സമദർശി1918-ൽ തിരുവനന്തപുരത്തെ കമലാലയം ബുക്ക് ഡിപ്പോ ഉടമയായ കുളക്കുന്നത്തു രാമൻമേനോൻ ആരംഭിച്ച വാരികയാണ് സമദർശി. കുന്നത്ത് ജനാർദ്ദന മേനോൻ ആയിരുന്നു ഈ വാരികയുടെ ആദ്യകാല പത്രാധിപർ. 1922 ൽ തിരുവിതാംകൂറിൽ വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ ഉയർത്തിയതിനെച്ചൊല്ലിയുണ്ടായ പ്രക്ഷോഭം പോലിസും,പട്ടാളവും ക്രൂരമായി അടിച്ചമർത്തുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളെ സമദർശി ന്യായീകരിയ്ക്കുകയും ഭരണകൂടത്തിന്റെ ചെയ്തികളെ നിശിതമായി വിമർശിയ്ക്കുകയുമുണ്ടായി .ഈ വിമർശനം പത്രാധിപരും പത്രയുടമയും തമ്മിൽ തെറ്റാനിടതെളിച്ചു. പത്രാധിപരായ ജനാർദ്ദനമേനോൻ രാജിവയ്ക്കുകയും തുടർന്ന് 1922 മേയ് 14 ന് എ. ബാലകൃഷ്ണപിള്ള പത്രാധിപരായിചുമതലയേൽക്കുകയും ചെയ്തു.[1] ബ്രിട്ടീഷ് ഭരണം, ദിവാന്മാരുടെ അഴിമതി, കെടുകാര്യസ്ഥത, സമൂഹത്തിൽ പരന്ന ജാതീയത, സംസ്‌കാരിക വിഷയങ്ങൾ, സാഹിത്യ തർക്കങ്ങൾ എന്നു വേണ്ട സമദർശി കൈകാര്യം ചെയ്യാത്ത വിഷയമില്ലായിരുന്നു.മുഖപ്രസംഗങ്ങൾ ഓരോ ലക്കവും തിരുവിതാംകൂർ ഭരണത്തിന് മാരകപ്രഹരമേൽപ്പിച്ചു കൊണ്ടിരുന്നു. ക്ഷേത്രപ്രവേശന സമരത്തിനും സ്വാതന്ത്ര്യ സമരത്തിനും പത്രം വ്യാപക പിന്തുണ നൽകി. വൈക്കം സത്യാഗ്രഹംവൈക്കത്തെ അക്രമങ്ങൾക്ക് മഹാരാജാവ് ആണ് ഉത്തരവാദി എന്ന് 1924ൽ സമദർശി മുഖപ്രസംഗമെഴുതി. ആഴ്ചയിൽ മൂന്ന് എന്ന കണക്കിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സമദർശിയുടെ പ്രസിദ്ധീകരണം. സത്യാഗ്രഹം തുടങ്ങിയശേഷമുള്ള എല്ലാ പതിപ്പുകളും പുറത്തിറങ്ങിയതുതന്നെ "വൈക്കം സത്യാഗ്രഹ വാർത്തകൾ' എന്ന പേരിൽ വിശദവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ്. സമരം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രത്യക്ഷ നിലപാട് എടുത്തുള്ളതായിരുന്നു "സമദർശി'യുടെ വാർത്താവിന്യാസം. ആചാരവൈകൃതങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കുന്ന സവർണരെയും അധികാരികളെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.[2] ശ്രീമൂലത്തിന്റെ മരണശേഷം റീജന്റ് ആയി ഭരണമേറ്റ സേതുലക്ഷമീഭായി 1926 ൽ തിരുവിതാംകൂർ പത്രപ്രവർത്തന റെഗുലേഷൻ നടപ്പാക്കി. റീജന്റിനെയും ദിവാൻ വാട്സിനെയും പത്ര റഗുലേഷൻ നിയമം കൊണ്ടു വരാൻ പ്രേരിപ്പിച്ച മുഖ്യ കാരണങ്ങളിലൊന്ന് സമദർശിയുടെ വിമർശനങ്ങളായിരുന്നു. ദിവാനെ തിരുവിതാംകൂർ മുസോളിനി എന്നും രാജ്യദ്രോഹി എന്നും ശ്വാനൻ എന്നും വിമർശിച്ച കേസരി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമരം ആരംഭിക്കാൻ ആളെ കൂട്ടുകയും വലിയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, മള്ളൂർ ഗോവിന്ദപ്പിള്ള , പി.കെ. നാരായണപിള്ള, ടി.കെ. വേലുപ്പിള്ള തുടങ്ങിയവരെ യോജിപ്പിച്ച് പത്രമാരണ നിയമത്തിനെതിരെ ഒരു മഹായോഗം വിളിച്ച് ചേർക്കാൻ ബാലകൃഷ്ണപിള്ളക്കു സാധിച്ചു. ഇതിന്റെ ഫലമായി സർക്കാർ ഉദ്യോഗസ്ഥർ മാത്രമല്ല ഗവൺമെൻറിൽ നിന്ന് എന്തെങ്കിലും വേതനം പറ്റുന്നവർ പോലും രാഷ്ട്രീയ പ്രക്ഷോഭണങ്ങളിൽ പങ്കെടുക്കുവാൻ പാടില്ലെന്ന് സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.[3] കേസരി ബാലകൃഷ്ണപിള്ളയുടെ രൂക്ഷ വിമർശനങ്ങൾ അധികാര സ്ഥാനങ്ങളെ സംഭ്രമിപ്പിച്ചു. പത്രത്തിന് രാജ്യമൊട്ടുക്ക് പ്രചാരം ലഭിച്ചു. സമദർശിയുടെ ഉടമ രാമൻമേനോന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനന്തരവൻ ശങ്കരമേനോൻ പത്രമുടമയായി. പത്ര നയം സംബന്ധിച്ച് ഉടമയുമായുള്ള തർക്കത്തെ തുടർന്ന് 1926 ജൂൺ 19 ന് അദ്ദേഹം സമദർശിയിൽ നിന്നും രാജിവച്ചു.[4] കുറച്ചു നാളുകൾക്കുള്ളിൽ സമദർശി പ്രവർത്തനം അവസാനിപ്പിച്ചു. സാമദർശികം അഥവാ സാഹിത്യോപഹാരം എന്നൊരു വിശേഷാൽ പ്രതി 1927 ൽ പ്രസിദ്ധം ചെയ്തു.[5] വിവാദങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia