സ്മൃതി
ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ് സ്മൃതികൾ.അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് .[1] സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ് അഭിജ്ഞമതം. സ്മൃതികളിൽ മനുസ്മൃതി യാണ് ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യ നിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ് ചെയ്യുന്നത്.
ശ്രുതിയെന്നാൽ വേദമെന്നും സ്മൃതിയെന്നാൽ ധർമ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ് മനുസ്മൃതിയിൽ . നിരുക്തംസ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ് അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ് അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് . [2] പ്രമുഖ സ്മൃതികൾ
അവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia