അമൃതാ പ്രീതം
ഇന്ത്യയിലെ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു അമൃതാ പ്രീതം (ഓഗസ്റ്റ് 31, 1919 - ഒക്ടോബർ 31, 2005) (പഞ്ചാബി: ਅਮ੍ਰਿਤਾ ਪ੍ਰੀਤਮ, amritā prītam). പഞ്ചാബിൽ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതം. അവിഭക്ത ഇന്ത്യ (മുൻപത്തെ ബ്രിട്ടീഷ് ഇന്ത്യ) ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടപ്പോൾ അമൃതാ പ്രീതം 1947-ൽ ഇന്ത്യയിലേയ്ക്കു കുടിയേറി. ജീവചരിത്രംമുഖ്യകർമരംഗം കവിതയാണെങ്കിലും നോവൽ, ചെറുകഥ, പത്രപ്രവർത്തനം എന്നീ മണ്ഡലങ്ങളിലും പ്രവർത്തിച്ച് വിജയം വരിച്ചിട്ടുണ്ട്.[2] ഉയർന്ന ഭാവനയും വിശാലമായ ജീവിതവീക്ഷണവും അനനുകരണീയമായ ശൈലിയുമുള്ള ഒരു കലാകാരിയാണ് അമൃതാപ്രീതം. ആധുനിക സമൂഹത്തിന്റെ മോഹഭംഗങ്ങളും യാഥാസ്ഥിതികത്വത്തിന്റേയും ജൻമിത്വത്തിന്റേയും നേർക്കുള്ള പ്രതിഷേധവും പ്രീതത്തിന്റെ സാഹിത്യസൃഷ്ടികളിൽ മുഖരിതമാകുന്നുണ്ട്. ഇന്ത്യാ വിഭജനത്തെത്തുടർന്ന് അമൃതാ ഡൽഹിയിലെത്തി. ലാഹോറിലെയും ഡൽഹിയിലെയും റേഡിയോ നിലയങ്ങളിൽ ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരമ്പരാഗത ഭാരതീയ സ്ത്രീയുടെ ചട്ടക്കൂടിൽ ഒതുങ്ങാത്ത പ്രകൃതം മൂലം അമൃതാപ്രീതം എന്നും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായ ഇവർ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അനുഭവിച്ച ഏകാന്തതയാണ് തന്നെ കവിയാക്കിയതെന്ന് അമൃതാപ്രീതം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഠണ്ടിയ കിർണാ, അമൃത ലഹരാ, ജീവൃന്ദാം ജീവൻ, മേം തവാരിഖ് ഹാം ഹിന്ദ്ഹീ, ലോക്പീഡാ സർഘിവേള സുനേഹാരേ, കാഗസ് തേ ക്യാൻവാസ്, ഏക് സൌ ഇക്താലീസ് കവിതായേം തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ കാവ്യസമാഹാരങ്ങൾ. സുനേഹാരേ എന്ന കൃതിക്ക് 1955-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 1981-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത് കാഗസ്തേ ക്യാൻവാസ് എന്ന കൃതിക്കാണ്. നാഗരിക മധ്യവർഗത്തിന്റെ സംവേദനാത്മകത ഉൾക്കൊള്ളുന്ന നോവലിസ്റ്റായിട്ടാണ് അമൃതാപ്രീതം പരിഗണിക്കപ്പെടുന്നത്. പിഞ്ജർ, ഡോക്ടർ ദേവ്, ആല്ഹന, ആക് കാ പത്താ, നാഗമണി, യാത്രി, യഹ് സച്ച് ഹൈ, തേരഹ്വാം സൂരജ്, ഉൻചാസ് ദിൻ, കോറേ കാഗസ് തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ നോവലുകൾ. രസീദി ടിക്കറ്റ് എന്നൊരു ആത്മകഥയും അമൃതാപ്രീതം രചിച്ചിട്ടുണ്ട്. കൂടാതെ നാഗ്‍മണി [3]എന്നൊരു മാസികയും ഇവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പുരസ്കാരങ്ങൾ1956 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ സ്ത്രീയായിരുന്നു ഇവർ.[4]. പിന്നീട് ഇവർക്ക് 1982 ൽ ജ്ഞാനപീഠപുരസ്കാരവും ലഭിച്ചു. 1969 ൽ ഇവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. 2004 ൽ ഇവർക്ക് പത്മവിഭൂഷൻ പുരസ്കാരവും ലഭിച്ചു.[5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia