ദാദാസാഹിബ് ഫാൽക്കെ
ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ(മറാത്തി: दादासाहेब फाळके) ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്[1] (30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944). 1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കന്നിസംരംഭം[2]. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ് മോഹിനി ഭസ്മാസുർ (1913),സത്യവാൻ സാവിത്രി (1914),ലങ്ക ദഹൻ (1917), ശ്രീകൃഷ്ണ ജനം(1918), കാളിയ മർദ്ദൻ (1919) എന്നിവ[3]. 1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാർഡ് നൽകുന്നത്[4]. ജീവിതരേഖഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം. അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യൻ കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിർമിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹൻ, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia