സേതു ലക്ഷ്മിഭായി
ശ്രീ പദ്മനാഭാസേവിനി വഞ്ചിധർമ്മവർദ്ധിനി രാജരാജേശ്വരി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി തമ്പുരാൻ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ രാജപ്രതിനിധി ആയി 7 വർഷം രാജ്യം ഭരിച്ചത്. ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി രാജപ്രതിനിധി (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്. തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ചേർത്തല പൂരപാട്ട് നിരോധിച്ചും ദേവദാസിസമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. എന്നാൽ മഹാത്മാ ഗാന്ധി ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയതിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരുന്നു. [3] 1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി, പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു. ജനനം, ബാല്യം![]() മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും കിളിമാനൂർ കോവിലകത്തെ [4] കേരള വർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം.[5] ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിഭായിയെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. സേതുലക്ഷമീഭായിതമ്പുരാട്ടി പള്ളിക്കേട്ട് ചെയ്‌തത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരനെയാണ്. അദ്ദേഹം കേരള വർമ വലിയകോയിതമ്പുരാന്റെ അനന്തിരവനാണ്. മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തുന്ന നായർ റഗുലേഷൻ 1945-ൽ നടപ്പാക്കി.[രാജകുടുംബങ്ങൾക്ക് അത് ബാധകമല്ല[അവലംബം ആവശ്യമാണ്]][6] അവലംബം
പുറത്തേക്കുള്ള കണ്ണികൾSethu Lakshmi Bayi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia