സോപാനം (സിനിമ)

സോപാനം
സംവിധാനംജയരാജ്
നിർമ്മാണംഅപ്പച്ചൻ
ആന്റണി
ശ്രീനിവാസ ഷേണായ്
രചനകൈതപ്രം ദാമോദരൻ നമ്പൂതിരി
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
സോമയാചലു
ഒടുവിൽ ഉണ്ണികൃഷ്ണൻ
ചിപ്പി (നടി)
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംബി. ലെനിൻ,
വി.ടി. വിജയൻ
സ്റ്റുഡിയോസാഗാ ഫിലിംസ്
വിതരണംസാഗാ ഫിലിംസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയരാജിന്റെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, സോമയാചലു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിപ്പി (നടി) എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ സംഗീതാത്മകമായ ഒരു മലയാളചലച്ചിത്രമാണ് സോപാനം. ഒരു ഗായകന്റെ കഥ പറയുന്ന, ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ഈ ചിത്രത്തിലെ ഗാനാലാപനത്തിന്‌ ഡോ. കെ.ജെ. യേശുദാസിന്‌ ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം ലഭിച്ചു. സാഗാ ഫിലിംസിന്റെ ബാനറിൽ അപ്പച്ചൻ, ആന്റണി, ശ്രീനിവാസ ഷേണായ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാഗാ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. താരനൂപുരം ചാർത്തീ – കെ.ജെ. യേശുദാസ്, മഞ്ജു മേനോൻ
  2. പൊൻ‌മേഘമേ ശലഭങ്ങളേ – കെ.എസ്. ചിത്ര
  3. ക്ഷീര സാഗര ശയനാ (കീർത്തനം ത്യാഗരാജ കൃതി) – കെ.ജെ. യേശുദാസ്
  4. ശൃതകമലാകുച (അഷ്ടപതി ജയദേവ കൃതി) – കെ.ജെ. യേശുദാസ്
  5. ദേവ ദേവ (കീർത്തനം സ്വാതി തിരുനാൾ കൃതി) – ടി.എൻ. ശേഷഗോപാലൻ, മനോജ് കൃഷ്ണൻ
  6. നഗുമോമു (കീർത്തനം ത്യാഗരാജ കൃതി) – മനോ
  7. പാവന ഗുരു – (കീർത്തനം ലളിത ദാസർ കൃതി) – കെ.ജെ. യേശുദാസ്, ടി.എൻ. ശേഷഗോപാലൻ
  8. സാധിം ചനേ – (കീർത്തനം ത്യാഗരാജ കൃതി) കെ.ജെ. യേശുദാസ്, ടി.എൻ. ശേഷഗോപാലൻ, കെ.എസ്. ചിത്ര , മഞ്ജു
  9. സൊഗ സുഗാമൃത താളമു (കീർത്തനം ത്യാഗരാജ കൃതി) – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര , മഞ്ജു
  10. സരോജനളനേത്രി (കീർത്തനം ശ്യാമശാസ്ത്രി കൃതി) – കെ.ജെ. യേശുദാസ്
  11. വേദാനുദ്‌ധാരതേ (ശ്ലോകം) – കെ.ജെ. യേശുദാസ്
  12. ശൃതകമലാകുജ (അഷ്ടപതി ജയദേവ കൃതി) – കെ.ജെ. യേശുദാസ്
  13. ആരാധയേ മനോമോഹന രാധേ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

പുരസ്കാരങ്ങൾ

  • ദേശീയ ചലച്ചിത്രപുരസ്കാരം – മികച്ച ഗായകൻ – കെ.ജെ. യേശുദാസ് (ക്ഷീര സാഗര ശയനാ)

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia