ഷമ്മി കപൂർ
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു ഷമ്മി കപൂർ (ഹിന്ദി: शम्मी कपूर, ഉർദു: شمّی کپُور) (ഒക്ടോബർ 21, 1931 - ഓഗസ്റ്റ് 14 2011). 1950 - 60 കാലഘട്ടത്തെ മുൻ നിര നായകനായിരുന്നു ഷമ്മി കപൂർ. 2011 ഓഗസ്റ്റ് 14 ന് രാവിലെ 5:15 ന് ഇദ്ദേഹം അന്തരിച്ചു[2] . ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായത് ഷമ്മി കപൂറിനാണ്. ആദ്യ ജീവിതംപിതാവ് പൃഥ്വിരാജ് കപൂർ. ഷമ്മി കപൂർ ജനിച്ചത് മുംബൈയിലാണ്. ഷമ്മി കപൂറിന്റെ സഹോദരന്മാർ രാജ് കപൂർ, ശശി കപൂർ എന്നിവരാണ്. ജീവ ചരിത്രം1953-ൽ പുറത്തിറങ്ങിയ ജീവൻ ജ്യോതി എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ സാൻവിച്ചാണ് ഷമ്മി കപൂറിന്റെ അവസാന ചലച്ചിത്രം. അമീത, ആശ പരേഖ് എന്നീ അന്നതെ മുൻ നിര നായികമാരോടൊത്ത് ഷമ്മി കപൂർ അഭിനയിച്ചു. 1994 - ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാളചലച്ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974-ൽ മനോരഞ്ജൻ എന്ന ഒരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[3][4][5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia