ഹീമോലിംഫ്കശേരുകികളിലെ രക്തത്തിന് സമാനമായി അകശേരുകിയായ ആർത്രോപോഡ എന്ന വിഭാഗത്തിലെ ജന്തുക്കളിൽ ജന്തുകലകളുമായി നേരിട്ട് സമ്പർക്കത്തിലുള്ള ശരീരദ്രവമാണ് ഹീമോലിംഫ്. ഇതിലെ പ്ലാസ്മ എന്ന ദ്രാവകഭാഗത്ത് ഹീമോസൈറ്റുകൾ എന്നറിയപ്പെടുന്ന ഹീമോലിംഫ് കോശങ്ങൾ കാണപ്പെടുന്നു. ഹീമോസൈറ്റുകൾ കൂടാതെ നിരവധി രാസഘടകങ്ങളും പ്ലാസ്മയിലുണ്ട്. ആർത്രോപോഡയിലുൾപ്പെടുന്ന ഷഡ്പദങ്ങൾ, അരാക്ക്നിഡുകൾ, ക്രസ്റ്റേഷ്യകൾ എന്നീ വിഭാഗങ്ങളിലെ തുറന്ന രക്തപര്യയനവ്യവസ്ഥയിലാണ് ഹീമോലിംഫ് ഉൾപ്പെടുന്നത്.[1] എന്നാൽ ആർത്രോപോഡ വിഭാഗത്തിലുൾപ്പെടാത്ത ചില മൊളസ്കകളിൽ ഹീമോലിംഫാറ്റിക് പര്യയനവ്യവസ്ഥയും കാണപ്പെടുന്നു. ഹീമോലിംഫിലെ വർണകമാണ് ഹീമോസയാനിൻ. ഷഡ്പദങ്ങളിൽ ഹീമോഗ്ലോബിൻ എന്ന വർണകമില്ലാത്തതിനാൽ ട്രക്കിയൽ വ്യവസ്ഥയിൽ (ശ്വസനികാവ്യൂഹം) കാണപ്പെടുന്ന ഈ വർണകം ശ്വസനത്തിൽ പങ്കുവഹിക്കുന്നു. വിവിധ ജീവികളിലെ ഹീമോലിംഫ്പുൽച്ചാടിപുൽച്ചാടികളിൽ കുഴൽരൂപ ഹൃദയമാണുള്ളത്. ഇത് ശരീരത്തിന്റെ ഡോർസൽ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഹീമോസീൽ എന്ന ഭാഗത്താണ് ഹീമോലിംഫ് ദ്രവമുള്ളത്. ഹീമോസീൽ എന്ന ഈ ഭാഗത്തെ അറകളായും (chamber) ചാലുകളായും (Sinus) വേർതിരിച്ചിരിക്കുന്നു. [2] ഹീമോസീൽ എന്ന ഭാഗത്തെ സൈനസുകളിലേയ്ക്ക് ഹൃദയം ഹീമോലിംഫിനെ പമ്പുചെയ്യുന്നു. ഈ സൈനസുകളിലാണ് ഹീമോലിംഫുമായും ശരീരകലകളുമായും പദാർത്ഥകൈമാറ്റം നടക്കുന്നത്. ശരീരത്തിലെ പേശികളുടെ സവിശേഷ സങ്കോചഫലമായി ഈ ഹീമോലിംഫിനെ മുകൾഭാഗത്തെ ഡോർസൽ സൈനസിലെത്തിക്കുന്നു. കോപ്പർ അടങ്ങിയ ഹീമോസയാനിൻ എന്ന വർണകം ഓക്സിജനെ സ്വീകരിക്കുമ്പോൾ നീലനിറം കൈവരിക്കുന്നു. അതിനാൽ കശേരുകികളിലെപ്പോലെ, ഹീമോഗ്ലോബിൻ ഓക്സിജനെ സ്വീകരിക്കുമ്പോഴുള്ള ചുവപ്പുനിറം ഹീമോലിംഫിന് ലഭിക്കില്ല. തന്നെയുമല്ല, ഓക്സിജൻ നഷ്ടപ്പെടുമ്പോൾ ഹീമോസയാനിന് ചാരനിറം കൈവരുന്നു. അതിനാൽ പൊതുവേ, ഇത്തരം ജന്തുക്കളിലെ രക്തത്തിന് ചുവപ്പുനിറമില്ല. ഷഡ്പദങ്ങൾഷഡ്പദങ്ങളുൾപ്പെടെയുള്ള താഴ്ന്നയിനം ആർത്രോപോഡുകളിൽ ഹീമോലിംഫിൽ വർണകങ്ങളില്ല. അവയ്ക്ക് ഓക്സിജൻ ലഭിക്കുന്നത് ശരീരത്തിലെമ്പാടും വലപോലെ വ്യാപിച്ചുകിടക്കുന്ന ട്രക്കിയൽ വ്യൂഹം (ശ്വസനികാവ്യൂഹം) വഴിയാണ്. കൊതുകുകളിലും മറ്റ് പ്രാണികളിലും സ്പർശിനികളായ ആന്റിനയിലേയ്ക്ക് പദാർത്ഥസംവഹനത്തിന് ഹീമോലിംഫ് ആവശ്യമാണ്.[3] ഹീമോലിംഫിലെ ഘടകങ്ങൾജലവും സോഡിയം, ക്ലോറിൻ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം മുതലായ ലവണങ്ങളും ധാന്യകം, മാംസ്യം, കൊഴുപ്പ് എന്നിവയുമാണ് ഹീമോലിംഫിലെ മുഖ്യരാസഘടകങ്ങൾ. ഓക്സിജനെ സംവഹനം ചെയ്യുന്നതിനുള്ള പ്രധാന വർണകമാണ് ഹീമോസയാനിൻ. അവലംബം
|
Portal di Ensiklopedia Dunia