സുഡാനി ഫ്രം നൈജീരിയ
സക്കരിയ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ സാഹിർ നായകനായി എത്തുന്ന ആദ്യ സിനിമയാണ് ഇത്. 2018 -ലെ മികച്ച ജനപ്രിയചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കി.[1] 2018 -ലെ മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ, മികച്ച സ്വഭാവനടിമാർ എന്നിങ്ങനെ 5 സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ നേടി.[2] സമീർ താഹിറും ഷൈജു ഖാലിദും ആണ് സിനിമയുടെ നിർമ്മാതാക്കൾ. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.[3] ഇതിവൃത്തംമലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്. ഫുട്‌ബോൾ ക്ലബിന്റെ മാനേജരായ മജീദ് എന്ന കഥാപാത്രമാണ് സൗബിന്റേത്. മജീദിന്റെ ടീമിൽ കളിക്കാൻ വരുന്ന നൈജീരിയക്കാരനാണ് സാമുവൽ അബിയോള റോബിൻസൺ. സാമുവേലിന് പരുക്കേൽക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.[4]
പുരസ്കാരങ്ങൾ
അഭിനയിച്ചവർ
ഗാനങ്ങൾറെക്സ് വിജയനും ഷഹബാസ് അമനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia