ലാ സലെറ്റ് മാതാവ്
കത്തോലിക്കാ സഭ പരിശുദ്ധ മറിയത്തിന് നൽകിയിരിക്കുന്ന വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് ലാ സാലെറ്റ് അഥവാ ലാ സാലെറ്റ് മാതാവ്. (French: Notre-Dame de La Salette) 1846 ൽ ഫ്രാൻസിലെ ലാ സാലെറ്റ്-ഫല്ലാവോക്സിൽ മാക്സിമിൻ ഗിറാഡ്, മെലാനി കാൽവറ്റ് [3] എന്നീ രണ്ട് കുട്ടികൾക്ക് മറിയത്തിന്റെ ദർശനം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 1851 സെപ്റ്റംബർ 19 ന് ഫ്രാൻസിലെ ബിഷപ്പ് ലാ സലെറ്റ് മാതാവിനോട് പ്രാർത്ഥിക്കുന്നതിനും ഭക്തി പ്രകടിപ്പിക്കുന്നതിനുമായുള്ള ഔദ്യോഗികമായ അംഗീകാരം ജനങ്ങൾക്ക് നൽകി. [2] [1] 1879 ഓഗസ്റ്റ് 21 ന് ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ ലാ സാലെറ്റിലെ ബസിലിക്കയിൽ സ്ഥിതിചെയ്യുന്ന ചിത്രത്തിന് കാനോനിക്കലായുള്ള കിരീടധാരണം നൽകി. പരിശുദ്ധ മറിയത്തിന് പരമ്പരാഗത ചിത്രീകരണങ്ങളിൽ ഉപയോഗിച്ചിട്ടുള്ള സൗര്യമകുടത്തിന് പകരം ഒരു റഷ്യൻ ശൈലിയിലുള്ള മകുടം ചിത്രത്തിന് നൽകി. ചരിത്രം1846ലെ ലാ സാലെറ്റ് ഒരു കുഗ്രാമമായിരുന്നു. അവിടെ ഏകദേശം 800ൽ അധികം ആളുകളെ താമസിച്ചിരുന്നുള്ളൂ. പ്രധാനമായും ചെറുകിട കർഷകരും അവരുടെ കുടുംബങ്ങളും ആശ്രിതരുമാണ് അവിടെയുണ്ടായിരുന്നത് . 1846 സെപ്റ്റംബർ 19ന് ശനിയാഴ്ച വൈകുന്നേരം, മാക്സിമിൻ ഗിറാഡും മാലാനി കാൽവത്തും (മാത്യു എന്നു വിളിക്കപ്പെടുന്നു [4]) പർവ്വതത്തിന് സമീപത്തുള്ള മലയടിവാരത്ത് മടങ്ങിയെത്തി, അവിടെ അവർ പശുക്കളെ മേയ്ച്ചു കൊണ്ടിരുന്നപ്പോൾ അതി സുന്ദരിയായ ഒരു സ്ത്രീയെ അവിടെ കണ്ടതായി കുട്ടികൾ പറഞ്ഞു. കുട്ടികൾ കാണുമ്പോൾ ആ സ്ത്രീ കൈ മുട്ടുകുത്തി തൻറെ മുഖം ഇരുകൈകളിലും ആയി വെച്ച് ഇരിക്കുകയായിരുന്നു. മുത്തുകൾ പതിച്ച വെളുത്ത അങ്കി ധരിച്ചിരുന്നു; സ്വർണ്ണ നിറത്തിലുള്ള ആപ്രോൺ; റോസാപ്പൂവും ഉയർന്ന ശിരോവസ്ത്രവും പാദങ്ങളിൽ വെളുത്ത ഷൂസും ധരിച്ചിരുന്നു. അവളുടെ കഴുത്തിൽ ഒരു ചെറിയ ചങ്ങലയിൽ കുരിശ്രൂപവും ഉണ്ടായിരുന്നു . [5] അവരുടെ വിവരണമനുസരിച്ച്, ആ സ്ത്രീ ആദ്യം ഫ്രഞ്ച് ഭാഷയിലും പിന്നീട് അവരുടെ സ്വന്തം ഭാഷയിലും സംസാരിച്ചു. [6] സംസാരിക്കുമ്പോഴും ആ സ്ത്രീ കരയുകയായിരുന്നു. [7] ഓരോ കുട്ടിക്കും ഒരോ രഹസ്യ വിവരം നൽകിയ ശേഷം, ഒരു കുന്നിൻ മുകളിലൂടെ നടന്ന് ആ സ്ത്രീ അപ്രത്യക്ഷയായി. അഞ്ചുവർഷത്തെ അന്വേഷണത്തിനുശേഷം, ഗ്രെനോബിൾ ബിഷപ്പ് ഫിലിബർട്ട് ഡി ബ്രൂയിലാർഡ് 1851-ൽ ഈ സംഭവം ഒരു യഥാർത്ഥ വെളിപ്പെടുത്തലായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. [8] [9] കന്യക നൽകിയ സന്ദേശംകുട്ടികളുടെ വിവരണമനുസരിച്ച്, ആഴ്ചയുടെ ഏഴാം ദിവസത്തെ വിശ്രമദിനമായി മാനിക്കാനും ദൈവനാമത്തെ ബഹുമാനിക്കാനും കന്യക ആളുകളെ ക്ഷണിച്ചു. വരാനിരിക്കുന്ന ദൈവ കോപത്തെ കുറിച്ച് അവൾ ദുഃഖത്തോടെ മുന്നറിയിപ്പുനൽകി, പ്രത്യേകിച്ച് വലിയൊരു ഭക്ഷ്യക്ഷാമം വരുന്നതായും അറിയിച്ചു. പിന്നീട് 1846–1847 വർഷത്തിനിടയിൽ ശീതകാലത്തിനു തൊട്ടുമുമ്പായി യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലും അയർലണ്ടിലുമായി വലിയൊരു ഭക്ഷ്യക്ഷാമം ഉണ്ടായി. ആയതിനാൽ കന്യക നൽകിയ ഈ സന്ദേശത്തെ യൂറോപ്പിലെ ജനങ്ങൾ കൂടുതൽ ഭക്തിയോടും ഒരുക്കത്തോടെ കൂടെ ശ്രദ്ധിക്കാൻ തുടങ്ങി. [3] ലാ സലെറ്റ് സന്ദർശകരിൽ ഈ സന്ദേശം ക്രിസ്തുവിലേക്കുള്ള പരിവർത്തനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കാരണമായി. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ച ജോൺ വിയാനി, ജോൺ ബോസ്കോ, എഴുത്തുകാരൻ ജോറിസ്-കാൾ ഹ്യൂസ്മാൻ എന്നിവരെയെല്ലാം ലാ സലെറ്റ് സ്വാധീനിച്ചിട്ടുണ്ട്. പ്രാർത്ഥന, പരിവർത്തനം, പ്രതിബദ്ധത എന്നിവ ജീവിതത്തിൽ അത്യാവശ്യമാണെന്ന് ലാ സലെറ്റ് ഓർമിപ്പിക്കുന്നു. [10] മാതാവിന്റെ പ്രത്യക്ഷീകരണ ഉദ്ദേശം അനുരഞ്ജനമായിരുന്നുവെന്ന് നോർത്ത് അമേരിക്കയിലെ ലാ സാലെറ്റ് മിഷനറിമാരുടെ എംഎസ് ഫാദർ റെനെ ജെ. ബട്‌ലർ പറയുന്നു. [11] ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇങ്ങനെ പ്രസ്താവിച്ചു: "150-ാം വാർഷികത്തോടനുബന്ധിച്ച് ഞാൻ എഴുതിയതുപോലെ, 'ലാ സാലെറ്റ് പ്രത്യാശയുടെ സന്ദേശമാണ്, കാരണം മനുഷ്യരാശിയുടെ അമ്മയായ അവളുടെ മധ്യസ്ഥതയാണ് ഞങ്ങളുടെ പ്രതീക്ഷയെ പരിപോഷിപ്പിക്കുന്നത്." [12] അന്വേഷണങ്ങൾകുട്ടികളായ മെലാനിയയും മാക്സിമിനും അവരുടെ സന്ദേശം പരസ്യമാക്കിയപ്പോൾ ലാ സാലെറ്റിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ഗ്രെനോബിളിലെ ബിഷപ്പ് തീരുമാനിച്ചു. അന്വേഷണ കാലയളവിൽ, ലാ സലെറ്റ് സന്ദർശകർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ലാ മെർലിയേർ എന്ന മധ്യവയസ്‌കയായ സ്ത്രീയാണ് അതിൽ മുന്നിട്ടുനിന്നത് . [4] രഹസ്യങ്ങൾലാ സലെറ്റ് മാതാവ് കുട്ടികളിൽ ഓരോരുത്തർക്കും ഒരോ പ്രത്യേക രഹസ്യം അറിയിച്ചതായി കുട്ടികൾ പിന്നീട് റിപ്പോർട്ട് ചെയ്തു. മാലാനിയക്കോ മാക്സിമിനോ പരസ്പരം അറിയാത്ത ഈ രണ്ട് രഹസ്യങ്ങൾ 1851 ൽ പയസ് ഒമ്പതാമൻ മാർപ്പാപ്പയ്ക്ക് അയച്ചു. [4] [13] മാക്സിമിൻ മാർക്വിസ് പറഞ്ഞ രഹസ്യങ്ങൾ വ്യക്തിപരമായ സ്വഭാവമുള്ളവയാണെന്ന് അനുമാനത്തിലെത്തുകയും ചെയ്തു. [14] കുട്ടികൾക്ക് പിന്നീട് സംഭവിച്ചത്മാക്സിമിൻ ഗിറാഡ്, അസന്തുഷ്ടവും അലഞ്ഞുതിരിയുന്നതുമായ ജീവിതത്തിനുശേഷം, ജന്മഗ്രാമമായ കോർപ്സിലേക്ക് (ഇസറെ) മടങ്ങുകയും, 1875 മാർച്ച് 1 ന് 40 വയസ്സ് തികയുന്നതിനുമുമ്പ് മരിച്ചു. 1904 ഡിസംബർ 15 ന് ഇറ്റലിയിലെ അൽതാമുരയിൽ ഒരു കത്തോലിക്കാ കന്യാസ്ത്രീയായി മെലാനിയ കാൽവാറ്റും മരിച്ചു. [4] മിഷണറിമാർലാ സലെറ്റ് മിഷണറിമാർ 1852 മുതൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ 25ൽ അധികം രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. [15] ലാ സലെറ്റ് മാതാവിന്റെ പ്രധാന ആരാധനാലയം മസാച്യുസെറ്റ്സിലെ അറ്റ്ലെബോറോയിലാണ് സ്ഥിതിചെയ്യുന്നത്. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia