റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഡോൺ ബോസ്കോ എന്ന ജോൺ ബോസ്കോ (1815 ഓഗസ്റ്റ് 16 - 1888 ജനുവരി 31).[3] – [4][5][6] പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ റോമൻ കത്തോലിക്കാ പുരോഹിതനും അധ്യാപകനും എഴുത്തുകാരനുമായിരുന്നു ഡോൺ ബോസ്കോ. അദ്ദേഹം ടൂറിനിൽ ജോലിചെയ്യുമ്പോൾ വ്യവസായവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും അനന്തരഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ, തെരുവ് കുട്ടികൾ, കുട്ടിക്കുറ്റവാളികൾ, മറ്റ് പിന്നാക്കം നിൽക്കുന്ന യുവാക്കൾ എന്നിവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ശിക്ഷയേക്കാൾ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപന രീതികൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് സലേഷ്യൻ പ്രിവന്റീവ് സിസ്റ്റം എന്നറിയപ്പെട്ടു.[7]
1815 ഓഗസ്റ്റ് 16 - ന് ഇറ്റലിയിലെ പൈഡ്‌മോണ്ടിൽ ജനിച്ചു. 1888 ജനുവരി 31-ന് 72 ആം വയസ്സിൽ അന്തരിച്ചു. 1934 ഏപ്രിൽ 1 - ന് പയസ് പതിനൊന്നാമൻ മാർപാപ്പ റോമിൽ വച്ച് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.