സെല്ലുലോയ്ഡ്
കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013 ഫെബ്രുവരി 15-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് സെല്ലുലോയ്ഡ്. പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ചാന്ദ്നി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമ്മാതാവ് ജെ.സി ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1] ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനുഅബ്രഹാമിന്റെ നഷ്ടനായിക എന്ന കഥയേയും ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ തിരക്കഥ. മികച്ച ചിത്രത്തിനേതുൾപ്പെടെ 2012-ലെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ചിത്രത്തിനു ലഭിച്ചു.[2] 2013-ലാണ് ചിത്രം തീയേറ്ററുകളിലെത്തിയതെങ്കിലും 2012-ൽ സെൻസർ ചെയ്തതു കാരണം പ്രസ്തുത വർഷത്തെ അവാർഡിനായുള്ള പട്ടികയിലാണ് ഈ ചിത്രവും സമർപ്പിച്ചത്. അഭിനേതാക്കൾ
സംഗീതംസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
പുരസ്കാരങ്ങൾ
വിവാദങ്ങൾചിത്രത്തിൽ ജെ.സി.ഡാനിയലിനെ അംഗീകരിക്കണമെന്നും കേരള സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം സർക്കാരുദ്യോഗസ്ഥനായ രാമകൃഷ്ണ അയ്യർ ഐ.എ.എസിനെ സമീപിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്[3]. രാമകൃഷ്ണ അയ്യർ സഹായം നിരസിക്കുകയും "ഈ നാടാരെ" സഹായിക്കാനായി ഗോപാലകൃഷ്ണൻ എന്തിനാണ് ഉത്സാഹിക്കുന്നതെന്നും ചോദിക്കുന്നു. ജെ.സി. ഡാനിയൽ തമിഴ്നാട്ടിലാണ് താമസിക്കുന്നത് എന്നതും ഇദ്ദേഹം എതിർക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രിന്റ് തെളിവായി ഇല്ലാത്തതും രാമകൃഷ്ണ അയ്യർ ഉയർത്തിക്കാണിക്കുന്നു. രാഷ്ട്രീയനേതൃത്വവും ഇദ്ദേഹത്തെ സഹായിക്കാനുള്ള അപേക്ഷയോട് അനുകൂല സമീപനമെടുക്കുകയില്ല എന്നും ആരുടെയും പേരെടുത്തുപറയാതെ ഇദ്ദേഹം വിശദീകരിക്കുന്നു. ഈ ഭാഗം വിവാദത്തിനിടയാക്കുകയുണ്ടായി.[4][5][6].കരുണാകരന്റെ പേര് ചിത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകമാണ് കഥയ്ക്കായി ഉപയോഗിച്ചതെന്നും സംവിധായകൻ കമൽ പറഞ്ഞു[7][8] കെ.കരുണാകരന്റെ മകൻ കെ.മുരളീധരനാണ് ഈ വിവാദം ആദ്യം ആരംഭിച്ചത്. തുടർന്ന് കേരള സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ്, ചലച്ചിത്രനടൻ ജഗദീഷ്, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ബാബു പോൾ, ഫെഫ്ക പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണൻ എന്നിവർ ഈ വാദത്തെ അനുകൂലിച്ചും എതിർത്തും രംഗത്തു വന്നു. പിന്നീട് കെ. മുരളീധരൻ തന്നെ ഈ ചലച്ചിത്രത്തിൽ കെ. കരുണാകരനെക്കുറിച്ച് ചലച്ചിത്രത്തിൽ പരാമർശമില്ലെന്ന് പ്രതികരിച്ചു. അതേ തുടർന്ന് ഈ വിവാദം അവസാനിച്ചതായും. തന്റെ പ്രസ്താവന പിൻവലിച്ചതായി കെ.സി. ജോസഫും അഭിപ്രായപ്പെട്ടു[9] . തമിഴിൽജെ.സി. ഡാനിയൽ എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറക്കുന്നുണ്ട്.[10] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia