കൈമലശ്ശേരി
11°04′02″N 75°58′37″E / 11.067207°N 75.977052°E മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കൈമലശ്ശേരി. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 9 കിലോ മീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മംഗലം അങ്ങാടിക്കും ആലിങ്ങൽ അങ്ങാടിക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[1] പ്രധാനമായും ഒരു കാർഷിക ഗ്രാമമാണിത്. നെല്ല്, പച്ചക്കറികൾ, മത്സ്യം എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷിക വിളകൾ. കുട്ടമ്മാക്കൽ, പുവാങ്കുളങ്ങര, പൊറ്റോടി, പട്ടണംപടി എന്നിവയൊക്കെ ഈ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളാണ്. വെണ്ണയിലങ്ങാടി, നടുവിലങ്ങാടി എന്നീ രണ്ടു ബസ് ബസ് സ്റ്റോപ്പുകളും ഇവിടെയുണ്ട്. കൂട്ടായി കടപ്പുറത്ത് നിന്ന് കൈമലശ്ശേരി ഗ്രാമത്തിലേക്ക് ഏകദേശം നാലു കിലോമീറ്റർ ദൂരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആരോഗ്യംതൃപ്രങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു കുടുംബ ക്ഷേമ കേന്ദ്രം കൈമലശ്ശേരിയിൽ സ്ഥിതിചെയ്യുന്നുണ്ട്. ![]() ആരാധനാലയങ്ങൾ
ചിത്രശാല
Kaimalasseri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം |
Portal di Ensiklopedia Dunia