വി. വിശ്വനാഥമേനോൻസുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വടക്കൂട്ട് വിശ്വനാഥ മേനോൻ. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സി.പി.ഐ. (എമ്മിന്റെ) കേരളത്തിലെ നേതാക്കളിലൊരാളായിരുന്നു. ആദ്യകാലംമഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവർത്തനവും സ്വാതന്ത്ര്യ സമരവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഇദ്ദേഹം ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും ഇദ്ദേഹത്തെ ആകർഷിക്കുകയുണ്ടായി. രാഷ്ട്രീയപ്രവർത്തനംകൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1940-കളിലും 1950-കളിലും പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. എം.എം. ലോറൻസ് എ.പി. കുര്യൻ എന്നിവർ ഇദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു. ഇദ്ദേഹം രണ്ടു തവണ പാർലമെന്റംഗമായിട്ടുണ്ട്. അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ഇദ്ദേഹം ധനകാര്യമന്ത്രിയായിരുന്നു. 12 വർഷം ഇദ്ദേഹം എഫ്.എ.സി.ടി. യൂണിയൻ പ്രസിഡന്റായിരുന്നു. ഇദ്ദേഹം 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്. കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായിരുന്നു. സി.പി.ഐ.(എം) വിമതൻ2003-ലെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം സി.പി.ഐ.(എം.) സ്ഥാനാർത്ഥിക്കെതിരേ വിമതനായി മത്സരിക്കുകയുണ്ടായി[1] തിരഞ്ഞെടുപ്പുകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia