ലാലു അലക്സ്
മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്[1][2] ജീവിതരേഖഎറണാകുളം ജില്ലയിലെ പിറവം താലൂക്കിൽ വി.ഇ.ചാണ്ടിയുടേയും അന്നമ്മയുടേയും മകനായി 1954 നവംബർ 30ന് ജനിച്ചു. റോയ്, ലൈല എന്നിവർ സഹോദരങ്ങളാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിവർ മക്കൾ. കോളേജ് പഠനത്തിനു ശേഷം ബിസിനസ് മേഖലയിൽ ജോലി ചെയ്യവേ 1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ വിക്രമൻ എന്ന ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്. 1990-ന് ശേഷം വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. ഡയലോഗ് അവതരിപ്പിക്കുന്നതിലെ ആകർഷണീയതയാണ് ലാലുവിൻ്റെ പ്രധാന പ്രത്യേകത. ഇത് അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250-ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു[3] അഭിനയിച്ച സിനിമകൾ
പുറമേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia