സെലസ്റ്റിയ
ക്രിസ് ലോറൽ നിർമ്മിച്ച ഒരു ത്രിമാന ജ്യോതിശാസ്ത്ര ആപ്ലികേഷനാണ് സെലസ്റ്റിയ. ഹിപ്പാർകോസ് കാറ്റലോഗിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ഈ ആപ്ലിക്കേഷൻ സമയ, കാല, ദിശാ, വേഗ ഭേദമെന്യേ യഥാർത്ഥ പ്രപഞ്ചത്തിലൂടെയെന്ന വണ്ണം സഞ്ചരിക്കാൻ അനുവദിക്കുന്നു. ഓപ്പൺജിഎൽ ഉപയോഗിച്ച് ചെറിയ സ്പേസ് ക്രാഫ്റ്റുകൾ മുതൽ ഭീമാകാരമായ ഗാലക്സികളെ വരെ ത്രിമാന രൂപത്തിൽ കാണാൻ സെലസ്റ്റിയ അവസരമൊരുക്കുന്നു. എല്ലാ നിലയ്ക്കും ഒരു ഡെസ്ക്ടോപ്പ് നക്ഷത്രബംഗ്ലാവിന്റെ അനുഭൂതി സമ്മാനിക്കാൻ ഉദ്ദേശിച്ചാണ് സെലസ്റ്റിയ പുറത്തിറക്കിയിട്ടുള്ളത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും വിവിധ വിദ്യാഭ്യാസ,[3][4] നിരീക്ഷണ കാര്യങ്ങൾക്കായി[5] സെലസ്റ്റിയയെ ഉപയോഗിച്ചിട്ടുണ്ട്. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇറങ്ങുന്ന സെലസ്റ്റിയ ലിനക്സ്, വിൻഡോസ്, മാക്ക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമാണ്. സവിശേഷതകൾ
ഉപയോക്താവിന് കീബോഡുപയോഗിച്ച് 0.001 മീറ്റർ/സെക്കന്റ് മുതൽ ദശലക്ഷക്കണക്കിന് പ്രകാശവർഷം/സെക്കന്റ് വരെ വേഗതയിൽ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കാനാവും. എങ്ങോട്ട് വേണമെങ്കിലും ദൃശ്യ കോണളവ് മാറ്റാവുന്നതാണ്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, കൃത്രിമോപഗ്രഹങ്ങൾ, ശൂന്യാകാശ വസ്തുക്കൾ, ധൂമകേതുക്കൾ എന്നിവയെ പിന്തുടരാൻ ഉപയോക്താവിനാകും. 10,000ഓളം നക്ഷത്രക്കൂട്ടങ്ങളെ സെലസ്റ്റിയയിൽ കാണാനാകും. മുമ്പുള്ള പ്രപഞ്ചത്തെ കുറിച്ചോ, ഭാവിയിലെ പ്രപഞ്ചത്തെ കുറിച്ചോ കാര്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സെലസ്റ്റിയയിൽ എത്ര കാലം വേണെമെങ്കിലും മുന്നോട്ടോ പിന്നോട്ടോ സമയം മാറ്റാം. ഗ്രഹങ്ങളുടെ എണ്ണം, സ്ഥലങ്ങൾ, വലയങ്ങൾ, ഗ്രഹണങ്ങൾ, മേഘങ്ങൾ, ഉദയാസ്തമയങ്ങൾ, നെബുലാ വാതങ്ങൾ, സൗരജ്വാലകൾ എന്നിങ്ങനെയുള്ള ധാരാളം അധിക വിവരങ്ങളും സെലസ്റ്റിയയിൽ കാണാം. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം, അവയുടെ ആരം, ദിനദൈർഘ്യം, ശരാശരി തമോവസ്തു ഊഷ്മാവ്, സൂര്യനെ അപേക്ഷിച്ചുള്ള പ്രകാശ തീവ്രത, പ്രകാശരാജീ വർഗ്ഗങ്ങൾ, നക്ഷത്രങ്ങളുടെ റേഡിയേഷനുകൾ, പ്രതലോഷ്മാവ് എന്നീ വിവരങ്ങളും സെലസ്റ്റിയയിൽ കാണാവുന്നതാണ്. പരിമിതികൾസെലസ്റ്റിയ ഭൂമിയെ ഒരു സ്ഫിറോയിഡ് ആയാണ് പരിഗണിച്ചിട്ടുള്ളത്. ഭൂമിയുടെ ക്രമമല്ലാത്ത പ്രതലം കാരണം താഴ്ന്ന ദൂരത്തിൽ സഞ്ചരിക്കുന്ന കൃത്രിമോപഗ്രഹങ്ങൾ മിക്കവാറും തെറ്റായ സ്ഥലങ്ങളിലാണ് കാണപ്പെടാറുള്ളത്. സെലസ്റ്റിയയിൽ ധാരാളെ ജ്യോതിശാസ്ത്ര വസ്തുക്കളെ ഉൾപെടുത്തിയിട്ടില്ല. ചരനക്ഷത്രങ്ങൾ, സൂപ്പർനോവകൾ, തമോഗർത്തങ്ങൾ, നെബുലകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചിലതെല്ലാം കൂട്ടിച്ചേർക്കലുകളായി ലഭ്യമാണ്. നൂറോളം നക്ഷത്രങ്ങളുടെ മാത്രമേ വിവരങ്ങൾ സെലസ്റ്റിയയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനാൽ ഉൾപ്പെടാത്ത നക്ഷത്രങ്ങൾ പലപ്പോഴും ചലിക്കാതെയും നക്ഷത്ര സ്വഭാവങ്ങൾ കാണിക്കാതെയും ഇരിക്കുന്നത് കാണപ്പെടാറുണ്ട്. സൂര്യനിൽ നിന്നും ഏതാനും പ്രകാശവർഷങ്ങൾ അപ്പുറത്തേക്ക് മാത്രമേ സെലസ്റ്റിയയിൽ നക്ഷത്രങ്ങളൊള്ളൂ. അതു കൊണ്ട് തന്നെ ചില നക്ഷത്രങ്ങളെയും അവയുടെ ഗ്രഹങ്ങളെയും സെലസ്റ്റിയ പരിഗണിക്കാറില്ല. കൂട്ടിച്ചേർക്കലുകൾസജീവമായ ഒരു ഉപഭോക്തൃ സമൂഹം പ്രദാനം ചെയ്യുന്ന പത്ത് ജിബിയോളം കൂട്ടിച്ചേർക്കലുകൾ സെലസ്റ്റിയക്കായി ലഭ്യമാണ്. ഭീമാകാരമായ നീല, ചുവപ്പ് നക്ഷത്രങ്ങൾ, ചുവന്നതും തവിട്ട് നിറമുള്ളതുമായ കുള്ളൻ ഗ്രഹങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, തിരിയുന്ന പൾസാറുകൾ, കറങ്ങുന്ന തമോഗർത്തങ്ങൾ, പ്രോട്ടോ നക്ഷത്രങ്ങൾ, നക്ഷത്ര നഴ്സറി നെബുല, റെഡ്ഷിഫ്റ്റുകൾ, ഭൂശാസ്ത്ര ഗ്രഹ ചിത്രങ്ങൾ, കറങ്ങുന്ന കാന്തിക മേഖലകൾ, അനിമേഷനോട് കൂടിയ സൗര തീ ജ്വാലകൾ, ധ്രുദീപ്തികൾ, പർവ്വതങ്ങൾ, അഗ്നിപർവ്വതങ്ങൾ, മുമ്പുണ്ടായിട്ടുള്ള കൂട്ടിമുട്ടലുകൾ എന്നിവയെല്ലാം കൂട്ടിച്ചേർക്കലുകളായി ലഭ്യമാണ്. മാധ്യമങ്ങളിൽസിബിഎസ് ടെലിവിഷനിലെ എൻസിഐഎസ് പരമ്പരയിൽ ഒരു എപ്പിസോഡ് സെലസ്റ്റിയയെ കുറിച്ചായിരുന്നു. കഥാപാത്രമായ തിമോത്തി മക്ഗീ സെലസ്റ്റിയയുടെ ഉപയോഗങ്ങളെ കുറിച്ചും, കൂട്ടിച്ചേർക്കലുകളെ കുറിച്ചും വിവരിച്ചിരുന്നു. സെലസ്റ്റിയ നിർമ്മാതാക്കൾ നിർമ്മിച്ച ചിത്രങ്ങൾ ദ ഡേ ആഫ്റ്റർ ടുമാറോ എന്ന സിനിമയിലും ടെലിവിഷൻ പരമ്പരയായ ദ ആൻഡ്രോമിഡ സ്ട്രെയിനിലും ഉപയോഗിച്ചിരുന്നു. സയൻസ് ചാനലിന്റെ ത്രൂ ദ വോംഹോളിലും സെലസ്റ്റിയ പ്രത്യക്ഷപ്പെട്ടിരുന്നു. അവലംബം
|
Portal di Ensiklopedia Dunia