ഉറപ്പില്ലായിരുന്നു. ഞാൻ SCIM ആണ് ഉപയോഗിക്കുന്നത്. I typed in English.. It transliterated as വൊദ്ഹൗസ്. തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണം. ഇനി മുതൽ ശ്രദ്ധിച്ചുകൊള്ളാം !..joker..!09:32, 24 ഫെബ്രുവരി 2011 (UTC)[മറുപടി]
പ്രിയപ്പെട്ട ജെറിൻ, സാരമില്ല. താങ്കളുടെ പ്രവർത്തനങ്ങളിൽ എന്നിക്ക് വളരെയധികം സന്തോഷം ഉണ്ട്. ഹിപ്പോക്രാറ്റസ് വളരെ നന്നായി ചെയ്തിട്ടുണ്ട്. വീണ്ടും ലേഖനങ്ങൾ വരട്ടെ. ഞങ്ങളുടെ എല്ലാം സഹായ സഹകരണങ്ങൾ ഉണ്ടാകും. സസ്നേഹം, ജിഗേഷ്. --Jigesh14:46, 3 മാർച്ച് 2011 (UTC)[മറുപടി]
ഹിപ്പോക്രാറ്റസ് എന്ന ലേഖനം വായിച്ചു. വളരെ നന്നായിരിക്കുന്നു. ഹിപ്പോക്രാറ്റസ് പ്രതിജ്ഞയുടെ തർജമ കൂടി ചേർത്ത് ഈ ലേഖനത്തെ ഒന്നു നന്നാക്കിയെടുത്ത ശേഷം ജീവശാസ്ത്ര കവാടത്തിൽ തിരഞ്ഞെടുത്ത ലേഖനമായി ചേർക്കാൻ ആഗ്രഹിക്കുന്നു.
പരീക്ഷയ്ക്കു എല്ലാവിധ ആശംസകളും നേരുന്നു. Netha Hussain15:13, 3 മാർച്ച് 2011 (UTC)[മറുപടി]
ഹിപ്പോക്രാറ്റസിന്റെ തലക്കെട്ടൊക്കെ ശരിയാണ്. വേണമെങ്കിൽ 'ഹിപ്പോക്രാറ്റിക്' എന്നുള്ളത് 'ഹിപ്പോക്രാറ്റസിന്റെ' എന്നാക്കാം. ലേഖനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!Georgekutty15:33, 5 മാർച്ച് 2011 (UTC)[മറുപടി]
തലക്കെട്ട് മാറ്റുമ്പോൾ പഴയ തലക്കെട്ടിൽ നിന്നും പുതിയതിലേക്ക് തിരിച്ചുവിടൽ ഉണ്ടാകുമെന്നറിയാമല്ലോ. അത് അനാവശ്യമാണെങ്കിൽ അത്തരം തലക്കെട്ടുകളെ നീക്കം ചെയ്യാൻ നിർദ്ദേശിക്കുക. --Vssun (സുനിൽ) 09:03, 28 മാർച്ച് 2011 (UTC)[മറുപടി]
ഞാൻ പുസ്തകത്തെപ്പറ്റി ഒരു വിവരണം- എന്താണതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളത് കാണിക്കാനാണ് അത് ഉൾപ്പെടുത്തിയത്.
അത് വിക്കീ നയങ്ങൾക്ക് എതിരാണെങ്കിൽ ക്ഷമിക്കണം.
--റിജോ തോമസ് സണ്ണി10:26, 2 മേയ് 2011 (UTC)[മറുപടി]
ക്ഷമിക്കണം! വിക്കിയിൽ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായിട്ട് കയ്യാങ്കളി അറിയില്ല.
തെറ്റുണ്ടെങ്കിൽ പറഞ്ഞു തരണം.
ലേഖനങ്ങൾ പലരുടെ കൈകളാൾ തിരുത്തപ്പെടുമ്പോൾ അത് മനോഹരമായിക്കോളും... :)
ആശംസകളോടെ...........--117.206.18.8610:54, 2 മേയ് 2011 (UTC)[മറുപടി]
ന്റ
Find and Replace റ്റൂൾ ഉപയോഗിച്ചും മാറ്റാവുന്നതേയുള്ളു. പക്ഷേ അത് ഈ ലേഖനങ്ങളിലെല്ലാം പ്രായോഗികമല്ല എന്നെന്റെ തോന്നൽ. എല്ലാ ന്റയും ന്റ അല്ലെന്നു തോന്നുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ഫോണ്ടിന്റെയും ആയിരിക്കാം--പ്രവീൺ:സംവാദം12:40, 2 മേയ് 2011 (UTC)[മറുപടി]
നമസ്കാരം, Monu1618, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം!
ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
നമ്മുടെ പ്രധാന ലക്ഷ്യം ലേഖനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിൽ വരുന്ന ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് താങ്കളാലാവും വിധം സഹായിക്കുക. അതുപോലെ താങ്കളുടെ സംശയങ്ങൾ പദ്ധതി സംവാദ താളിലോ, ലേഖനത്തേ സംബന്ധിച്ചാണെങ്കിൽ അതിന്റെ സംവാദതാളിലോ ഉന്നയിക്കുക.
പലപ്പോഴും ശ്രദ്ധേയത, പരിശോധനായോഗ്യത എന്നീ നയങ്ങൾക്കെതിരായ താളുകൾ സംരക്ഷിക്കാൻ ആവശ്യമുണ്ടാകാം. ഇത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ അതിന് ഒരു ഇതരമാർഗ്ഗമുണ്ടെങ്കിൽ അത് അവലംബിക്കുക. അല്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അതിന്റെ ഒഴിവാക്കൽ ചർച്ചയിൽ വിശദീകരിക്കുക. പല പുതിയ ഉപയോക്താക്കളും ആദ്യമേ സൃഷ്ടിച്ച ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ഒരു കടിച്ചുകീറൽ ആയി തോന്നാനിടയുണ്ട്. അവർ സൃഷ്ടിക്കുന്ന ലേഖങ്ങൾക്ക് ആദ്യമേ തന്നെ ഒരു നീക്കം ചെയ്യൽ അനുഭവം ഉണ്ടായാൽ അവരെ പരസ്പരബഹുമാനത്തോടെയുംഅത്യധികം പരിഗണനയോടെയും പറഞ്ഞുമനസ്സിലാക്കുകയും അവർക്ക് വിക്കിപീഡിയയിലേക്ക് ഔദ്യോഗികമായി {{സ്വാഗതം}} നൽകി വിക്കിപീഡിയയിലെ നയങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്.
നമ്മുടെ പ്രധാന ലക്ഷ്യം രക്ഷിക്കാവുന്ന ലേഖനങ്ങൾ മികവുറ്റതാക്കുക എന്നതണ്. ഇതിനു താഴെക്കാണുന്ന പട്ടികയിൽ ഇപ്പോൾ സംരക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാവുന്നതാണ്.ഇത് നിങ്ങളുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിന് {{ARS/Tagged}} എന്ന ഫലകം ഉപയോക്തൃപേജിൽ നൽകുക.
ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ,
താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും,
അഥവാ,
diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും
യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ് കല്ലൂർ11:16, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വിക്കിമീഡിയ സംരംഭങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാകുന്നതെങ്ങനെ?/വിക്കിമീഡിയയിൽ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്താൻ എടുക്കാവുന്ന നടപടികൾ എന്നീ വിഷയത്തെ കുറിച്ചോ ഇഷ്ടമുള്ള മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ പ്രബന്ധാവതരണത്തിനുള്ള അപേക്ഷ സമർപ്പിക്കൂ. വെക്കേഷൻ സമയത്താണ് കോൺഫറൻസ്. തീർച്ചയായും പങ്കെടുക്കൂ. സ്കൂൾ കുട്ടികളും ഉഗ്രൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും എന്ന് തെളിയിക്കൂ. പ്രബന്ധമെഴുതാൻ സഹായമാവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടൂ. സസ്നേഹം, --Netha Hussain (സംവാദം) 16:12, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞംവിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
പ്രിയ സുഹൃത്തേ,
ഏഷ്യൻ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.