കർമ്മല മാതാവ്
കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ കർമ്മല മാതാവ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും ക്രിസ്ത്യൻ മിഷണറിമാർ കാർമൽ പർവ്വതത്തിൽ താമസിക്കാൻ തുടങ്ങി. ഇവരാണ് ആദ്യത്തെ കാർമലൈറ്റുകൾ. അവർ അവരുടെ സന്യാസമഠങ്ങൾക്കിടയിൽ ഒരു ചെറിയ ദേവാലയവും നിർമ്മിച്ചു. കൂടാതെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിനായി ആ സ്ഥലത്തെയും സന്യാസ സമൂഹത്തെയും സമർപ്പിച്ചു. 19-ആം നൂറ്റാണ്ട് മുതൽ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ രക്ഷാധികാരിയും സംരക്ഷകയുമായി കർമ്മല മാതാവിനെ സ്വീകരിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ കർമ്മല മാതാവിനോടുള്ള ജനകീയ ഭക്തി കൂടി വന്നിരുന്നു. ഇതിൽ ഉത്തരീയം ഒരു ഘടകമായിരുന്നു. ഉത്തരീയം എന്നത് ക്രിസ്ത്യാനികൾ പൊതുവേ കഴുത്തിൽ ധരിക്കുന്ന ഒരു ആഭരണമാണ്. ഇത് ബ്രൗൺ സ്കാപുലർ എന്ന വസ്ത്രത്തിൽ നിന്നും ഉണ്ടാക്കുന്നതാണ്. വിശുദ്ധനായ സൈമൺ സ്റ്റോക്ക് (1165-1265) എന്ന കർമ്മലീത്ത സഭാംഗത്തിന് പരിശുദ്ധ കന്യകാമറിയം ഉത്തരീയം നൽകിയതായി പറയപ്പെടുന്നു. ആയതിനാൽ കർമ്മല മാതാവിന്റെ ഓർമ്മത്തിരുന്നാൾ ജൂലൈ 16 നാണ് ആഘോഷിക്കുന്നത്. [1] [2] 14-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ആദ്യമായി കർമ്മല മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെട്ടത്. കർമ്മലീത്ത സഭയുടെ സംരക്ഷകയായ മറിയത്തിന് നന്ദിപറയലായിരുന്നു അതിന്റെ ലക്ഷ്യം. 1374 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ "വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ സഹോദരർ" എന്ന തലക്കെട്ട് ശരിവച്ചതിന്റെ പശ്ചാത്തലത്തിലാണ് പെരുന്നാളിന്റെ സ്ഥാപനം വന്നത്. തിരഞ്ഞെടുത്ത തീയതിയായ ജൂലൈ 17; യൂറോപ്പിൽ നിന്നുളള വിശുദ്ധനായ സെന്റ് അലക്സിസിന്റെ പെരുന്നാളുമായി പൊരുത്തപ്പെട്ടതിനാൽ, ജൂലൈ 16 ലേക്ക് മാറ്റി. ജൂലൈ 16 കത്തോലിക്കാ സഭയിലുടനീളം കാർമ്മല മാതാവിന്റെ തിരുന്നാളായി തുടരുന്നു. [1] ചരിത്രംകുരിശുയുദ്ധം ബാധിച്ച പ്രദേശങ്ങളിൽ ഒന്നിലായിരുന്നു കർമ്മലീത്ത സഭ സ്ഥിതിചെയ്തിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ, അവിടന്ന് കുറേ ആളുകൾ പടിഞ്ഞാറേ ഇംഗ്ലണ്ടിലേക്ക് കുടിയേറി. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കർമ്മലീത്ത സഭാംഗമായ സെന്റ് സൈമൺ സ്റ്റോക്കിന്, വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ ദർശനമുണ്ടായത്. കൂടാതെ ദർശനത്തിൽ ഉത്തരീയം നൽകപ്പെട്ടതായും പറയപ്പെടുന്നു. 1287 ന് ശേഷം ഉത്തരീയം ധരിക്കുന്നത് കാർമ്മലീത്തസഭയുടെ ഭാഗമായി മാറി. [3] ഉത്തരീയം ധരിച്ച് മരിച്ചവരെ രക്ഷിക്കുമെന്ന് സ്റ്റോക്കിന് ദർശനത്തിൽ മറിയം വാഗ്ദാനം ചെയ്തു. [4] ഉത്തരീയം ധരിക്കുന്നതിനാൽ ഇത് മറിയത്തോടുള്ള സമർപ്പണത്തെയും കാർമെലൈറ്റ് ക്രമവുമായി ബന്ധപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്ന ഒരു ഭക്തിപരമായ ആചാരമായാണ് കരുതപ്പെടുന്നത്. ഇത് മറിയത്തിന്റെ പ്രത്യേക പരിരക്ഷയെ പ്രതീകപ്പെടുത്തുകയും ധരിക്കുന്നവരെ ഒരു പ്രത്യേക രീതിയിൽ അവളോട് സമർപ്പിക്കാൻ വിളിക്കുകയും ചെയ്യുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. [5] 1642-ൽ ദർശനത്തെ സംബന്ധിച്ച കാര്യങ്ങൾ അടങ്ങിയ ഒരു കത്ത് കർമ്മലീത്ത സഭാംഗമായ ഫാദർ ജോൺ ചെറോൺ അവതരിപ്പിക്കുകയുണ്ടായി. സെന്റ് സൈമൺ സ്റ്റോക്കിന്റെ സെക്രട്ടറി പീറ്റർ സ്വാനിംഗ്ടൺ പതിമൂന്നാം നൂറ്റാണ്ടിൽ എഴുതിയ കത്തായിട്ടാണ് ജോൺ ചെറോൺ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ചരിത്രകാരന്മാർ ഈ കത്ത് മിക്കവാറും ചെറോൺ തന്നെ കെട്ടിച്ചമച്ചതാകാം എന്ന നിഗമനത്തിലെത്തുകയുണ്ടായി. [6] [7] [8] എന്നാൽ ഉത്തരീയത്തോടുള്ള ഭക്തി വളരെയധികം വർദ്ധിച്ചിരുന്നു. കെട്ടിച്ചമച്ചു എന്ന് പറയപ്പെടുന്ന സ്വാനിംഗ്ടണിന്റെ കത്തിൽ പറയുന്നത് പ്രകാരം 1251 ജൂലൈ 16 മറിയത്തിന്റെ ദർശനത്തിന്റെ തീയതിയാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ തീയതിക്ക് ദർശനവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. ആയതിനാൽ സ്റ്റോക്കിന് മേരിയുടെ ദർശനവും ഉത്തരീയം നൽകലും ഉണ്ടായിട്ടുണ്ടോ എന്ന് ചരിത്രകാരന്മാർ പണ്ടേ ചോദ്യം ചെയ്തിട്ടുള്ളതാണ്. [1] [6] സൈമൺ സ്റ്റോക്ക് ഔദ്യോഗികമായിട്ട് വിശുദ്ധനായി അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ പെരുന്നാൾ ദിനം പള്ളിയിൽ ആഘോഷിച്ചിരുന്നു. [7] ഇംഗ്ലണ്ടിലെ അയ്ലസ്ഫോർഡിലെ കാർമലൈറ്റ് കോൺവെന്റ് പുന സ്ഥാപിക്കുകയും സെന്റ് സൈമൺ സ്റ്റോക്കിന്റെ ഒരു തിരുശേഷിപ്പ് 1951ൽ അവിടെ സ്ഥാപിക്കുകയും ചെയ്തു. ഇന്നും കർമ്മലീത്ത സമൂഹങ്ങളിൽ സ്ഥലങ്ങളിൽ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു. 1970 കളുടെ അവസാനം വരെ, അന്നത്തെ കത്തോലിക്കാ ആരാധനക്രമത്തിൽ ഉത്തരീയ ഭക്തിയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതിനാൽ. അവയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രപരമായ അനിശ്ചിതത്വങ്ങൾ കാരണം വത്തിക്കാൻ സെന്റ് സൈമൺ സ്റ്റോക്കിനെയും പെരുന്നാളിനേയും കുറിച്ച് പരിശോധിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. തുടർന്ന് ആരാധനാക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായിട്ടും, കാർമ്മലീത്തസഭയിൽപോലും, ഉത്തരീയത്തെ സംബന്ധിക്കുന്ന വ്യക്തമായ അവലംബങ്ങൾ ലഭ്യമല്ല. [7] സ്പെയിനിലും മറ്റ് സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിലും, കർമ്മലമാതാവിനോടുള്ള പ്രത്യേക ഭക്തി നിലനിൽക്കുന്നു. അവർ മറ്റ് കത്തോലിക്കാ ഭൂരിപക്ഷ രാജ്യങ്ങളിലേതുപോലെ നിരവധി സ്ഥലങ്ങളുടെ സംരക്ഷകയായി മറിയത്തെ സ്വീകരിച്ചു. കൂടാതെ, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ പെൺകുട്ടികൾക്ക് കാർമെൻ, മരിയ ഡെൽ കാർമെൻ എന്നീ പേരുകൾ നൽകിയിട്ടുണ്ട്. പെറുവിലെ ഉയർന്ന പ്രദേശമായ പോക്കാർട്ടാംബോ ജില്ലയിലാണ് മമാച്ച കാർമെൻ എന്നറിയപ്പെടുന്ന ഒരു വാർഷിക ഉത്സവം നടത്തപ്പെടുന്നത്. പരമ്പരാഗതമായി വണങ്ങിവരുന്ന കർമ്മല മാതാവിൻറെ രൂപവും ആയിട്ടാണ് നർത്തകികളുമായി ഘോഷയാത്ര അവതരിപ്പിക്കുന്നത്. ഈ ഉത്സവം സ്പെയിനിലെ തീരപ്രദേശങ്ങളിൽ വലിയ ആഘോഷത്തോടെയാണ് നടത്തുന്നത്. കർമ്മലയോടുള്ള ഭക്തിയേശുക്രിസ്തുവിനോട് ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ള വ്യക്തി എന്ന നിലയിൽ മറിയത്തോടുള്ള ഭക്തി വലിയ ഒരു അനുഗ്രഹമായി കർമ്മലീത്ത സഭാംഗങ്ങൾ കരുതുന്നു. ക്രിസ്ത്യാനികളെ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്ന ഒരാളായിട്ടാണ് മറിയത്തെ വിശേഷിപ്പിക്കുന്നത്. കാനയിലെ വിവാഹത്തിൽ മറിയം ദാസന്മാരോട് പറയുന്നതുപോലെ, "അവൻ നിങ്ങളോട് പറയുന്നതെന്തും ചെയ്യുക." ആയതിനാൽ കർമ്മലൈറ്റുകൾ കന്യാമറിയത്തെ ആത്മീയമായി അമ്മയായി കണ്ടുവരുന്നു. [9]
ശുദ്ധീകരണസ്ഥലവുമായുള്ള ബന്ധംമധ്യകാലഘട്ടം മുതൽ കർമ്മലമാതാവിന് മനുഷ്യരുടെ മരണാനന്തരം, പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണവും ശുദ്ധീകരണസ്ഥലവുമായി ചില ബന്ധമുള്ളതായി വിശ്വസിക്കപ്പെടുന്നു. ചില ചിത്രങ്ങളിൽ, മാലാഖമാരോടും ഉത്തരീയം ധരിച്ച വ്യക്തികളോടും ഒപ്പം അവരുടെ ആത്മാക്കളുടെ മധ്യസ്ഥതയ്ക്കായി വാദിക്കുന്ന മറിയത്തെ കാണാവുന്നതാണ്. ഉത്തരീയവുമായി ബന്ധപ്പെട്ട ചില പ്രത്യേകാവകാശങ്ങൾ നിലവിൽ ഉള്ളതിനാലും കർമ്മലമാതാവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങുന്നു എന്ന രീതിയിലുള്ള ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതിന്നാലും 1613ൽ കർമ്മല മാതാവിന്റെ ചിത്രങ്ങൾ നിർമ്മിക്കുന്നത് സഭ വിലക്കിയിരുന്നു. ഇത് " സാബറ്റൈൻ പ്രിവിലേജ് " എന്നറിയപ്പെടുന്നു. [10] ദൃശ്യങ്ങൾഇറ്റലിയിലെ അക്വാഫൊണ്ടാറ്റയിൽ 1841 ജൂലൈ 16ന് കർമല മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെടുന്ന സ്ഥലം ഇന്നൊരു തീർത്ഥാടനകേന്ദ്രമാണ്. 1917ലെ ഫാത്തിമ മാതാവിന്റെ ദർശനത്തിൽ കർമ്മലിൽ നടന്ന സംഭവങ്ങൾ സത്യമാണെന്നും സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയതായും പറയപ്പെടുന്നു. [11] സ്പെയിനിലെ ഗരബന്ദലിലുള്ളത് (1961-65) കാർമൽ പർവതത്തിൽ പ്രത്യക്ഷപ്പെട്ട വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെ ചിത്രങ്ങളാണെന്ന് റിപ്പോർട്ടുചെയ്‌യുകയുണ്ടായി. അത്ഭുതങ്ങൾഇറ്റലിയിലെ പാൽമിയിൽ, 1894ൽ നടന്ന ഭൂകമ്പത്തിന്റെ വാർഷികദിനമായി വർഷം തോറും നവംബർ 16ന് പ്രദേശവാസികൾ ആചരിക്കുന്നുണ്ട്. [12] [better source needed] 1894ൽ നടന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാമിയ നഗരത്തിലായിരുന്നു. ഒരു അനുബന്ധ സംഭവമെന്നോണം ഈ ഭൂകമ്പത്തിന് 17 ദിവസത്തിനുമുമ്പ്, കർമ്മലമാതാവിന്റെ രൂപത്തിലുള്ള പ്രതിമയിൽ വിചിത്രമായ നേത്രചലനങ്ങളും മുഖത്തിന്റെ വർണ്ണത്തിലുള്ള മാറ്റങ്ങളും വിശ്വാസികളിൽ പലരും കാണുകയുണ്ടായി. പ്രാദേശിക, ദേശീയ മാധ്യമങ്ങൾ ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 16 വൈകുന്നേരം ആയപ്പോൾ, വിശ്വാസികൾ തെരുവുകളിലൂടെ കാർമൽ മാതാവിന്റെ പ്രതിമ ചുമലിൽ ചുമക്കുന്ന ഘോഷയാത്ര നടത്തുകയുണ്ടായി. ഘോഷയാത്ര നഗരത്തിന്റെ അവസാനത്തിലെത്തിയപ്പോൾ, ഭയാനകമായ ഭൂകമ്പം പാൽമി ജില്ലയെ മുഴുവൻ നടുക്കി. [13] പഴയ വീടുകളിൽ ഭൂരിഭാഗവും തകർന്നുവീണു. 15,000 ത്തോളം വരുന്ന ജനസംഖ്യയിൽ ഒൻപത് പേർ മാത്രമാണ് അന്ന് മരിച്ചത്. കാരണം മിക്കവാറും എല്ലാ ആളുകളും ഘോഷയാത്ര കാണാൻ തെരുവിലിറങ്ങുകയും നശിച്ച കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങാതിരിക്കുകയും ചെയ്തു. അതിനാൽ, നഗരത്തിൽ എല്ലാ വർഷവും 1894 ലെ ഘോഷയാത്രയെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. കത്തോലിക്കാ സഭ പാൽമിയിൽ നടന്ന ഈ അത്ഭുതത്തെ ഔദ്യോഗികമായി അംഗീകരിച്ചു. വത്തിക്കാൻ 1895 സെപ്റ്റംബർ 22 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1896 നവംബർ 16 ന് കർമ്മലമാതാവിന്റ പ്രതിമ കിരീടധാരണം ചെയ്യുകയും ചെയ്തു. സമാധാന പ്രസ്ഥാനത്തിന്റെ ഉത്ഭവം1945 ജൂലൈ 16 ന് ന്യൂ മെക്സിക്കോയിലെ അലാമോഗോർഡോയ്ക്ക് സമീപം ആദ്യത്തെ അണുബോംബ് പൊട്ടിത്തെറിച്ചു. ഈ തീയതിയും കർമ്മല മാതാവിന്റെ പെരുന്നാളും തമ്മിലുള്ള യാദൃശ്ചികതയിലാണ് കത്തോലിക്കാസഭ യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുത്തത്. 1990 ൽ പുരോഹിതനായ ഇമ്മാനുവൽ ചാൾസ് മക്കാർത്തി, “ജൂലൈ 16ന് ഇരുപത്തിനാലു മണിക്കൂർ പ്രാർത്ഥന ദിനം” ആരംഭിച്ചു. ന്യൂ മെക്സിക്കോയിൽ എല്ലാ വർഷവും ജൂലൈ 16 ന് ട്രിനിറ്റി സൈറ്റിൽ സമാധാനത്തിനും ആണവായുധങ്ങൾ ഇല്ലാതാക്കാനും പ്രാർത്ഥിക്കുന്നതിനായി ഒരു പ്രാർത്ഥന കൂട്ടായ്മ നടത്തുന്നുണ്ട്. [14] പ്രതിമകളുടെ ശേഖരംകർമ്മല മാതാവിന്റെ പ്രതിമകളിൽ സാധാരണയായി ഉത്തരീയത്തിന്റെ സാന്നിധ്യം കൂടി ചേർത്താണ് ചിത്രീകരിക്കുക. .
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia