ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക.
|
|
കുണ്ടറ ജോണി |
---|
 |
ജനനം | ജോണി ജോസഫ്
|
---|
മരണം | 17 ഒക്ടോബർ 2023(2023-10-17) (72 വയസ്സ്)
|
---|
ദേശീയത | ഇന്ത്യൻ |
---|
തൊഴിൽ | നടൻ |
---|
സജീവ കാലം | 1979–2023 |
---|
ജീവിതപങ്കാളി | സ്റ്റെല്ല ജോണി |
---|
കുട്ടികൾ | ആഷിമ, ആസ്റ്റജ് ജോണി (ആരവ്) |
---|
മാതാപിതാക്കൾ | ജോസഫ് (അച്ഛൻ) കാതറിൻ (അമ്മ) |
---|
1980-കളിലെ
മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു
കുണ്ടറ ജോണി.(1951-2023) [1][2]
44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[3][4]
ജീവിതരേഖ
കൊല്ലം ജില്ലയിലെ കുണ്ടറ താലൂക്കിലെ കാഞ്ഞിരക്കോട് പഞ്ചായത്തിലെ കുറ്റിപ്പുറം വീട്ടിൽ ജോസഫിൻ്റെയും കാതറീനയുടേയും മകനായി 1951-ൽ ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. ജോണി ജോസഫ് എന്നാണ് ശരിയായ പേര്. സിനിമയിലെത്തിയപ്പോൾ കുണ്ടറ ജോണി എന്നറിയപ്പെട്ടു.
മലയാള
സിനിമകളിൽ പ്രധാനമായി വില്ലൻ വേഷങ്ങളാണ് അഭിനയിച്ചത്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ ഹിന്ദി അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.[5] ആഷിമ, ആസ്റ്റജ് ജോണി (ആരവ്) എന്നിവർ മക്കളാണ്.
സിനിമാ ജീവിതം
1979 ജൂണിൽ പുറത്തിറങ്ങിയ ശശികുമാറിൻറെ നിത്യവസന്തം എന്ന ചിത്രത്തിൽ 55 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.[6] അതേവർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ പി. ചന്ദ്രകുമാറിൻറെ 'അഗ്നിപർവ്വതം' എന്ന സിനിമയിലും പിന്നീട് കഴുകൻ എന്ന സിനിമയിലും അഭിനയിച്ചു.
1989-ൽ റിലീസായ
കിരീടം എന്ന മോഹൻലാൽ സിനിമയിലെ വില്ലനായി അഭിനയിച്ച നടൻ കീരിക്കാടൻ ജോസിൻ്റെ വിശ്വസ്ഥനായ വലംകൈയായ പരമേശ്വരൻ എന്ന കഥാപാത്രമാണ് ജോണിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. കിരീടം നാലു ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോഴും ജോണി ആ വേഷം അനശ്വരമാക്കി.
മലയാള സിനിമയിൽ
ഏകദേശം 150-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കൂടുതലായും വില്ലൻ വേഷങ്ങളായിരുന്നു അവതരിപ്പിച്ചത്. കരിമ്പന, മീൻ, നാടോടിക്കാറ്റ്, ഗോഡ്ഫാദർ, കിരീടം, പറങ്കിമല തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.
ഐ.വി. ശശി സംവിധാനം ചെയ്ത മുപ്പതോളം സിനിമകളിൽ ജോണി പ്രധാന നടനായിരുന്നു. മലയാള സിനിമയിലെ വേഷങ്ങൾക്ക് പുറമേ തമിഴ്, തെലുങ്ക്,, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. 2022-ൽ റിലീസായ മേപ്പടിയാൻ ആണ് ജോണി അഭിനയിച്ച അവസാനത്തെ സിനിമ.[7]
മരണം
പ്രമേഹ രോഗത്തിന് ചികിത്സയിൽ തുടരവെ
2023 ഒക്ടോബർ 17-ന്
72-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 19 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ നടന്നു.[8][9]
അഭിനയിച്ച മലയാള സിനിമകൾ
വർഷം
|
സിനിമകൾ
|
വേഷം
|
2022
|
മേപ്പടിയാൻ
|
ജേക്കബ്
|
2019
|
മി. പവനായി 99.99
|
|
തെളിവ്
|
റിട്ട. ജയിൽ സൂപ്രണ്ട്
|
2018
|
വള്ളിക്കുടിലിലെ വെള്ളക്കാരൻ
|
കൈമൾ
|
2013
|
മൈ ഫാൻ രാമു
|
|
2012
|
സ്ഥലം
|
|
2011
|
ആഗസ്റ്റ് 15
|
|
നിന്നിഷ്ടം എന്നിഷ്ടം 2
|
|
2009
|
കുട്ടി സ്രാങ്ക്: ദ സെയ്ലർ ഓഫ് ഹാർട്ട്സ്
|
ഡി.വൈ.എസ്.പി. മത്തായി
|
2008
|
രൗദ്രം
|
ഹമീദ്
|
ജൂബിലി
|
|
2007
|
ഹലോ
|
പോലീസുകാരൻ
|
കാക്കി
|
മഹേഷ്
|
അവൻ ചാണ്ടിയുടെ മകൻ
|
MLA
|
2006
|
ഭാർഗവചരിതം മൂന്നാം ഖണ്ഡം
|
ജോണി
|
ബൽറാം വേഴ്സസ് താരദാസ്
|
അലക്സ്
|
മധുചന്ദ്രലേഖ
|
ഷൺമുഖൻ
|
2005
|
ദ ടൈഗർ
|
വേണു
|
ഭരത്ചന്ദ്രൻ ഐ.പി.എസ്.
|
രാജൻ കോശി
|
2002
|
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
|
കുഞ്ഞുരാമൻ
|
2001
|
ശൈവർ തിരുമേനി
|
ഭാസ്കരൻ
|
2000
|
ദാദാ സാഹിബ്
|
|
1999
|
ക്രൈ ഫയൽ
|
പാപ്പി
|
തച്ചിലേടത്തു ചുണ്ടൻ
|
തങ്കയ്യ മൂപ്പൻ
|
തലമുറ
|
|
ഭാര്യ വീട്ടിൽ പരമസുഖം
|
|
1998
|
സമാന്തരങ്ങൾ
|
റോയ്
|
1997
|
വർണ്ണപ്പകിട്ട്
|
അഡ്വക്കേറ്റ്
|
വംശം
|
|
ആറാം തമ്പുരാൻ
|
അപ്പൻ കളരിയിലെ ആൾ
|
1996
|
കാഞ്ഞിരപ്പള്ളി കറിയാച്ചൻ
|
|
ഛോട്ടേ സർക്കാർ
|
|
സ്വർണ്ണകിരീടം
|
|
ഹിറ്റ് ലിസ്റ്റ്
|
|
1995
|
കുസൃതിക്കാറ്റ്
|
|
സാക്ഷ്യം
|
മേജർ
|
സ്പെഷ്യൽ സ്ക്വാഡ്
|
ഫ്രെഡ്ഡി
|
സിന്ദൂരരേഖ
|
സർക്കിൾ ഇൻസ്പെക്ടർ
|
സ്ഫടികം
|
മണിയൻ
|
1994
|
സാഗരം സാക്ഷി
|
K.K. നായർ
|
ബേതാജ് ബാദ്ഷാ
|
|
നന്ദിനി ഓപ്പോൾ
|
|
ചുക്കാൻ
|
ഗണപതി
|
1993
|
ഇഞ്ചക്കാടൻ മത്തായി & സൺസ്
|
|
കാബൂളിവാല
|
ബാലൻ
|
കുലപതി
|
|
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
|
|
ചെങ്കോൽ
|
|
സമൂഹം
|
ആൻറെ
|
ഉപ്പുകണ്ടം ബ്രദേഴ്സ്
|
|
കൗശലം
|
|
1992
|
മഹാനഗരം
|
K. ശങ്കർ
|
സത്യപ്രതിജ്ഞ
|
|
കള്ളൻ കപ്പലിൽത്തന്നെ
|
Cheenkanni Ramu
|
1991
|
ഇൻസ്പെക്ടർ ബൽറാം
|
അലക്സ്
|
നയം വ്യക്തമാക്കുന്നു
|
|
ഗോഡ്ഫാദർ
|
|
ആനവാൽ മോതിരം
|
ജോൺ
|
1990
|
അപ്പു
|
വിജയൻ
|
ശുഭയാത്ര
|
|
അർഹത
|
അച്ചു
|
മുഖം
|
മേനോൻ
|
ആറാം വാർഡിൽ ആഭ്യന്തര കലഹം
|
|
1989
|
ഒരു വടക്കൻ വീരഗാഥ
|
അരിങ്ങോടരുടെ ശിഷ്യൻ
|
പെരുവണ്ണാപുറത്തെ വിശേഷങ്ങൾ
|
കുറുപ്പ്
|
അമ്മാവനു പറ്റിയ അമളി
|
|
കിരീടം
|
|
1988
|
മുക്തി
|
ജയിംസ്
|
1921
|
|
അബ്കാരി
|
പീതാംബരൻ
|
ഒരു സിബിഐ ഡയറിക്കുറിപ്പ്
|
വാസു
|
1987
|
നാടോടിക്കാറ്റ്
|
നമ്പ്യാരുടെ സഹായി
|
ഇതാ സമയമായി
|
|
അടിമകൾ ഉടമകൾ
|
|
ഇത്രയും കാലം
|
രാജു
|
നൊമ്പരത്തിപ്പൂവ്
|
|
തീക്കാറ്റ്
|
ജയിംസ്
|
അജന്ത
|
|
കയ്യെത്തും ദൂരത്ത്
|
|
അമൃതം ഗമയ
|
Dr. രാജൻ തോമസ്
|
വൃതം
|
|
1986
|
പടയണി
|
|
ആയിരം കണ്ണുകൾ
|
|
ന്യായവിധി
|
വറീത്
|
ആവനാഴി
|
അലക്സ്
|
ഇതിലേ ഇനിയും വരൂ
|
രാജേഷ്
|
നിന്നിഷ്ടം എന്നിഷ്ടം
|
അച്ചു
|
രാജാവിൻറെ മകൻ
|
|
വിജയൻ
|
|
അർദ്ധരാത്രി
|
|
ഉരുക്ക് മനുഷ്യൻ
|
|
നിലാവിൻറെ നാട്ടിൽ
|
|
ഒന്ന് രണ്ട് മൂന്ന്
|
|
ഞാൻ കാതോർത്തിരിക്കും
|
|
നിറമുള്ള രാവുകൾ
|
|
അടിവേരുകൾ
|
|
1985
|
കരിമ്പിൻപൂവിനക്കരെ
|
കൊച്ചപ്പി
|
ഇടനിലങ്ങൾ
|
|
ബ്ലാക്ക്മെയിൽ
|
|
ഒരു നാൾ ഇന്നൊരു നാൾ
|
|
മുഖ്യമന്ത്രി
|
|
അദ്ധ്യായം ഒന്നുമുതൽ
|
ശ്രീധരൻ
|
വെള്ളരിക്കാപ്പട്ടണം
|
|
പാറ
|
|
അങ്ങാടിക്കപ്പുറത്ത്
|
അത്താണി വർഗീസ്
|
അരം + അരം = കിന്നരം
|
|
1984
|
ആൾക്കൂട്ടത്തിൽ തനിയേ
|
ഗോപിനാഥ്
|
അടിയൊഴുക്കുകൾ
|
ഗോവിന്ദൻ
|
അതിരാത്രം
|
ഗോവിന്ദൻകുട്ടി
|
ഉണരൂ
|
|
സ്വന്തമെവിടെ ബന്ധമെവിടെ
|
ശ്രീധരൻ
|
തത്തമ്മേ പൂച്ച പൂച്ച
|
|
ഒരു പൈങ്കിളിക്കഥ
|
|
എങ്ങനെയുണ്ടാശാനേ
|
|
വീണ്ടും ചലിക്കുന്ന ചക്രം
|
|
1983
|
ഒന്നു ചിരിക്കൂ
|
|
ആദ്യത്തെ അനുരാഗം
|
റഷീദ്
|
പാലം
|
|
ഒരു മാടപ്പിറാവിൻറെ കഥ
|
|
ഹിമം
|
ഗിരീഷ്
|
ഈ യുഗം
|
വാസു
|
1982
|
കോമരം
|
|
വരൻമാരേ ആവശ്യമുണ്ട്
|
|
ചലിന്തിവല
|
ഇൻസ്പെക്ടർ ഹാരിസ്
|
വിധിച്ചതും കൊതിച്ചതും
|
|
എനിക്കും ഒരു ദിവസം
|
എസ്.ഐ. ജേക്കബ്
|
അങ്കച്ചമയം
|
സോണി
|
1981
|
താരാട്ട്
|
|
ആയുധം
|
ജോണി
|
കരിമ്പൂച്ച
|
|
വിഷം
|
|
പറങ്കിമല
|
|
തുഷാരം
|
|
ഉരുക്കുമുഷ്ടികൾ
|
|
1980
|
കരിമ്പന
|
|
മീൻ
|
|
നട്ടുച്ചക്കിരുട്ട്
|
|
രജനീഗന്ധി
|
|
1979
|
കഴുകൻ
|
|
നിത്യവസന്തം
|
|
അഗ്നിപർവ്വതം
|
|
അവലംബം
പുറത്തേക്കുള്ള കണ്ണികൾ