സീനായ് ഉപദ്വീപ്![]() 29°30′N 33°50′E / 29.500°N 33.833°E ഈജിപ്തിന്റെ വടക്കുകിഴക്കേ മൂലയിൽ, 60,000 ചതുരശ്ര കിലോമീറ്റർ (23,000 ചതുരശ്ര മൈൽ) വിസ്തൃതിയോടെ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് സീനായ് (അറബി : سيناء). ഈജിപ്തിന്റെ ഏഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരേയൊരു ഭൂവിഭാഗമാണിത്. വടക്ക് മധ്യധരണ്യാഴിയും തെക്ക് ചെങ്കടലും അതിരിടുന്ന സീനായ്‌യുടെ തെക്ക് പടിഞ്ഞാറായി സൂയസ് ഉൾക്കടലും കിഴക്ക് അഖബ ഉൾക്കടലും സ്ഥിതി ചെയ്യുന്നു. സീനായ്യ്ക്ക് വടക്കൻ അതിർത്തി ഇസ്രയേലും പലസ്തീനുമാണ്. അറുപതിനായിരത്തോളം ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള സീനായ് ഏഷ്യക്കും ആഫ്രിക്കക്കും ഇടയിൽ ഒരു പാലമായി വർത്തിക്കുന്നു[1]. ഈ ഭൂവിഭാഗത്തിലെ ജനസംഖ്യ ഏകദേശം നാലുലക്ഷം വരും[2]. സൂയസ് കനാൽ സീനായ് ഉപദ്വീപിലൂടെ കടന്നുപോകുന്നു. സീനായ് മല, സെയിന്റ് കാതറീൻ മല എന്നിവ സീനായിൽ ചെയ്യുന്നു. അറേബ്യൻ മരുഭൂമിയിൽ തുടങ്ങുന്ന റെഡ്സീ ഹിൽ സീനായിലേക്കും വ്യാപിച്ചിരിക്കുന്നു. ഈ മലയിലെ മണ്ണലിനു ചുവന്ന നിറമാണ്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia