കനു സന്യാൽ
ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ് കനു സന്യാൽ.[1] നക്സൽബാരി മുന്നേറ്റത്തിന്റെ നേതാക്കളിലൊരാൾ കൂടിയായിരുന്നു കനു സന്യാൽ. കനുദാ എന്നാണ് അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. 2010 മാർച്ച് 23-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ കൂടി നേതൃത്തിലാണ് 1969 ൽ സി.പി.ഐ.(എം.എൽ) രൂപം കൊണ്ടത്.[2] ജീവിതരേഖജനനംഅന്നദ ഗോവിന്ദ സന്യാലിൻറേയും പത്നി നിർമലയുടേയും മൂത്ത മകനായി ഡാർജിലിംഗ് ജില്ലയിലെ കർഷിയോംഗിൽ കനു സന്യാൽ ജനിച്ചു. ജനിച്ച വർഷവും തിയതിയും കൃത്യമായി കുറിപ്പിടുന്ന രേഖകളില്ല. മെട്രികുലേഷൻ സർട്ടിഫിക്കറ്റിൽ 1947 മാർച് 1-ന് 16 വർഷം 8 മാസം തികയുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് 1930 ജൂലൈ ആകാനാണ് സാധ്യത. ശരിയായ പേര് കൃഷ്ണ കുമാർ എന്നായിരുന്നെങ്കിലും കനു എന്ന വിളിപ്പേരിലാണ് പരക്കെ അറിയപ്പെട്ടത്.[3] വിദ്യാഭ്യാസംരാഷ്ട്രീയത്തിലേക്ക്സി.പി.ഐയിലൂടെയാണ് കനു സന്യാൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1964 ൽ പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെ കൂടെ നിന്നു. സി.പി.ഐ എമ്മിന്റെ ആശയങ്ങളോടു യോജിക്കാതായപ്പോൾ സി.പി.ഐ.(എം.എൽ) എന്ന രാഷ്ട്രീയപാർട്ടിക്ക് രൂപം കൊടുത്തു. 1969 ൽ ലെനിന്റെ ജന്മദിനത്തിന്റെ അന്ന് കൽക്കട്ടയിൽ വച്ചു നടന്ന ഒരു പൊതുവേദിയിലാണ് കനു സന്യാൽ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മാവോ സേ തൂങ്ങിന്റെ നയങ്ങളെ പിന്തുടരുന്ന ബഹുജന പ്രാതിനിധ്യമുള്ള ഒരു പാർട്ടി ആയിരുന്നു സന്യാലിന്റെ മനസ്സിലുണ്ടായിരുന്നത്. തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനായി അദ്ദേഹം അയൽരാജ്യമായ ചൈനയുമായി നിരന്തരബന്ധം പുലർത്തി. [4] ചൈനയിൽ നിന്നും തനിക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നു ഉറക്കെ പറയാൻ കനു സന്യാൽ മടിച്ചിരുന്നില്ല. നക്സൽബാരി പ്രസ്ഥാനംശ്രീകാകുളം സായുധ പ്രക്ഷോഭംഅറസ്റ്റ്നക്സൽബാരി മുന്നേറ്റം പരാജയമായതോടെ, സന്യാൽ ഒളിവിൽ പോയി. തന്റെ സഹപ്രവർത്തകനായിരുന്ന ചാരു മജൂംദാറിന്റെ മരണവും, നക്സൽ പ്രസ്ഥാനത്തിന്റെ പിളർപ്പും അദ്ദേഹത്തെ മാനസികമായി തളർത്തി. തികച്ചും ജനാധിപത്യരീതിയിലൂടെ വിപ്ലവം നടപ്പാക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു പിന്നീടൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. 1970 ഓഗസ്റ്റിൽ സന്യാൽ അറസ്റ്റു ചെയ്യപ്പെട്ടു. സന്യാലിന്റെ അറസ്റ്റ് പ്രാദേശികമായി ചില കുഴപ്പങ്ങൾക്കു വഴി വെച്ചു. സി.പി.ഐ (എം.എൽ) പ്രവർത്തകർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു തീവെക്കുകയും, പരക്കെ അക്രമം അഴിച്ചു വിടുകയും ചെയ്തു. പാർവതീപുരം നക്സലൈറ്റ് ഗൂഢാലോചനാ കേസിൽ പ്രതിയായി, വിശാഖപട്ടണം ജയിലിൽ ഏഴു വർഷം കഴിയേണ്ടി വന്നു. [5], 1977 ൽ സന്യാൽ ജയിൽ മോചിതനായി. സന്യാലിന്റെ മോചനത്തിനായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പ്രത്യേക താൽപര്യമെടുത്തിരുന്നു.[6] ശക്തമായ ബഹുജന അടിത്തറയില്ലാതെ തുടങ്ങിവെച്ച വിപ്ലവം ഒരു തെറ്റായിരുന്നു എന്ന് സന്യാൽ പ്രസ്താവിക്കുകയുണ്ടായി. അവസാന നാളുകൾസിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ സമരത്തിനു നേതൃത്വം കൊടുത്തത് സന്യാലായിരുന്നു. നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിനു സന്യാലിനെ പോലീസ് അറസ്റ്റു ചെയ്തു.[7] മരണം2010 മാർച്ച് 23 ആം തീയതി, കന്യാലിനെ തന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.[8] അവലംബം
|
Portal di Ensiklopedia Dunia