ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന എക്സ്പെൻഡബിൾ (Expendable) (ഒരു തവണമാത്രം ഉപയോഗിക്കാൻ കഴിയുന്നത്) വിഭാഗത്തിൽ പെട്ട വിക്ഷേപണ വാഹനമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (മലയാളം:ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം) അഥവാ പി.എസ്.എൽ.വി. സൺ സിങ്ക്രണസ് ഓർബിറ്റുകളിലേയ്ക്ക് ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ (IRS) വിക്ഷേപിക്കാനായാണ് പി.എസ്.എൽ.വി, ഇന്ത്യ വികസിപ്പിച്ചെടുത്തത്. ഇതിനു വേണ്ടി വരുന്ന ചെലവ് വളരെ കൂടുതലായതിനാൽ പി.എസ്.എൽ.വിയ്ക്കു മുൻപു വരെ റഷ്യയിൽ നിന്നുമാത്രമേ സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വിക്ഷേപണ സൗകര്യം ലഭിച്ചിരുന്നുള്ളൂ. പി.എസ്.എൽ.വിയ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേയ്ക്കും എത്തിക്കാൻ സാധിക്കും.
രൂപകല്പന
നാലു ഘട്ടങ്ങളുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഖര ഇന്ധനവും (ഒന്നും, മൂന്നും), രണ്ടു ഘട്ടങ്ങൾ ദ്രാവക ഇന്ധനവുമാണ് (രണ്ടും,നാലും)ഉപയോഗിക്കുന്നത്.
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം പി.എസ്.എൽ.വി യുടെ പ്രഥമവിക്ഷേപണം 1993 സെപ്റ്റംബർ 20നു നടന്നു. പ്രധാന എഞ്ചിനുകളെല്ലാം പ്രതീക്ഷിച്ചതുപോലെ പ്രവർത്തിച്ചെങ്കിലും, ഒരു ഉയര നിയന്ത്രണ പ്രശ്നം രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ ഉണ്ടായി. ആദ്യ പരാജയങ്ങളിൽ നിന്നും കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ട്, 1996ലെ മൂന്നാം നിരീക്ഷണ വിക്ഷേപണത്തിൽ പി.എസ്.എൽ.വി വിജയം കൈവരിച്ചു. തുടർന്ന് 1997ലും, 1999ലും, 2001ലും വിജയകരമായ വിക്ഷേപണങ്ങൾ നടന്നു.
സെപ്റ്റംബർ 2002ല്‍, 1060 കി.ഗ്രാം ഭാരം വരുന്ന കൽപന-1 എന്ന ഉപഗ്രഹം പി.എസ്.എൽ.വി-സി4 ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഭ്രമണപഥത്തിലേയ്ക്ക് വിജയകരമായി വിക്ഷേപിച്ചു.2003 ഒക്ടോബർ 17 നു 1360 കി.ഗ്രാം ഭാരം വരുന്ന ഭൂനിരീക്ഷണ ഉപഗ്രഹമായ റിസോഴ്സ് സാറ്റ്1 പി.എസ്.എൽ.വി-സി5 ഉപയോഗിച്ച് വിജയകരമായി വിക്ഷേപിക്കാനും ഇസ്രോയ്ക്ക് കഴിഞ്ഞു.
2005 മെയ് 5 നു പി.എസ്.എൽ.വി-സി6 രണ്ടു കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. 1560 കി.ഗ്രാം ഭാരം വരുന്ന കാർട്ടോഗ്രാഫിക് ഉപകരണങ്ങൾ ഘടിപ്പിച്ച കാർട്ടോസാറ്റ്1 എന്ന സ്റ്റീരിയോസ്കോപ്പിക് ഭൂനിരീക്ഷണ ഉപഗ്രഹമാണ് അതിലൊന്ന്. 42.5 കി.ഗ്രാം ഭാരം വരുന്ന അമച്വർ റേഡിയോ വിനിമയത്തിനുപയോഗിക്കുന്ന ഹാംസാറ്റ് എന്ന ഉപഗ്രഹമാണ് രണ്ടാമത്തേത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പി.എസ്.എൽ.വി.- സി 37 റോക്കറ്റ് 2017 ഫെബ്രുവരി 15നു വിക്ഷേപിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. 20 കൃത്രിമ ഉപഗ്രഹങ്ങൾ അയച്ച് ഇതോടെ ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ
കൃത്രിമ ഉപഗ്രഹങ്ങൾ അയച്ചെന്ന സ്ഥാനം റഷ്യയ്ക്ക് നഷ്ടമായി.
വിക്ഷേപണ ചരിത്രം
വേർഷൻ
|
തരം
|
വിക്ഷേപണ തീയതി
|
വിക്ഷേപണ സ്ഥലം
|
പേലോഡ്
|
ദൗത്യത്തിന്റെ അവസ്ഥ
|
ഡി1
|
പി.എസ്.എൽ.വി.
|
20 സെപ്റ്റംബർ,1993
|
ശ്രീഹരിക്കോട്ട*
|
IRS 1E
|
പരാജയം; സോഫ്റ്റ്‌വെയർ തകരാറുകൾ മൂലം ഈ വാഹനം ബംഗാൾ ഉൾക്കടലിൽ തകർന്നു വീണു (വിക്ഷേപിച്ച് 700 സെക്കന്റുകൽക്കുള്ളിൽ), ഇത് ഒരു പരീക്ഷണമായിരുന്നു
|
ഡി2
|
പി.എസ്.എൽ.വി.
|
15 ഒക്ടോബർ,1994
|
ശ്രീഹരിക്കോട്ട*
|
IRS P2
|
വിജയം, ഇത് പരീക്ഷണ പറക്കലായിരുന്നു
|
ഡി3
|
പി.എസ്.എൽ.വി.
|
21 മാർച്ച്,1996
|
ശ്രീഹരിക്കോട്ട*
|
IRS P3
|
വിജയം, ഇത് പരീക്ഷണ പറക്കലായിരുന്നു
|
സി1
|
പി.എസ്.എൽ.വി.
|
29 സെപ്റ്റംബർ,1997
|
ശ്രീഹരിക്കോട്ട*
|
IRS 1D
|
ഭാഗികമായി പരാജയപ്പെട്ടു, ഉദ്ദേശിച്ച രീതിയിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കാനായില്ല
|
സി2
|
പി.എസ്.എൽ.വി.
|
26 മെയ്,1999
|
ശ്രീഹരിക്കോട്ട*
|
OceanSat 1, DLR-Tubsat, KitSat 3
|
വിജയം
|
സി3
|
പി.എസ്.എൽ.വി.
|
22 ഒക്ടോബർ, 2001
|
ശ്രീഹരിക്കോട്ട*
|
TES, Proba[1] Archived 2012-08-03 at archive.today, BIRD
|
വിജയം
|
സി4
|
പി.എസ്.എൽ.വി.
|
12 സെപ്റ്റംബർ,2002
|
ശ്രീഹരിക്കോട്ട*
|
METSAT 1 (Kalpana 1)
|
വിജയം, ഉപഗ്രഹം ഒരു ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലെത്തിച്ചു
|
സി5
|
പി.എസ്.എൽ.വി.
|
17 ഒക്ടോബർ,2003
|
ശ്രീഹരിക്കോട്ട*
|
ResourceSat 1
|
വിജയം
|
സി6
|
പി.എസ്.എൽ.വി.
|
5 മെയ്,2005
|
ശ്രീഹരിക്കോട്ട*
|
CartoSat 1, HAMSAT
|
വിജയം
|
സി7
|
പി.എസ്.എൽ.വി.
|
10 ജനുവരി 2007
|
ശ്രീഹരിക്കോട്ട*
|
കാർട്ടോസാറ്റ് 2, SRE, ലപാൻ ട്യൂബ്‌സാറ്റ്, PEHUENSAT-1
|
വിജയം
|
C8
|
പി.എസ്.എൽ.വി.-സി.എ.
|
23 ഏപ്രില് 2007
|
ശ്രീഹരിക്കോട്ട*
|
എജൈല്, എ.എ.എം
|
വിജയം
|
C10
|
പി.എസ്.എൽ.വി.-സി.എ.
|
2008 ജനുവരി 21
|
ശ്രീഹരിക്കോട്ട
|
പൊളാരിസ് (ഇസ്രയേൽ)
|
വിജയം
|
C9
|
പി.എസ്.എൽ.വി.-സി.എ.
|
2008 ഏപ്രിൽ 28
|
ശ്രീഹരിക്കോട്ട
|
കാർട്ടോസാറ്റ്-2A ഐ.എം.എസ്-1 ക്യൂട്ട്-1.7+എപിഡി-2 സീഡ്സ്-2 കാൻഎക്സ്-2 കാൻഎക്സ്-6 ഡെൽഫി-സി3 ഔസാറ്റ്-II കോമ്പസ് 1 റുബിൻ
|
വിജയം
|
|
പി.എസ്.എൽ.വി.-സി.25.
|
publisher=Hindustan Times |date=2013-10-22 |accessdate=2013-11-07}}</ref>
|
ശ്രീഹരിക്കോട്ട
|
മംഗൾയാൻ
|
വിജയം[1] ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണം.
|
|
പി.എസ്.എൽ.വി.-സി.24.
|
2014 ഏപ്രിൽ 24
|
ശ്രീഹരിക്കോട്ട
|
IRNSS-1B
|
വിജയം
|
|
പി.എസ്.എൽ.വി.-സി.23.
|
2014 ജൂൺ 30
|
|
SPOT-7
|
വിജയം
|
|
പി.എസ്.എൽ.വി.-സി.26.
|
2014 ഒക്ടോബർ 26
|
ശ്രീഹരിക്കോട്ട
|
IRNSS-1C
|
വിജയം
|
|
പി.എസ്.എൽ.വി.- സി 27
|
2015 മാർച്ച് 28
|
ശ്രീഹരിക്കോട്ട
|
IRNSS-1D
|
വിജയം
|
|
പി.എസ്.എൽ.വി.- സി 28
|
2015 ജൂലൈ 10
|
ശ്രീഹരിക്കോട്ട
|
DMC3
|
വിജയം
|
|
പി.എസ്.എൽ.വി.- സി 30
|
2015 സെപ്റ്റംബർ 28
|
ശ്രീഹരിക്കോട്ട
|
Astrosat
|
വിജയം
|
|
പി.എസ്.എൽ.വി.- സി 29
|
2015 ഡിസംബർ 16
|
ശ്രീഹരിക്കോട്ട
|
TeLEOS-1
|
വിജയം
|
|
പി.എസ്.എൽ.വി.- സി 31
|
2016 ജനുവരി 20
|
ശ്രീഹരിക്കോട്ട
|
IRNSS-1E
|
വിജയം
|
|
പി.എസ്.എൽ.വി.- സി 32
|
2016 മാർച്ച് 10
|
ശ്രീഹരിക്കോട്ട
|
IRNSS-1F
|
വിജയം
|
|
പി.എസ്.എൽ.വി.- സി 33
|
2016 ഏപ്രിൽ 28
|
ശ്രീഹരിക്കോട്ട
|
IRNSS-1G
|
വിജയം
|
|
പി.എസ്.എൽ.വി.- സി 34
|
2016 ജൂൺ 22
|
ശ്രീഹരിക്കോട്ട
|
CARTOSAT-2
|
വിജയം
|
|
പി.എസ്.എൽ.വി.- സി 36
|
2016 ഡിസംബർ6
|
ശ്രീഹരിക്കോട്ട
|
Cartosat -2
|
വിജയം
|
|
പി.എസ്.എൽ.വി.- സി 37
|
2017 ഫെബ്രുവരി 15
|
ശ്രീഹരിക്കോട്ട
|
CARTOSAT-2
|
വിജയം
|
മറ്റു വിവരങ്ങൾ
- പി.എസ്.എൽ.വി സി7, ആദ്യത്തെ മൂന്ന് ഘട്ടങ്ങളുടേയും വിച്ഛേദനം പറക്കലിനിടയിൽ വീഡിയോ ഇമേജിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പകർത്തി. പി.എസ്.എൽ.വി പരമ്പര വാഹനങ്ങൾ ആദ്യമായി ചെയ്യുന്ന ഈ ജോലി, നാലാം ഘട്ടത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങളാണ് സാധ്യമാക്കിയത്.[3]
- പി.എസ്.എൽ.വി സി8 ന്റെ നാലാം ഘട്ടത്തിൽ സാധാരണ ഉപയോഗിയ്ക്കുന്നതലും 400 കി.ഗ്രാം ഇന്ധനം കുറച്ചുമാത്രമേഉപയോഗിച്ചിരുന്നുള്ളൂ.[4]
- പി.എസ്.എല്.വി സി8 ആണ് ഈ പരമ്പരയില് ആദ്യമായി ഒന്നാം ഘട്ടത്തിലെ ആറ് സ്ട്രാപ് ഓണ് മോട്ടോറുകളില്ലാതെ വിക്ഷേപിയ്ക്കപ്പെടുന്ന ആദ്യത്തെ റോക്കറ്റ് [5]
അവലംബം
കുറിപ്പ്
- *രണ്ടാം വിക്ഷേപണ തറയെ സൂചിപ്പിക്കുന്നു
പുറത്തേയ്ക്കുള്ള കണ്ണികൾ