സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ
കേരളത്തിലെ ഒരു എപ്പിസ്കോപ്പൽ സഭയാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ (St. Thomas Evangelical Church of India). മാർത്തോമാ ക്രിസ്ത്യാനി ചരിത്രപാരമ്പര്യത്തിൽ ഉള്ള ഈ സഭ 1960-കളിൽ മാർത്തോമ്മാ സഭയിൽ നിന്നു വേർപെട്ട് രൂപീകരിച്ചതാണ് . പത്തൊൻപതാം നൂറ്റാണ്ടിൽ മലങ്കര സഭയിൽ ഉണ്ടായ നവീകരണ തർക്കങ്ങളിലും പിന്നീടുണ്ടായ പിളർപ്പിലും മാർത്തോമ്മ സഭയുടെ ഭാഗമായി നിന്ന ഒരു വിഭാഗം ആളുകൾ 1961-ൽ അന്നത്തെ മാർത്തോമ്മാ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മായുടെ വിശ്വാസപരമായ ചില നിലപാടുകളിൽ പ്രതിഷേധിച്ചും, സഭയിലെ പുരോഗമന-പാരമ്പര്യ വാദികൾ തമ്മിലുള്ള തർക്കങ്ങളെത്തുടർന്നും, കെ.എൻ. ദാനിയേൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭ വിട്ട് പോകുകയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു. രണ്ടാം നവീകരണംമാതൃസഭയിൽനിന്ന് വേർപെട്ടതിന് ശേഷം ചില അടിസ്ഥാനപരമായ ആചാരങ്ങൾ ഈ സഭയിൽ നവീകരണത്തിന് വിധേയമായി;
ബിഷപ്പുമാർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia