നികിത പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു. 2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വന്നത്.
ആദ്യകാല ജീവിതം
മുംബൈയിലെ ഒരു പഞ്ചാബി [[ഹിന്ദു]] കുടുംബത്തിലാണ് നികിത ജനിച്ചത്. കിഷിൻചന്ദ് ചെല്ലാറം കോളേജിൽ നിന്ന് നികിത ഇക്കണോമിക്സിൽ എം.എയെടുത്തു.[1][2] നിർമ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തിൽ നികിത അഭിനയിച്ചു.
വിവാദങ്ങൾ
2011 സെപ്റ്റംബറിൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) നികിതക്ക് മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നടൻ ദർശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദർശന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി.[3][4][5] എന്നാൽ ഈ ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.[6][7] പിന്നീട് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവർത്തകർ പ്രചാരണം നടത്തി.[8][9] ഇതിനെ തുടർന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കി.[10][11][12][13][14]
↑Daithota, Madhu; Mahesh H (September 13, 2011). "Nikita banned!". Times of India. Archived from the original on 2013-12-19. Retrieved September 14, 2011.