നിഡസിലെ യുഡോക്സസ്

പുരാതന യവന ജ്യോതിശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്നു നിഡസിലെ യുഡോക്സസ് (Eudoxus of Cnidus, 408–355 BC).പിൽക്കാലത്തു ജീവിച്ചിരുന്ന സീസെറൊ(Cicero) യെ പോലുള്ള ചിന്തകന്മാർ ഗ്രീക്ക് ജ്യോതിശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായി യുഡോക്സസിനെ വിശേഷിപ്പിക്കുകയുണ്ടായി. ബി.സി. 408 ൽ നിഡസ് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു.പ്ലേറ്റോയുടെ അക്കാഡമിയിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹം സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.കുറഞ്ഞ ചിലവിൽ താമസിക്കാവുന്ന പിറായൂസ്(Piraeus) എന്ന സ്ഥലത്ത് താമസിച്ചു പഠിച്ചു. അക്കാഡമിയിലെ പഠനത്തിനു ശേഷം ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ അറിവു സമ്പാദിക്കുവാൻ അദ്ദേഹം ഈജിപ്റ്റിൽ പോയി. അതിനു ശേഷം സൈസിക്കസ്(Cyzicus) എന്ന സ്ഥലത്ത് സ്വന്തമായ ഒരു വിദ്യാലയം ആരംഭിച്ചു. പിന്നീട് അതിന്റെ സ്ഥാനം ഏഥൻസിലേക്ക് മാറ്റി.അവിടെ കുറെയേറെ വർഷം അദ്ദേഹം പഠിപ്പിച്ചു.ഇടക്കിടെ തന്റെ ഗുരുവും അഭ്യുദയകാംക്ഷിയുമായ പ്ലേറ്റോയെ സന്ദർശിച്ചിരുന്നു. ജ്യാമിതി സംബന്ധമായ നിരവധി പ്രശ്നങ്ങൾ തെളിയിക്കുവാൻ യുഡോക്സസിനു സാധിച്ചു.അദ്ദേഹത്തിന്റെ പല നിഗമനങ്ങളും യൂക്ലിഡിനു സഹായകരമായി.ആർക്കിമെഡീസും യുഡോക്സസിന്റെ നിഗമനങ്ങളിൽ നിന്നും പ്രചോദിതനായിരുന്നു. ഒരു വർഷത്തിനു 365 ദിവസമല്ല ഉള്ളതെന്നു സ്ഥാപിച്ച ആദ്യത്തെ ഗ്രീക്ക് പണ്ഠിതൻ യുഡോക്സസ് ആണ്.ആറു മണിക്കൂർ കൂടി ഒരു വർഷത്തിനു ദൈർഘ്യമുണ്ടെന്നു അദ്ദേഹം പ്രഖ്യാപിച്ചു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia