ക്രിസ്തീയസഭാപുനരുദ്ധാരണവാദംയേശുക്രിസ്തു സ്ഥാപിച്ച ആദിമ ക്രിസ്തീയസഭ വിശ്വാസത്യാഗം ഭവിച്ചു എന്നും എന്നാൽ ആ സത്യക്രിസ്തീയസഭ അവസാനകാലഘട്ടത്തിൽ ബൈബിളിൽ പ്രവചിക്കപെട്ടതുപേലെ തിരിച്ചുവരും എന്ന വിശ്വാസത്തിലധിഷ്ഠിതമായ തത്ത്വവാദമാണ് ക്രിസ്തീയസഭാപുനരുദ്ധാരണവാദം. ബൈബിളിലെ പുതിയനിയമത്തിൽ വിവരിക്കപെട്ടിരിക്കുന്ന ആദിമക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളെ മാതൃകയാക്കി സത്യക്രിസ്ത്യാനിത്വം പുനർസ്ഥാപിക്കാനുള്ള ശ്രമമായി ഇതിനെ കാണാവുന്നതാണ്. ഇവർ പരിവർത്തകചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു.(ഇംഗ്ലീഷ്:Restorationism or Christian primitivism)[1] ചരിത്രം15-അം നൂറ്റാണ്ടിലാണ് ക്രിസ്തീയസഭാപുനരുദ്ധാരണവാദം ഉടലെടുത്തത്.റോമൻ കത്തോലിക്ക സഭയുടെ അധികാരത്തെയും,ബൈബിൾ വിരുദ്ധ പാരമ്പര്യങ്ങളിലും,ബൈബിൾ വിരുദ്ധ ആചാരങ്ങളിലും സംശയം ഉളവാക്കി പ്രഘോഷണം നടത്തിയ ഹുൾദ്രിച്ച് സ്വിഗ്ളിയെ പോലുള്ള വ്യക്തികളാണ് ഇതിനു തുടക്കം കുറിച്ചത്. ഈ വാദമാണ് കാലാകാലങ്ങളിൽ പുതിയ ക്രിസ്തീയസഭാവിഭാഗങ്ങൾ രൂപീകരിക്കുമ്പോൾ പലപ്പോഴും സമർത്ഥിക്കുന്ന പ്രധാന നീതീകരണം. ദൈവശാസ്ത്രംഈ വാദം വച്ചുപുലർത്തുന്ന പല ക്രിസ്തീയ സഭാവിഭാഗക്കാരും പലവിധത്തിലാണ് ഇതിന്റെ പിന്നിലുള്ള ദൈവശാസ്ത്രം വിശദികരിക്കുന്നതെങ്കിലും പെതുവെ യേശുസ്ഥാപിച്ച ആദിമ സത്യക്രിസ്ത്യാനിത്വം പ്രവചിക്കപെട്ടതു പോലെ വിശ്വസത്യാഗം സംഭവിച്ചുവെന്നും,എന്നാൽ അന്ത്യകാലത്ത് യേശുക്രിസ്തു മടങ്ങിവരുമ്പോൾ ആദിമ ക്രിസ്തീയമതത്തിലെ പോലെ ഒരു സത്യക്രിസ്തീയ മതം ഉടലെടുക്കും എന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണ് ഈ വാദത്തിനുപിന്നിലെ ദൈവശാസ്ത്രവിശദീകരണം. യഹോവയുടെ സാക്ഷികൾമത്തായി 24:24-30,മത്തായി 24:36-43 എന്നീ തിരുവെഴുത്തുകളിൽ യേശു പറഞ്ഞ കളയുടെയും ഗോതമ്പിന്റെയും ഉപമയെയാണ് യഹോവയുടെ സാക്ഷികൾ ക്രിസ്തീയസഭാപുനരുദ്ധാരണനവാദത്തിനു പ്രധാനമായും പഠിപ്പിക്കുന്നത്.[2] അവിടെ യേശു വിതച്ചു എന്ന് പറയുന്ന ഗോതമ്പ് സത്യക്രിസ്ത്യാനിത്വമാണെന്നും, കള സാത്താൻ വിതച്ച വ്യാജക്രിസ്ത്യാനിത്വം ആണെന്നും ഇവർ പഠിപ്പിക്കുന്നു. "മനുഷ്യൻ ഉറങ്ങുമ്പോൾ" സാത്താൻ കള വിതച്ചു എന്നതിനെ ആപ്പോസ്തലന്മാരുടെ മരണാനന്തരം സത്യക്രിസ്ത്യാനിത്വത്തിനിടയിൽ സാത്താൻ വിതച്ച വ്യാജപഠിപ്പിക്കലുകൾ ആണെന്നിവർ വ്യാഖ്യാനിക്കുന്നു. കൂടാതെ "രണ്ടുംകൂടെ കൊയ്ത്തോളം(ലോകാവസാനത്തോളം) വളരട്ടെ" എന്നതിനെ സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളും അന്ത്യകാലം വരെ തുടരാൻ ദൈവം അനുവദിച്ചു എന്ന് അർത്ഥമാക്കുന്നുവെന്ന് ഇവർ പഠിപ്പിക്കുന്നു. എന്നാൽ അന്ത്യകാലത്ത് യഹോവയെ ആരാധിക്കുന്ന സത്യക്രിസ്ത്യാനികൾ സകലജാതികളിൽ നിന്ന് വരുമെന്നും അത് യഹോവയുടെ സാക്ഷികളാണെന്നും മിഖാ 4:1-4 അടിസ്ഥാനമാക്കി ഇവർ പഠിപ്പിക്കുന്നു.[3] "അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല" എന്ന് അവിടെ മിഖാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾ സൈനികസേവനം നടത്തുന്നില്ല.[4] കൂടാതെ "കളകൾ കെട്ടുകളായി കെട്ടി തീയിലിട്ടു ചുട്ടുകളയും" എന്നതിനെ ഉടനെ തന്നെ ദൈവരാജ്യത്തിലൂടെ വ്യാജമതങ്ങളെല്ലാം നശിപ്പിക്കപെടുമെന്ന് ഇവർ പഠിപ്പിക്കുന്നു. കളകളുടെയും ഗോതമ്പിന്റെയും വേർതിരിക്കൽ വേലയാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർ പഠിപ്പിക്കുന്നു. കൂടാതെ "നോഹയുടെ നാൾ പോലെതന്നെ മനുഷപുത്രന്റെ വരവും ആകും" എന്നും, "ജീവനിലേക്ക് പോകുന്ന വാതിൽ ഇടുക്കമുള്ളത്, അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ" എന്നും യേശു പറഞ്ഞതിനാൽ ഇവരെ ലോകം കളിയാക്കുമെന്നും, ചുരുക്കം ചില ആളുകളെ ഇതു മനസ്സിലാക്കുകയുള്ളുവെന്നും ഇവർ പഠിപ്പിക്കുന്നു.[5] കൂടാതെ നോഹയെ പോലെ ഒരു സാക്ഷ്യത്തിനായി പ്രസംഗിക്കേണ്ടതാവശ്യമാണെന്ന് പറഞ്ഞ് മത്തായി 24:14 അടിസ്ഥാനമാക്കി ഇവർ ലോകവ്യാപകമായി വീടുതോറും പോയി സംസാരിക്കുന്നു. കൂടാതെ ആദിമക്രിസ്തീയ സഭയുടെ തത്ത്വങ്ങളാണ് തങ്ങൾ അനുകരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു.[6] ഈ വിശ്വാസമുള്ള ശ്രദ്ധേയമായ ചില സംഘടനകൾഅവലംബം
|
Portal di Ensiklopedia Dunia