പള്ളിമണ്ണ ശിവക്ഷേത്രം
തൃശൂർ ജില്ലയിൽ കുമ്പളങ്ങാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പള്ളിമണ്ണ ശിവക്ഷേത്രം. കുമ്പളങ്ങാട് കാഞ്ഞിരക്കോട് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇത് ഒരു പരമ്പരാഗത ദ്രാവിഡക്ഷേത്രമാതൃകയ്ക്കുദാഹരണമാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം[1]. ഇവിടത്തെ ചുമർ ചിത്രങ്ങൾ ചരിത്രപ്രാധാന്യമുള്ളതാണ്. 1983 ൽ ഇവ ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി[2][3]. വാഴാനി അണക്കെട്ടിൽ നിന്നൊഴുകുന്ന ആളൂർ പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ്. ക്ഷേത്രമാതൃകചതുരാകൃതിയിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നാലമ്പലവും തിടപ്പള്ളിയുമടങ്ങുന്ന പരമ്പരാഗത ദ്രാവിഡക്ഷേത്രമാതൃകയ്ക്കുദാഹരണമാണ് ഈ ക്ഷേത്രം. പ്രധാന ക്ഷേത്രത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാണ്. ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ 17-18 നൂറ്റാണ്ടിൽ വരച്ചതാണെന്ന് കരുതപ്പെടുന്നു[4]. ചുമർചിത്രങ്ങളിൽ ശിവൻ, മോഹിനി, കിരാതാർജ്ജുനീയം, മഹാലക്ഷ്മി, ശിവനും കിരാതനും, സരസ്വതി, ദക്ഷിണാമൂർത്തി, ശങ്കരനാരായണൻ, ശ്രീരാമപട്ടാഭിഷേകം, അനേകം കണ്ണുള്ള ഇന്ദ്രൻ, ഗോപാലകൃഷ്ണൻ, കാളിയമർദ്ദനം, ഗോവർദ്ധനപർവ്വതം ഉയർത്തുന്ന കൃഷ്ണൻ തുടങ്ങിയവ ഉൾപ്പെടുന്നു. ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു. Gallery
References
Pallimanna Siva temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia