സതീശ് ധവൻ
ഒരു ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു സതീശ് ധവൻ (പഞ്ചാബി: ਸਤੀਸ਼ ਧਵਨ, ഹിന്ദി: सतीश धवन) (25 സെപ്റ്റംബർ 1920–3 ജനുവരി 2002). ശ്രീനഗറിൽ ജനിച്ചു. പഞ്ചാബ് സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് അമേരിക്കയിലെ മിനെസോട്ട സർവകലാശാലയിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ എം.എസ്സും കാലിഫോർണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. ഔദ്യോഗികജീവിതം1951-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പ്രൊഫസർ, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തിൽ ആദ്യമായി ശബ്ദാതീത വിൻഡ് ടണലുകൾ നിർമിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. ദ്രവഗതികത്തിൽ നൂതന ഗവേഷണങ്ങൾ ഇദ്ദേഹവും വിദ്യാർത്ഥികളും നടത്തി. വിക്രം സാരാഭായിയുടെ മരണശേഷം 1972-ൽ ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി ധവാൻ നിയമിതനായി. സ്റ്റേറ്റ് കമ്മീഷൻ ചെയർമാൻ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു.[1] നേട്ടങ്ങൾഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനായിരുന്ന ഘട്ടത്തിൽപ്പോലും ദ്രവഗതികത്തിൽ ടർബുലൻസ്, ബൗണ്ടറി ലെയർ എന്നീ മേഖലകളിൽ ഇദ്ദേഹം ഗവേഷണം തുടർന്നിരുന്നു. ഹെർമൻ ഷിലിച്ചിങ് എഴുതിയ 'ബൌണ്ടറി ലെയർ തിയറി'യിൽ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെൻസിങ്, ഉപഗ്രഹ വാർത്താ വിനിമയം എന്നീ മേഖലകളിലും ധവാൻ പരീക്ഷണപഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഡ്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT), ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ്സ് (IRS), പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ (PSLV) എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാൻ നടത്തിയിരുന്നു. മരണം2002 ജനുവരി 3ന് ഇദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാർഥം 'സതീശ് ധവൻ ബഹിരാകാശ കേന്ദ്രം' എന്ന് നാമകരണം ചെയ്യപ്പെട്ടു.[2]
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia