ശ്രീരാമൻ ചിറയിലെ സേതുബന്ധനം
സീതാദേവിയെ വീണ്ടെടുക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മക്ക് എല്ലാവർഷവും ചിറകെട്ടി സേതുബന്ധന സ്മരണ ആഘോഷിക്കുന്ന ഒരു സ്ഥലമാണ് ശ്രീരാമൻ ചിറ. രാമായണത്തിലെ സേതുബന്ധനം (ചിറകെട്ട്)രാവണൻ തട്ടിയെടുത്ത സീതാദേവിയ്ക് മുദ്രമോതിരം നൽകി തന്റെ പ്രഭുവായ ശ്രീരാമചന്ദ്രന്റെ സന്ദേശം കൈമാറി ചൂഡാരത്നവുമായി ഹനുമാൻ തിരിച്ചെത്തി. ദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ ശ്രീരാമനും ലക്ഷ്മണനും വാനരസൈന്യവും രാമേശ്വരത്ത് എത്തിച്ചേർന്നു. അതേ സമയത്ത് ജ്യേഷ്ഠനായ രാവണന്റെ അപ്രീതി സമ്പാദിച്ച വിഭീഷണൻ നാല് മന്ത്രിമാരോടൊപ്പം ശ്രീരാമനെ ശരണം പ്രാപിക്കുന്നു. എല്ലാവരും എതിർത്തെങ്കിലും ഹനുമാന്റെ വാക്കുകളടിസ്ഥാനമാക്കി ശ്രീരാമൻ വിഭീഷണന് അഭയം നൽകുകയും, ലക്ഷ്മണനെക്കൊണ്ട് വിഭീഷണനെ ലങ്കയിലെ രാജാവാക്കി അഭിഷേകം ചെയ്യുകയും ചെയ്തു. വിഭീഷണന്റെ നൂറുശതമാനം കൂറും തന്റെ പക്ഷത്താക്കുന്നതിനായി ശ്രീരാമൻ നടത്തിയ ഒരു നയതന്ത്ര നീക്കം ആയിരുന്നു ഇത്. കടൽ കടക്കാനെന്താണ് മാർഗ്ഗമെന്ന് എല്ലാവരും കൂടി ആലോചിച്ചു. സമുദ്രത്തിൽ ചിറകെട്ടാനുള്ള പദ്ധതിയുടെ ആശയം വിഭീഷണനാണ് മുന്നോട്ട് വയ്ക്കുന്നത്.[1] അതുപ്രകാരം വരുണനെ പ്രത്യക്ഷപ്പെടുത്താൻ അല്പം ഭീഷണിയും നടത്തി. പ്രത്യക്ഷനായ വരുണനാണ് വിശ്വകർമ്മാവിന്റെ മകനായ നളനെ മുഖ്യ സ്ഥാനപതിയാക്കി (ചീഫ് എഞ്ചിനീയർ) കടലിനുകുറുകേ സേതു നിർമ്മിക്കാൻ പറയുന്നത്. അതുപ്രകാരം വാനരസൈന്യം വലിയപാറക്കല്ലുകളും, മരങ്ങളുമെല്ലാം എത്തിച്ച് 5 ദിവസം കൊണ്ട് നൂറുയോജന നീളമുള്ള പാലം നിർമ്മിച്ചു. ശ്രീരാമൻ ചിറയിലെ ചിറകെട്ട് ഓണംരാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്രഭഗവാനും വാനരസൈന്യവും കൂടിച്ചേറ്ന്ന് സമുദ്രത്തിനു കുറുകേ സേതുബന്ധനം നടത്തിയതിന്റെ ഓർമ്മക്കായി എല്ലാവർഷവും കന്നിമാസത്തിലെ തിരുവോണം[2] നാളിൽ ത്രിപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സേതുബന്ധനച്ചടങ്ങുകൾ നടത്തുന്ന ഭൂമിയിലെ ഒരേഒരിടമാണ് ത്രുശ്ശൂർ ജില്ലയിലെ ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ. താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസ്രോതസ്സാണ് ശ്രീരാമൻ ചിറയെന്നറിയപ്പെടുന്ന 900 പറ നിലം.[3] വിവിധ ക്ഷേത്രങ്ങളുമായുള്ള ബന്ധംശ്രീരാമൻ ചിറയും തൃപ്രയാർ ക്ഷേത്രവുംകന്നിമാസത്തിലെ തിരുവോണം നാളിൽ സേതുബന്ധനച്ചടങ്ങ് "ചിറകെട്ടോണം"[4]എന്ന പേരിൽ ഇവിടെ ആഘോഷിച്ചു വരുന്നു. അന്നേ ദിവസം പുലർച്ചെ ത്രിപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിയമവെടി കേൾക്കുംപ്പോളാണ് ചിറകെട്ടോണത്തിന്റെ ചടങ്ങുകളാരംഭിക്കുന്നത്. ആ സമയത്ത് ഇവിടെ ത്രിക്കാക്കരയപ്പനെ എഴുന്നള്ളിച്ച് വച്ച് ചെണ്ട കൊട്ടാൻ തുടങ്ങുന്നു. ആയത് സന്ധ്യക്കുള്ള ചിറകെട്ട് കഴിയുന്നതു വരെ ഉണ്ടായിരിക്കും. പുലർച്ചെയുള്ള ചെണ്ടകൊട്ട് കേൾക്കുന്നതോടെ ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര പ്രദേശത്തുള്ളവർ വീടുകളിൽ തൃക്കാക്കരയപ്പനെ പൂക്കളത്തിലെഴുന്നള്ളിച്ച് വച്ച് പൂവട, അരിധാന്യങ്ങളെന്നിവ വറുത്ത് നിവേദിക്കുന്നു. ശ്രീരാമൻ ചിറയിൽ[5]ചിറകെട്ടുന്നതിനായി വൈകീട്ട് ദീപാരാധനയും അത്താഴപൂജയും നേരത്തേ തീറ്ത്ത് തൃപ്രയാർ ക്ഷേത്രനട നേരത്തേ അടയ്ക്കുന്നു. ആയതിനുശേഷം തേവർ മുതലപ്പുറത്ത് കയറി ശ്രീരാമൻ ചിറയിൽ എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം ആയതിനാൽ ക്ഷേത്രനട അടച്ച് ദേവസവം മാനേജർ ശ്രീരാമൻ ചിറയിലെത്തി നടയടച്ച വിവരം പറൺഞ്ഞതിനു ശേഷം ആണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ചിറകെട്ടിനു പുറമേ ഗുരുവിനെ കാണുന്നതിനും ആറാട്ടുപുഴ ദേവമേള നടത്തുന്നതിനുമായി തൃപ്രയാർ തേവർ പോകുമ്പോൽ മാത്രമാണ് തൃപ്രയാർ ക്ഷേത്രനട നേരത്തേ അടയ്ക്കുന്നത്. 1500ലധികം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന തൃപ്രയാർ ക്ഷേത്രനത്തിന്റെ അത്രയും തന്നെ പഴക്കം ശ്രീരാമൻ ചിറ കെട്ടുന്നതിനും ഇവിടുത്തെ ചിറകെട്ട് ഓണത്തിനും ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. ഹനുമാൻ സീതാദേവിയെ ദർശിച്ച് ചൂഡാരത്നവുമായി തിരികെ വരുന്നതിന്റെ ഓർമ്മ്ക്കായി ചൂഡാരത്ന ഘോഷയാത്രയും, സേതു നിറ്മ്മ്മ്മിച്ചതിന്റെ ഓർമ്മ്ക്കായി സേതുബന്ധനവും എന്നിങ്ങനെ സുഗ്രീവസ്ഖ്യത്തിനു ശേഷം ഭഗവാന്റെ ജീവിതത്തിലുണ്ടായ രണ്ട് കാര്യങ്ങളെ ഓർമ്മിക്കുന്ന, ചടങ്ങുകൽ നടത്തുന്ന ഭൂമിയിലെ ഒരേഒരു സ്രീരാമക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. ശ്രീരാമൻ ചിറയും ആവണേങ്ങാട്ടിൽ കളരിയുംപറയസമുദായാംഗങ്ങൾ ചിറകെട്ടിയിരുന്ന സമയത്ത്, പെരിങ്ങോട്ടുകരയിലെ പുരാതന ചാത്തൻ ക്ഷേത്രമായ ആവണേങ്ങാട്ടിൽ കളരിയിൽ നിന്നായിരുന്നു പ്രസ്തുത അവകാശികളെ കൊണ്ടുവന്നിരുന്നത്.അവർ ചിറ നിർമ്മിക്കുന്നതിനും ഒരുമാസം മുൻപേ ഇവിടെയെത്തി താമസിച്ചായിരുന്നു സേതുബന്ധനം നടത്തിയിരുന്നത്. ചിറ ഉറയ്ക്കുന്നതിന് അവസാനമായി ബലി നൽകപ്പെട്ട ചേന്നൻ പറയ സമുദായത്തിലെ അംഗമായിരുന്നു. അതിനാൽ ഈ സ്ഥലത്തിനെ 'ചേന്നൻ കോൾ'എന്ന് വിളിച്ചു വന്നു. ഇപ്പോൽ ഈ സ്ഥലം അറിയപ്പെടുന്നത് ചെമ്മാപ്പിള്ളി എന്ന പേരിലാണ്. ചിറകെട്ട് ചടങ്ങുകൾ നടത്തുന്നത് ആരെല്ലാം?കൊച്ചി ദേവസ്വം ബോർഡിനുവേണ്ടി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് ചിറകെട്ട് നടത്തുന്നത്. ആയതിനുവേണ്ടി അവകാശികളേയും തൃപ്രയാർ ക്ഷേത്രം നിശ്ചയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പറയസമുദായത്തിനായിരുന്നു അവകാശം. അവരത് ഉപേക്ഷിച്ചു പോയപ്പോൾ തൃപ്രയാർ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ ചെമ്മാപ്പിള്ളിയിലെ, പുന്നപ്പിള്ളിമനയിലെ കാരണവന്മാർ കൊണ്ടുവന്ന് അവരുടെ ഇല്ലപ്പറമ്പിൽ താമസിപ്പിച്ചിരുന്ന വേട്ടുവ സമുദായക്കാർക്കാണ് ഇപ്പോൾ ചിറ ബന്ധിക്കുന്നതിനവകാശമുള്ളത്. ഇവിടെയും ചിറകെട്ടിനുശേഷം അനുബന്ധച്ചടങ്ങുകൾ നടക്കുന്ന കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലും പൂജാസാധനങ്ങളൊരുക്കുന്നതിനും ഈഴവർക്കാണ് അവകാശം. പൂജനടത്തുന്നതിനും ചിറകെട്ടുന്നതിലും, സേതുബന്ധനവന്ദനം നടത്തുന്നതിലും, വിവിധ കലാരൂപങ്ങളവതരിപ്പിക്കുന്നതിലും പങ്കെടുത്തവർക്കുള്ള അവകാശങ്ങൾ വിതരണം ചെയ്യുന്നത് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും വരുന്ന നമ്പൂതിരി സമുദായാംഗമാണ്. ചിറകെട്ടിന്മേൽ വിരിക്കുന്നതിനുള്ള വെള്ളയും കരിമ്പടവും, സമർപ്പിക്കുന്നതിനുള്ള താമ്പൂലവും, കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള മാറ്റും കൊണ്ടുവരുന്നതിനുള്ള അവകാശം വെളുത്തേടത്ത് നായർ സമുദായാംഗത്തിനാണ്. കാഴ്ചക്കുലയും നെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്. വിശ്വകർമ്മജരായ കരുവാൻ, തട്ടാൻ, ആശാരി സമുദായാംഗങ്ങൾ യഥാക്രമം കത്തി, മോതിരം, മുളനാഴി/ഇടങ്ങ്ഴി എന്നിവ സമർപ്പിക്കുന്നു.[6] അവകാശികൾനായർ സമുദായത്തിന്റെ അവകാശം നിറവേറ്റുന്നത് ശ്രീരാമൻ ചിറയുടെ കിഴക്കേക്കരയിൽ താമസിക്കുന്ന മണിയങ്ങാട്ടിൽ തറവാട്ടുകാരാണ്. ഇപ്പോൾ നാട്ടികയിൽ താമസിക്കുന്ന ഇയ്യാനി തറവാട്ടുകാരാണ് ഈഴവസമുദായത്തിന്റെ അവകാശികൾ. ചിറകെട്ടുന്നതിനുള്ള അവകാശികൾ പനോക്കി തറവാട്ടുകാരാണ്. ചെമ്മാപ്പിള്ളി കായമ്പിള്ളി ആൽ പരിസരത്തുതാമസിക്കുന്ന പതിനെട്ടരാളത്തിൽ (തട്ടാൺ സമുദായം), കൂട്ടുമാക്കൽ (ആശാരി സമുദായം), നെടുന്തേടത്ത് (കരുവാൻ സമുദായം)എന്നീ തറവാട്ടുകാരാണ് വിശ്വകർമ്മജരായ അവകാശികൾ. വിശ്വകർമ്മജർ തൃപ്രയാർ ക്ഷേത്രം പണിയുന്നതിനായി എത്തിയവരുടെ പിൻ തലമുറയാണ്. ആറാട്ടുപുഴ ദേവമേളക്ക് തൃപ്രയാർ തേവർ പുറപ്പെടുന്നതിന്റെ തൊട്ടുമുൻപായി ഇവർക്ക് മറ്റൊരു അവകാശം കൂടി നൽകി വരുന്നുണ്ട്. വഴിപാടുകളും ചടങ്ങുകളുംസേതുബന്ധന വന്ദനംഐതിഹ്യംരാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് രാമസേതു നിർമ്മിക്കുന്നതിനിടയിൽ അവിടെയെത്തിയ അണ്ണാറക്കണ്ണൻ, കടൽജലത്തിൽ മുങ്ങി തീരത്തെ മണലിൽക്കിടന്ന് ഉരുണ്ടു. എന്നിട്ട് തന്റെ ദേഹത്ത് പറ്റിപ്പിടിച്ച മണ്ണുമായി ചിറയിലേക്ക് ഓടി. ഈ പ്രവൃത്തി വളരെ സമയം തുടർന്നു. അണ്ണാറക്കണ്ണന്റെ പ്രവൃത്തികൾ കൌതുകത്തോടെ വീക്ഷിച്ചിരുന്ന ശ്രീരാചന്ദ്രപ്രഭു ആ അണ്ണാറക്കണ്ണനെയെടുത്ത് പുറത്തു തലോടി. അങ്ങനെയാണ് അണ്ണാറക്കണ്ണന്റെ പുറത്ത് വര ഉണ്ടായതെന്ന് വിശ്വസിച്ചു വരുന്നു. ശ്രീരാമൻ ചിറയിലെ സേതുബന്ധന വന്ദനംഭഗവാനെ സഹായിച്ച അണ്ണാറക്കണ്ണനെ ഓർമ്മിക്കുന്ന ചടങ്ങാണ് ഇവിടുത്തെ സേതുബന്ധന വന്ദനം. അവകാശികൾ ചിറ നിർമ്മിച്ചു തീർന്നതിനുശേഷം ആണ് ഈ ചടങ്ങ് നടക്കുന്നത്. ഭഗവാൻ ശ്രീരാമചന്ദ്രൻ, ശ്രീരാമൻ ചിറയിൽ എഴുന്നള്ളിയതിനു ശേഷമാണല്ലോ ചിറ കെട്ടുന്നത്. അതിനു ശേഷം അവകാശികളല്ലാത്ത ഭക്തർക്കുകൂടി ചിറകെട്ടിൽ പങ്കാളികളാകാൻ അവസരം ഉണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ ചിറകെട്ടിൽ വന്നിട്ടുള്ള എല്ലാവർക്കും ഒരു പിടി മണ്ണ് പുതുതായി നിർമ്മിച്ച സേതുവിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ സേതുബന്ധനത്തിൽ പങ്കാളികളാകുന്നവർക്കും ആദ്യകാലത്ത് ഒരു നാഴി നെല്ല് അളന്നു നൽകിയിരുന്നു. ഇപ്പോൾ ഇത് പണമായി നൽകി വരുന്നു. ഭഗവത്പ്രസാദമായി കിട്ടുന്ന ഈ പണം ഭക്തർ വീടുകളിൽ കൊണ്ടു പോയി സൂക്ഷിച്ചു വരുന്നു. ആയത് ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. ചിറകെട്ടുന്ന.[7]ദിവസം ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പിന്നീട് ഇത് നിർവ്വഹിക്കാറുണ്ട്. ആയതിന്നായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേതരത്തിൽ ദർശനം നടത്തിയതിനു ശേഷം ശ്രീരാമൻ ചിറയിലെത്തി സ്വന്തം വാസസ്ഥാനത്തു നിന്ന് കൊണ്ടുവന്നതോ അഥവാ സേതുവിനു സമീപത്തു നിന്ന് ശേഖരിച്ചതോ ആയ ഒരു പിടി മണ്ണ് സേതുബന്ധനത്തിൽ നിക്ഷേപിക്കുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേതരത്തിൽ ദർശനം പൂർണ്ണമാകുന്നതിന് സേതുബന്ധന വന്ദനം അഭികാമ്യമത്രെ. വിളക്കു വയ്പ്കന്നിയിലെ തിരുവോണനാളിൽ ചിറ കെട്ടിയതിനുശേഷം പ്രസ്തുത സേതുവിന്മേൾ ഇടവപ്പാതിവരെ എല്ലാദിവസങ്ങളിലും വിളക്ക് വച്ച് വന്നിരുന്നു. മുടൺഗ്ഗിപ്പോയ ഈ ചടങ്ങ് 2013 ൽ തൃപ്രയാർ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗലപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ, (കൃത്യമായി പറഞ്ഞാൽ ഒന്നര നൂറ്റാണ്ടിനു ശേഷം)പുനഃസ്ഥാപിച്ചു. 1189 വൃശ്ചികം 30 തൃക്കാർത്തിക ദിവസം (2013 ഡിസംബർ 15) തൃപ്രയാർ ക്ഷേത്ര നവീകരണകലശകമ്മറ്റി ഭാരവാഹികൾ പ്ങ്കെടുത്ത് കാർത്തിക ദീപം തെളിയിച്ചു. എല്ലാ മലയാള മാസം ഒന്നാം തീയതിയും, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിലും ഇപ്പോൾ വിളക്ക് വയ്പ് നടന്നു വരുന്നു. ഒരു നരബലിക്കഥപണ്ടു നടന്നിരുന്ന നരബലിയുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. പറയസമുദായം തങ്ങളുടെ ചിറകെട്ട് അവകാശം ഉപേക്ഷിച്ചു പോയതുമായി ബന്ധപ്പെട്ട് ചിലരെങ്കിലും ഈ കഥ പറഞ്ഞു വരുന്നുണ്ട്. ഭൂതഗണങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ചടങ്ങിന്റെ ഒടുവിൽ പ്രത്യേകസ്ഥാനത്ത് നിർമ്മിച്ച കുഴിയിലെ ബലിപീഠത്തിൽ,(കുഴിശുദ്ധി വരുത്തിയതിനു ശേഷം) പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഇറക്കിനിർത്തി പൂജ ചെയ്യുന്നു. കുഴിക്കുമുകളിൽ പലക വെച്ച് മണ്ണിട്ടു മൂടി കർമ്മം പൂർത്തിയായതിനു ശേഷം മണ്ണ് നീക്കി പ്രസ്തുത വ്യക്തിയെ ജീവനോടെ തന്നെ പുറത്തെത്തിക്കുന്നു (ഇതിനെ കുഴിബലി/കുഴിഹോമം എന്നെല്ലാം ഈ പ്രദേശത്ത് അറിയപ്പെടുന്നുവത്രേ). ഒരിക്കൽ പറയസമുദായത്തിലെ ഒരാൾ തന്റെ സഹോദരിയുടെ വീട്ടിൽ പോയി. സഹോദരിയുടെ മൂത്തകുട്ടി അമ്മാവനൊപ്പം പോകണമെന്ന് വാശി പിടിച്ചു. കുട്ടിയെക്കൂട്ടി അദ്ദേഹം വീട്ടിലെത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം ചിറകെട്ട് ചടങ്ങ് നിർവ്വഹിക്കാൻ പോയ അദ്ദേഹത്തിനൊപ്പം ഈ കുട്ടിയും ശ്രീരാമൻ ചിറയിലേക്ക് പുറപ്പെട്ടു. രാത്രിയിൽ നടന്ന ചിറകെട്ടിനൊടുവിൽ കുഴിയുടെ മുകളിൽ പലകയിട്ട് മൂടേണ്ടതിനു പകരം കുട്ടിയുടെ തലയിൽ കല്ലു വച്ച് കുഴി മൂടി, ആ അമ്മാവൻ സഹോദരിയുടെ മകനെ ബലി നൽകി. സഹോദരിയെ എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാമെന്നു കരുതി സഹോദരിയുടെ വീട്ടിലെത്തിയ അദ്ദേഹത്തിനെ കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്നും ഓടി വന്ന് സ്വീകരിച്ചത് ബലി കൊടുക്കപ്പെട്ട അതേ കുട്ടി! ചിറകെട്ടോണത്തിനു പിറ്റേന്ന് പുലർച്ചെ 3 മണിക്ക് കുട്ടിയെ തനിയെ വിട്ടതിന്, സഹോദരിയുടെ ചീത്ത പറച്ചിലും. ഈ സംഭവത്തോടെ പറയസമുദായം തങ്ങളുടെ ചിറകെട്ട് അവകാശം ഉപേക്ഷിച്ചു പോയത്രേ. ഇതും കൂടി കാണുകImages
അവലംബം
Sreeraman Chira എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia