ഹിപ്പാർക്കസ്

ഹിപ്പാർക്കസ്
ജനനംc. 190 BC
മരണംc. 120 BC
തൊഴിൽ(കൾ)

ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനാണ് ഹിപ്പാർക്കസ് (ക്രിസ്തുവിന് മുമ്പ് 190 - ക്രിസ്തുവിന് മുമ്പ് 120). ത്രികോണമിതിയുടെ പിതാവായും ഇദ്ദേഹത്തെ ഗണിക്കുന്നു. വടക്ക് പടിഞ്ഞാറൻ ടർക്കിയിലെ നികേയയിലാണ് (ഇപ്പോൾ ഇസ്നിക്ക എന്ന പേര്) ഹിപ്പാർക്കസ് ജനിച്ചത്. ഈജിയൻ കടലിന്റെ തെക്ക് പടിഞ്ഞാറായുള്ള റോഡ്സ് ദ്വീപിലാണ് ഹിപ്പാർക്കസ് തന്റെ നിരീക്ഷണാലയം സ്ഥാപിച്ചത്. നഗ്ന നേത്രങ്ങൾ ഉപയോഗിച്ച് നിരീക്ഷണങ്ങൾ നടത്തുവാനുള്ള പല ഉപകരണങ്ങളും അദ്ദേഹം ഉണ്ടാക്കി. പിന്നീട് പതിനേഴ് നൂറ്റാണ്ടുകളോളം അവ ഉപയോഗത്തിലുണ്ടായിരുന്നു.

സമതല ത്രികോണമിതിയിലും, ഗോളീയ ത്രികോണമിതിയിലും സംഭാവനകൾ നൽകി.സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പവും ഭൂമിയിൽ നിന്നുള്ള ദൂരവും ദൃഷ്ടിച്യുതി അളന്നു കണ്ടുപിടിച്ചു. അത് ഹിപ്പാർക്കസിന്റെ വലിയൊരു നേട്ടമായിരുന്നു. അനുപാതങ്ങളെപ്പറ്റി പഠിക്കാൻ ത്രികോണമിതി പട്ടിക തയ്യാറാക്കി. ചന്ദ്രന്റെ ലംബനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിർണയിച്ച ദൂരം ശരിയായിരുന്നു. ആദ്യത്തെ കൃത്യതയുള്ള നക്ഷത്രമേപ്പ് ഉണ്ടാക്കിയതും ഹിപ്പാർക്കസ് ആയിരുന്നു. യുഡോക്സസിന്റെതിലും മെച്ചപ്പെട്ട ഒന്നായിരുന്നു അത്. നക്ഷത്രമേപ്പിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കണ്ടുപിടിത്തവും നടത്തുവാൻ കഴിഞ്ഞു. നക്ഷത്രങ്ങൾ മൊത്തത്തിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അൽപം മറുന്നതായി കാണുവാൻ കഴിഞ്ഞു. തന്റെ മേപ്പും ലഭ്യമായ പഴയമേപ്പുകളും തമ്മിൽ താരത്മ്യപ്പെടുത്തി നോക്കിയപ്പോൾ നക്ഷത്രങ്ങൾക്ക് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അൽപം സ്ഥാന ചലനം വന്നതായി കണ്ടു. ഇത് കാരണം ഒരോ വർഷവും വിഷുവങ്ങൾ അൽപം നേരത്തെയാകും. ഇതിനെയാണ് വിഷുവങ്ങളുടെ "അഗ്രഗമനം" അല്ലെങ്കിൽ വിഷുവങ്ങളുടെ പുരസ്സരണം (പ്രിസഷൻ ഓഫ് ഇക്വിനോക്സ്) എന്ന് പറയുന്നത്.

നക്ഷത്രങ്ങളെ അവയുടെ പ്രകാശികതയുടെ അടിസ്ഥാനത്തിൽ ആദ്യമായി തരം തിരിച്ചതും ഹിപ്പാർക്കസാണ്. ഏഴ് ആകാശ ഗോളങ്ങളുള്ളതായി അദ്ദേഹം കണക്കാക്കി. ഭൂമിയെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ചുറ്റുന്നതായിട്ടുള്ള ഹിപ്പാർക്കസ് പദ്ധതിയാണ് ഹിപ്പാർക്കസ് ആവിഷ്കരിച്ചത്. ഇത് കോപ്പർനിക്കസിന്റെ കാലം വരെ നിലനിന്നു.

അവലംബം

"ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ" കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia