പി. സുന്ദരയ്യ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ സ്ഥാപകനേതാക്കളിലൊരാളും തെലുങ്കാന സമരസേനാനിയുമായിരുന്നു പി. സുന്ദരയ്യ എന്ന പുച്ചാലപ്പള്ളി സുന്ദരയ്യ .
ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളിലൊരാളായ അമീർ ഹൈദർഖാൻ ആണ് സുന്ദരയ്യയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അന്നുമുതൽ തന്റെ ജീവിതവും, പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളും ജനസേവനത്തിനും, പാർട്ടിക്കും വേണ്ടി ചിലവഴിച്ചു. ആന്ധ്രപ്രദേശിൽ നല്ല അടിത്തറയുള്ളൊരു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുന്ദരയ്യ മുഖ്യ പങ്കു വഹിച്ചു. കർഷകപ്രശ്നങ്ങൾക്കുപരി പലയിടങ്ങളിലായി ചിതറികിടന്നിരുന്ന തെലുങ്കുഭാഷ സംസാരിക്കുന്നവരെ ഒരുമിച്ചു കൂട്ടി വിശാലാന്ധ്ര എന്ന പുതിയ ഭാഷാ സംസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ചു.[3] തെലുങ്കാനസമരം പിൻവലിച്ചതിനുശേഷം ഇന്ത്യയിൽ ജനകീയജനാധിപത്യവിപ്ലവം എന്ന പുതിയ കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കാൻ മോസ്കോയിൽ സ്റ്റാലിനുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ഇതിന്റെ നേതൃത്വവും സുന്ദരയ്യക്കായിരുന്നു. 1952 ലെ പൊതു തിരഞ്ഞെടിനുശേഷം സുന്ദരയ്യ രാജ്യസഭയിലെ പ്രതിപക്ഷനേതാവായി മാറി. ഒന്നരപതിറ്റാണ്ടോളം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവെന്ന നിലയിൽ പ്രവർത്തിച്ചു. 1948 ൽ നടന്നതെലുങ്കാന സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വ്യാപിപ്പിക്കാൻ കഴിയാതിരുന്നത് ജനകീയ ജനാധിപത്യ വിപ്ലവ സാദ്ധ്യതകൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം എഴുതിയ തെലങ്കാന സമരം എന്ന പുസ്തകത്തിൽ പറയുന്നു. ജീവചരിത്രംആദ്യകാലം1913 മെയ് 1 ന് ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ അലങ്കാനിപാടിലാണ് സുന്ദരയ്യ ജനിച്ചത്. ഒരു ജന്മി കുടുംബമായിരുന്നു സുന്ദരയ്യയുടേത്. സുന്ദരയ്യയ്ക്ക് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്കൂൾ തല വുദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന അദ്ദേഹം 1930 ൽ 17ആം വയസ്സിൽ ഗാന്ധിജിയുടെ നിസ്സകരണ പ്രസ്ഥാനത്തിൽ പങ്ക് ചേരാൻ കോളേജ് വിട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത അദ്ദേഹം ഉടൻ തന്നെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യുണിസ്റ്റ് പാർട്ടിയിൽആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന അമീർ ഹൈദർ ഖാന്റെ നിർദ്ദേശപ്രകാരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്ത് സുന്ദരയ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. അക്കാലത്ത് കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റു നേതാകളായ ഇ.എം.എസ്, പി. കൃഷ്ണപിള്ള മുതലായവരിൽ സുന്ദരയ്യ ആകൃഷ്ടനായിരുന്നു. 1936ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മറ്റിയിൽ അംഗമായ അദ്ദേഹം ആ വർഷം തന്നെ ഓൾ ഇന്ത്യ കിസാൻ സഭയ്കക്ക് രൂപം നൽകി. അവലംബം
|
Portal di Ensiklopedia Dunia