വി.കെ. മൂർത്തി
ആദ്യകാല ചലച്ചിത്രഛായാഗ്രാഹകനും,ദാദാ സാഹിബ് ഫാൽകേ പുരസ്കാര ജേതാവുമായിരുന്നു വി.കെ.മൂർത്തി (26 നവംബർ 1923 - 7 ഏപ്രിൽ 2014). ജീവിതരേഖകർണ്ണാടകയിലെ മൈസൂരിൽ ജനിച്ച മൂർത്തി [1]ബംഗളൂരുവിലെ ശ്രീ.ജയചാമരാജേന്ദ്ര പോളിടെൿനിക്കിൽ നിന്നാണ് 1946 ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്[1] .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മൂർത്തി 1943-ൽ ജയിൽവാസവും അനുഭവിയ്ക്കുകയുണ്ടായി.[2] പ്രഥമ സിനിമാസ്‌കോപ്പ് ചലച്ചിത്രമായ 'കാഗസ് കെ ഫൂലി'നു (1959)വേണ്ടി ക്യാമറ ചലിപ്പിച്ചു. ലണ്ടനിൽ നിന്ന് വർണ്ണ ഛായാഗ്രഹണത്തിൽ പരിശീലനം നേടുകയും ‘ദ ഗൺസ് ഓഫ് നവ്‌റോൺ’ എന്ന ചിത്രത്തിന്റെ കാമറമാനാകുകയും ചെയ്തു.. ഹിന്ദി ചലച്ചിത്രസംവിധായകനായ ഗുരുദത്തിന്റെ സിനിമകളിലെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു വി.കെ.മൂർത്തി. കറുപ്പിലും വെളുപ്പിലും അദ്ദേഹം ഒപ്പിയെടുത്ത അതീവ ചാരുതയാർന്ന ചിത്രങ്ങൾ പ്രേക്ഷകർക്കു വിസ്മയമായി. ഗോവിന്ദ് നിഹലാനി,ശ്യാം ബെനഗൽ എന്നിവർക്കുവേണ്ടിയും ക്യാമറ ചലിപ്പിയ്ക്കുകയുണ്ടായി. ദൂരദർശൻ നിർമ്മിച്ച ഭാരത് ഏക് ഖോജ് എന്ന പരിപാടിയുടെ മുഖ്യഛായാഗ്രാഹകൻ മൂർത്തിയായിരുന്നു. മൂർത്തി ഏറ്റവും അവസാനം ചിത്രീകരിച്ച സിനിമ കന്നഡയിൽ നിർമ്മിച്ച ഹൂവ ഹണ്ണു (1993) ആയിരുന്നു.[3] ചിത്രങ്ങൾ
ബഹുമതികൾ
അവലംബം
V. K. Murthy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia