സൂനഹദോസുകൾ
ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷൻമാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് സൂനഹദോസുകൾ അല്ലെങ്കിൽ സുന്നഹദോസുകൾ എന്നറിയപ്പെടുന്നത്. പേരിനു പിന്നിൽസുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് പദത്തിൽ നിന്നുത്ഭവിച്ച പദമാണ് സൂനഹദോസ് അഥവാ സുന്നഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).സുറിയാനി ഭാഷയിലൂടെയാണിത് (സുൻ=ഒരുമിച്ച്; ഹോദോസ്=വഴി) ഈ പദം മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം (ബിഷപ്സ് കൗൺസിൽ) എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. സൂനഹദോസ്, സുൻഹാദോസ്, സുന്നഹദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്. സൂനഹദൊസ എന്നതാണറ്റവും പഴയ ലിപിവിന്യാസം എന്ന് കരുതപ്പെടുന്നു. സൂനഹദോസ് എന്ന് സിറോ മലബാർ സഭയും സുൻഹാദോസ് എന്ന് കിഴക്കേ സുറിയാനി സഭയും സുന്നഹദോസ് എന്ന് അന്ത്യോഖ്യൻ ആരാധന ക്രമം ഉപയോഗിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ തുടങ്ങിയ സഭകളും ഉപയോഗിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന് വിളിയ്ക്കുന്നു. ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ
ക്രിസ്തീയസഭയിൽ നിലനിൽക്കുന്ന പിളർപ്പ് അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന് മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു കത്തോലിക്കാ സഭയും 7(2+1+4) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും 3(2+1) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറീയന്റൽ ഓർത്തഡോക്സ് സഭകളും ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് അസ്സീറിയൻ പൗരസ്ത്യ സഭയും ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകമാന സൂനഹദോസുകളെ അംഗീകരിക്കാൻ അസ്സീറിയൻ പൗരസ്ത്യ സഭയോ 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഓറീയന്റൽ ഓർത്തഡോക്സ് സഭകളോ 7നു ശേഷം കത്തോലിക്കാ സഭ നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഈസ്റ്റേൺ ഓർത്തഡോക്സ് സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം കണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്. 16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട ആംഗ്ലിക്കൻ സഭ അഞ്ചാം സൂനഹദോസ് (രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട യഹോവാ സാക്ഷികൾ ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ പാശ്ചാത്യ സഭ പിളർന്നുണ്ടായ നവീകരണ സഭകളും അവയിൽ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു. ഇതും കാണുകഅവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia