കലികാലം (ചലച്ചിത്രം)
റെജി നായർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലികാലം. ശാരദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിവൃത്തംഒരമ്മയുടെയും മൂന്നു മക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചെറിയ കുടുംബത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അഭിനേതാക്കൾ
നിർമ്മാണംതിരക്കഥാകൃത്തായ റെജി നായർ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് കലികാലം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ട് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.[1] ഔസേപ്പച്ചൻ-ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ട് 1993-ൽ പുറത്തിറങ്ങിയ ആകാശദൂത് എന്ന ചിത്രത്തിനു ശേഷം ഒന്നിച്ചു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രീകരണംതലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.[2] സംഗീതംഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia