സിജ റോസ്
മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഒരു അഭിനേത്രിയും അവതാരകയുമാണ് സിജ റോസ്. ആദ്യകാല ജീവിതംഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ സ്ഥിതിചെയ്യുന്ന അൽ വാഡി അൽ കബീർ സ്കൂളിലാണ് സിജാ റോസ് പഠിച്ചിരുന്നത്. പിന്നീട് പിതാവിന്റെ പാത പിന്തുടർന്നുകൊണ്ട് മുംബൈയിൽ പത്രപ്രവർത്തന പഠനം പൂർത്തിയാക്കി.[1] ഔദ്യോഗിക ജീവിതംമുംബൈയിലെ പഠനത്തിനുശേഷം സിജാ റോസ് കേരളത്തിലെത്തി. അക്കാലയളവിൽ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുവാനും മോഡലിംഗ് ചെയ്യുവാനും അവസരം ലഭിച്ചു.[2]2012-ൽ മഗഡി എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. ഉസ്താദ് ഹോട്ടൽ ആണ് സിജ റോസ് അഭിനയിച്ച ആദ്യത്തെ മലയാള ചലച്ചിത്രം. ഈ ചിത്രത്തിൽ ദുൽക്കർ സൽമാന്റെ സഹോദരിയുടെ വേഷത്തിലാണ് സിജ അഭിനയിച്ചത്. 2012-ൽ തന്നെ കോഴി കൂവുത് എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനും അവസരം ലഭിച്ചു.[3] 2013-ൽ എൻട്രി, നീകൊഞാച, അന്നയും റസൂലും എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [4][5][6][7][8] [9] [10] ചലച്ചിത്രങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia