വെള്ളിമൺകേരളത്തിലെ കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട അഷ്ടമുടിക്കായലിലെ ഒരു ഉപദ്വീപാണിത്. കൊല്ലം നഗരത്തിൽനിന്നും 15 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. പണ്ട്, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന വെള്ളിമൺ കൊട്ടാരം ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. മധ്യകാലത്ത് ചൈനക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിലെ വെള്ളിമൺകരകളിൽ എത്തിയിരുന്നു എന്നു ചരിത്രം.[അവലംബം ആവശ്യമാണ്] വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വെള്ളിമൺ. നിലവാരമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാസ്ഥാപനങ്ങളും ഇവിടെയുണ്ട്. അവലംബം
|
Portal di Ensiklopedia Dunia