വിജയ് സൂപ്പറും പൗർണമിയും
2019 ൽ പുറത്തിറങ്ങിയ ജീസ് ജോയ് സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ്, അജു വർഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. പെള്ളി ചൂപുലു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ്. പ്രിൻസ് ജോർജാണ് സ ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി 11 ന് വിശിഷ്ടാതിഥികളുടെയും പ്രേക്ഷകരുടെയും നല്ല വിലയിരുത്തലുകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്[1][2] . ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ. കെ. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങളിൽ ജസി ജോയിയും ആസിഫ് അലിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്[3]. അഭിനേതാക്കൾ
ഗാനങ്ങൾപ്രിൻസ് ജോർജാണ് ഗാനരചന നിർവഹിച്ചത്[4].
റിലീസ്2019 ജനുവരി 11 ന് കേരളത്തിലെ 114 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia