അക്വില (ബൈബിൾ കഥാപാത്രം)വിശുദ്ധ പൗലോസിന്റെ ഉറ്റമിത്രവും സഹപ്രവർത്തകനുമായിരുന്ന ഒരു ആദ്യകാലക്രൈസ്തവ വിശ്വാസി. ക്രിസ്തുവിന്റെ അനുയായികളോട് പ്രതിപത്തി കാണിച്ചു എന്ന കാരണത്താൽ എ.ഡി. 49-ൽ റോമിൽനിന്നു ക്ലാഡിയസ് ചക്രവർത്തി നാടുകടത്തിയ യഹൂദൻമാരിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. തൻമൂലം വിശുദ്ധ പൗലോസിനെ കണ്ടുമുട്ടുന്നതിനു മുൻപുതന്നെ അക്വിലയും അദ്ദേഹത്തിന്റെ ഭാര്യ പ്രിസ്കയും (പ്രിസ്സില) ക്രിസ്ത്യാനികളായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. പൗലോസും അക്വിലയും കൂടാരപ്പണിക്കാരായിരുന്നതിനാൽ കൊരിന്തിൽ വച്ചു കണ്ടുമുട്ടിയതിനെ തുടർന്ന് അവർ ഒരുമിച്ചു താമസിച്ചതായി അപ്പോസ്തലപ്രവൃത്തികളിൽ (18:3-4) രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവവിശ്വാസം പ്രചരിപ്പിക്കുന്നതിൽ അവർ വി. പൗലോസിനു ചെയ്തുകൊടുത്ത സഹായത്തെപ്പറ്റി ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയേയും അക്വിലാവേയും വന്ദനം ചെയ്യുവിൻ. അവർ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു എന്നു ബൈബിളിൽ പരാമർശമുണ്ട് (റോമ. 16 : 3-4). അവലംബം
|
Portal di Ensiklopedia Dunia