മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ രചയിതാവുമാണ് സക്കരിയ മുഹമ്മദ്.[1][2]. 2018 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മികച്ച കലാമൂല്യവും ജനപ്രിയവുമായ സിനിമക്കുള്ള പ്രത്യേക പുരസ്കാരവും സക്കറിയ മുഹമ്മദിന് ലഭിച്ചു.[3]
ജീവിത രേഖ
മുഹമ്മദിന്റെയും സുലൈഖയുടെയും മകനായി മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. കോഴിക്കോട് രാമനാട്ടുകരയിലെ സാഫി കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വളാഞ്ചേരി മർക്കസ് കോളേജിൽ ഫംങ്ഷണൽ ഇംഗ്ലീഷിൽ ബിരുദം. പിന്നീട് പിജി മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു. അതിനുശേഷം ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലി ചെയ്തു. മീഡിയ വൺ അക്കാദമിയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്. 2018 ലെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ ശ്രദ്ധേയമായ അംഗീകരങ്ങൾ നേടാനായി.കേരള സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ 2018ലെ മികച്ച ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയായി തിരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.മികച്ച തിരക്കഥാകൃത്തിനുള്ളതും നവാഗത സംവിധായകനുള്ള അംഗീകാരവും നേടാനായി.[4]
പ്രഥമ ചലചിത്രം
സക്കരിയയുടെ ആദ്യമായി സംവിധാനം ചെയ്ത ചലചിത്രം[5]സുഡാനി ഫ്രം നൈജീരിയ സോഷ്യൽ മീഡിയ യിലും പ്രാദേശിക ദേശീയ അന്തർദേശിയ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടു..[6].[7][8][9][10][11][12] .വൈയക്തികവും സാമൂഹികവും പാരിസ്ഥിതികവും ഒക്കെയായ പല തിരിച്ചറിവുകളിലേക്ക് സംവിധായകൻ പ്രേക്ഷകരെ നയിക്കുന്നു.[13]
തിരക്കഥ
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ തിരക്കഥക്കും സംവിധാനത്തിനും ശേഷം മുഹ്സിൻ പരാരിയോടൊപ്പം തിരക്കഥയെഴുതി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാക്ക921[14][15]
സകരിയ്യ
ഷോർട്ഫിലിം
മാമുക്കോയ നായകനായ നേറ്റീവ് ബാപ്പ എന്ന മ്യൂസിക് ആൽബത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടുണ്ട് സക്കരിയ. റിവോളവ് എന്ന ഷോർട് ഫിലിം ആണ് സകരിയയുടെ ആദ്യത്തെ വർക്ക്. (2013)[16]. ശേഷം ശ്രീജിത്ത് സുകുമാരൻ സംവിധാനം ചെയ്ത ഹാങോവർ എന്ന ചലചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായി.